Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമസഭയിലെ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍ മുന്നോക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

വെർച്വൽ രംഗത്ത് പുതു തരംഗം സൃഷ്ടിച്ച് കൊക്കൂൺ 13 എഡിഷൻ ആരംഭിച്ചു

18/9/2020

തിരു: കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിൻതുന്തണ കൊണ്ട് ശ്രദ്ധേ യമായ കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽസൈബർ കോൺഫറൻസിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 6000 ത്തിലധികം ഡെലിഗേറ്റുകളെപങ്കെടുപ്പിച്ച് കൊണ്ടുള്ളവെർച്വൽഎഡിഷന് തുടക്കമായി.സംസ്ഥാ ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകൾ നടക്കുന്നുണ്ടെന്നും അതിന് എതിരെ ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഗവർണർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൊവി‍ഡ് കാലത്ത് എല്ലാവരുടേയു ജീവിതം ഇന്റർനെറ്റിലേക്ക് മാറി. അതിനാൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോരുത്തരും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

ഇറ്റലിയിലെ കിങ് ഉമ്പർട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിൻസ് പോളും ആയ എച്ച്.ആർ.എച്ച്.പ്രിൻസ് മൈക്കിൽ ഡി യുഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്റർ നെറ്റിൽ ആരും സുരക്ഷിതല്ലെന്നും ഇ- മെയിലൂടെ നിരവധി ആളുകൾ ഹാക്കിങ്ങിന് ലോകത്താകമാനം ഇരയാകുന്നതായും പ്രിൻസ് മൈക്കിൽപറഞ്ഞു.ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ- മെയിലിലൂടെ പങ്കുവെക്കുപ്പോൾ ഹാക്ക് ചെയ്യപ്പെട്ടാൻ സാധ്യതയുണ്ട്.ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെ കുറിച്ച് വിവരിച്ച അദ്ദേഹം ഇറ്റലി, ചൈന, സിംഗപ്പൂർ, തുടങ്ങി പല രാജ്യങ്ങളും എമർജൻസി മോഡ് പോലുളള നടപടികൾ സ്വീകരിക്കുന്ന കാര്യവും വ്യക്തമാക്കി.

സൈബർ കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് വേണ്ടി കൊക്കൂൺ പോലെയുള്ള സൈബർ സുരക്ഷ കോൺഫറൻസിന്റെ പ്രാധാന്യം വലുതാണെന്ന് പറഞ്ഞ സംസ്ഥാന പോലീസ് മേധാവിയും, ഓർഗ നൈസിങ് കമ്മിറ്റി ചെയർമാനുമായ ഡിജിപി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചടങ്ങിൽ മുഖ്യാതിഥി കളെ സ്വാഗതവും ചെയ്തു. എഡിജിപിയും, സൈബർ ഡോം നോഡൽ ഓഫീസറും ഓർഗനൈ സിങ് കമ്മിറ്റി വൈസ് ചെയർമാനുമായ മനോജ് എബ്രഹാം ഐപിഎസ് രണ്ട് ദിവസം നീളുന്ന കോൺഫറൻസിനെ കുറിച്ചുള്ള ആമുഖ പ്രസംഗം നടത്തി.

4 മില്ല്യൺ ആളുകൾ ഓൺലൈനായി പങ്കെടുക്കുന്ന ലോകത്ത് തന്നെ വലിയകോൺഫറൻസായി കൊക്കൂൺ മാറിയെന്ന് മനോജ് എബ്രഹാം പറഞ്ഞു. സൈബർ ആക്രമണങ്ങൾ വർദ്ധിച്ച് വരു ന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങളും വർധിച്ച് വരുക യാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡ് കാലത്ത് കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി.

സൈബർ ക്രിമിനലുകൾ ഇന്റർനെറ്റിനെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യു വരുന്നു. ഇത്തര ത്തിലുളള അക്രമങ്ങൾക്കെതിരെ എങ്ങനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി യുള്ളതാണ് ഇത്തരം കോൺഫറൻസിന്റെ ലക്ഷ്യമെന്നും എഡിജിപി പറഞ്ഞു.ഇസ്ര പ്രതിനിധി ജോബി ജോയി ചടങ്ങിൽ നന്ദി അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നട പടിയും എടുത്തില്ല. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി. ദുബൈയില്‍ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. റബിന്‍സിനെ കേരളത്തിലെത...തുട൪ന്ന് വായിക്കുക


12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി

കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെ പുറത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങ ളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1278 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 26 കേസും 77 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 77 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ നാല്, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ആറ്,തൃശൂര്‍ സിറ്റി ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, കോഴിക്കോട് സി...തുട൪ന്ന് വായിക്കുക


സമൂഹ മാധ്യമങ്ങൾക്കായി കരിനിയമം, അണു കാവ്യരചന അവസാനിപ്പിക്കാൻ സോഹൻ റോയ്

അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവരാൻ നിശ്ചയിച്ച 118 എ എന്ന വകുപ്പ് മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുന്നതാണെന്ന് കവിയും സംവിധായകനുമായ സോഹൻ റോയ്. ഇതിൽ പ്രതിഷേധിച്ച് ആയിരത്തോളം...തുട൪ന്ന് വായിക്കുക


നെടുമങ്ങാടിന്റെ പ്രവര്‍ത്തനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകയാക്കണം: മന്ത്രി ഇ.പി ജയരാജന്‍

തിരു; നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടന്നത് സമാനതകളി ല്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.നെടു മങ്ങാടിന്‍ അഭയം പദ്ധതി, അതിജീവനം പരിശീലന കേന്ദ്രം, ജൈവഗ്രാമം പദ്ധതിയിലൂടെ സമാ ഹരി...തുട൪ന്ന് വായിക്കുക


ഫേസ്ബുക്ക് ചിത്രരചനാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

തിരു; ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ യു.പി., ഹൈ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഫേസ്ബുക്ക് ചിത്രരചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. യു.പി. വിഭാഗത്തില്‍ സഞ്ജയ് വി...തുട൪ന്ന് വായിക്കുക


നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പിച്ചു

തിരു : നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് സമർപ്പണം രാജ്ഭവനിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏഴാച്ചേരി രാമചന്ദ്രൻ പുരസ്ക്കാരം ഏറ്റു വാങ്ങി. ഏഴാച്ചേരി രാമചന്ദ്രന്റെ ഒരു വെർജീനിയൻ വെയിൽകാലം എന്ന കൃതിയാണ് അവാർഡിനർഹമാ യത്. ഒരു ല...തുട൪ന്ന് വായിക്കുക


ഇകോം എക്സ്പ്രസ് കേരളത്തിൽ ലാസ്റ്റ്മൈൽ ഡെലിവറി ഫ്രാഞ്ചസികളെ ക്ഷണിക്കുന്നു

കൊച്ചി : ഇ-കൊമേഴ്‌സ് വ്യവസായത്തിന് സാങ്കേതിക വിദ്യയിലൂന്നി സേവനം നടത്തുന്നപ്രശസ്ത കമ്പനിയായ ഇകോം എക്സ്പ്രസ്, ഓൺ‌ലൈൻ ഓർഡർ സാധനങ്ങളുടെ വിതരണം ചെയ്യുന്നതി നായി കേരളത്തിൽ വിവിധയിടങ്ങളിൽ ഫ്രാഞ്ചസികൾ നടത്താനുള്ള അപേക്ഷകൾ ക്ഷണിച്ചു. പ്രധാനനഗരങ്ങളും പട്...തുട൪ന്ന് വായിക്കുക


എസ് എ ടി യിലെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ ബുധനാഴ്ച പ്രവർത്തനം ആരംഭിയ്ക്കും

(ചിത്രം: ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സെൻ്ററിലെ സ്റ്റുഡിയോ റൂം) തിരു: എസ് എ ടി ആശുപത്രിയിൽ ആരംഭിച്ച ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ(28/10/2020) പ്രവർത്തനം ആരംഭിയ്ക്കും. ആശുപത്രിയില്‍ ചികിത്സ യ്ക്കെത്തുന്ന രോഗികള്‍ക്ക് സര്‍ക്കാരിന്‍റെ സൗജന്യപദ...തുട൪ന്ന് വായിക്കുക


ട്രഷറി നിക്ഷേപം ലാഭകരമാക്കും: മന്ത്രി തോമസ് ഐസക്

വടക്കഞ്ചേരി: ട്രഷറിയിൽ പണം നിക്ഷേപിക്കുന്നത് സർക്കാരിനും നിക്ഷേപകനുംഒരുപോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വടക്കഞ്ചേരി സബ്ട്രഷറി കെട്ടിടം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറികളിലെ നിക്ഷേപത്തിന് ബാങ്...തുട൪ന്ന് വായിക്കുക


ഹെല്‍മെറ്റ് ധരിക്കാതെ യാത്ര : ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി

തിരു: ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി.പിഴ ചുമത്തുന്നതിനുപുറമേയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത്. ഇന്നു മുതല്‍ പരിശോധന ശക്തമാക്കി കര്‍ശന നടപടി സ്വീകരിക്ക...തുട൪ന്ന് വായിക്കുക


കരാര്‍ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷന്‍ നല്‍കിയെന്നും ഇതിനു ശേഷം ശിവശങ്കറെ താന്‍ നേരില്‍ കണ്ടെന്നും സന്തോഷ് ഈപ്പന്റെ മൊഴി

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷന്‍ നല്‍ കിയെന്നും ഇതിനു ശേഷം ശിവശങ്കറെ താന്‍ നേരില്‍ കണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേ റ്റിന് സന്തോഷ് ഈപ്പന്റെ മൊഴി. തുടര്‍ന്ന് ശിവശങ്കറിന്റെ ക്യാബിനില്‍ വച്ചു തന്നെ ലൈഫ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിവ് ശേഖരണം തുടങ്ങാതെ വിജിലന്‍സ്

കൊച്ചി : ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ തെളിവ് ശേഖരണം പോലും തുടങ്ങാതെ സംസ്ഥാന വിജിലന്‍സ്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണകരാ റുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സ്വപ്ന സുരേഷിന്റെയോ മുഖ്യമന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍

തിരു: സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനില്‍ക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാര്‍ പോലീസ് നിരീക്ഷണത്തില്‍. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കുനല്‍കിയ റിപ്പോര്‍ട്ടിനുപിന്നാലെ കേസെടുത്ത് അന്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.