Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായിലഭിച്ചു ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ആരോഗ്യം

കൂടുതല്‍ 

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

17/9/2020

തിരു: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍എല്ലാവരുംജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. മാത്രമല്ല,തലസ്ഥാന ത്ത് പ്രതിദിന രോഗികളുടെ എണ്ണം 800 കടക്കുകയും ചെയ്തു. ആരില്‍ നിന്നും ആരിലേക്കും കോവിഡ് പകരുന്ന സമയമാണിത്. അവരവര്‍ അവരെ തന്നെ രക്ഷിക്കണം. ജീവന്റെ വിലയുള്ള ജാഗ്രത സമയത്ത് എല്ലാ കോവിഡ് പ്രോട്ടോകോളും ലംഘിച്ചാണ് വലിയ ആള്‍ക്കൂട്ടത്തോടെ പ്രതി ഷേധം നടത്തുന്നത്. കേരളത്തിലെ ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാന ങ്ങള്‍ ആറേഴ് മാസം കൊണ്ട് നടത്തിയ ത്യാഗത്തിന്റെ ഫലമായാണ് കോവിഡ് വ്യാപനമുണ്ടാകാ തെ തടഞ്ഞുനിര്‍ത്താനായത്. ഈയൊരു ഘട്ടത്തില്‍ ഇങ്ങനെയുള്ള ആള്‍ക്കൂട്ടം വലിയ കോവിഡ് ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഇനിയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്. ജീവന്‍ നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കം. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ വ്യാപിതരായാല്‍ വലിയ പ്രത്യാഘാതമുണ്ടാകും. അത്രയധികം കരുതലോ ടെയിരുന്നാല്‍ മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കൂ. സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ആള്‍ക്കൂട്ടം പരമാവധി കുറച്ച് വരികയാണ്. ഭയാനകമായ നാളുകളി ലൂടെയാണ് നാം കടന്നു പോകുന്നത്. ആസമയത്താണ് ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് തെരുവിലിറങ്ങുന്നത്. പലരും മാസ്‌ക് ധരിച്ചു ധരിച്ചില്ല എന്ന രീതിയിലാണ് പങ്കെടുക്കുന്നത്. ഇവരുടെയിടയില്‍ രോഗവ്യാപനമുണ്ടായാല്‍ അവരുടെ കുടുംബത്തിലേക്ക് രോഗവ്യാപനമുണ്ടാ കും. വീടുകളില്‍ രോഗവ്യാപനമുണ്ടായാല്‍ കൂട്ടത്തോടെ ക്ലസ്റ്ററുകളായി മാറും. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്താല്‍ അവര്‍ക്കൊക്കെ വരും. അതിനാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികളാ ണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. പ്രതിഷേധത്തിന് ആരും എതിരല്ല. എന്നാല്‍ ഇത്തരത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കണം. മാസ്‌ക് ധരിച്ചും അകലം പാലിച്ചും മാത്രം പങ്കെടുക്കുക.

ഇത്തരം ആള്‍ക്കൂട്ട പ്രകടനം എപ്പിഡമിക് ആക്റ്റനുസരിച്ച് കര്‍ശനമായ നിയമ ലംഘമാണ്. വലിയ പ്രതിസന്ധിയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ചിലര്‍ സ്വീകരിക്കുന്നത്. ഇത് എല്ലാവരും ആലോചിക്കണം. കേരളം ചെയ്യുന്ന വലിയ പ്രവര്‍ത്തനം കൊണ്ടാണ് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞത്. അവനവന്റെ ബന്ധുക്കള്‍ മരിക്കുമ്പോഴുള്ള വേദന ഉള്‍ക്കൊള്ളണം. മറ്റെല്ലാം മാറ്റിവച്ച് ഈ മഹാമാരിയെ നേരിടാനുള്ള സമയമാണിത്. വാക്‌സിന്‍ കണ്ടു പിടിക്കുന്നതുവരെ നമ്മുടേയും നമ്മുടെ കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ട്. നമുക്ക് ഒന്നാം സ്ഥാനമൊന്നും വേണ്ട. ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയണം. ഏഴുമാസത്തെ കഠിന പ്രയത്‌നത്തിന്റെ ഫലം തല്ലിക്കെടുത്തരുത്. ജീവനാണ് പ്രധാനം. കക്ഷിരാഷ്ട്രീയം മറന്ന് ജാതിചിന്ത മറന്ന് എല്ലാവരുടേയും സഹകരം അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7375 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,922; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,60,243

തിരു: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, ക...തുട൪ന്ന് വായിക്കുക


എസ് എം എ ചികിത്സയില്‍ നിര്‍ണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

കോഴിക്കോട് : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണ്ണായകമായമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീന്‍തെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റര്‍ മി...തുട൪ന്ന് വായിക്കുക


വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍

വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍. ഇത് ആളു കളെ കൊവിഡ് 19 ലേക്ക് കൂടുതല്‍ ഇരയാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൊവിഡ് വന്ന് ഭേദ മായവര്‍ക്കും പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. മ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍:ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം:ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ ത്തനസജ്ജമായ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം ഒക്‌ടോ. 20-ാം തീയതിരാവിലെ 10 മണിക്ക് മുഖ്യമന്ത്രിപിണറായി വിജയന്‍ നിര്‍വ...തുട൪ന്ന് വായിക്കുക


കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7469 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 92,731

തിരു: കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രി പിണ റായി വിജയന്‍ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം ...തുട൪ന്ന് വായിക്കുക


ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ പള്‍മോണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി മിതമായ നിരക്കില്‍ നിന്‍ഡാനിബ് പുറത്തിറക്കുന്നു

കൊച്ചി: ഗവേഷണാധിഷ്ഠിത ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂ ട്ടിക്കല്‍സ് പള്‍മണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി ഇന്ത്യയില്‍ നിന്‍ഡാനിബ് (നിന്റെഡാ നിബ് 100, 150 മില്ലിഗ്രാം കാപ്സ്യൂളുകള്‍) പുറത്തിറക്കി. ശ്വാസകോശരോഗ ചികിത്സയിലെ...തുട൪ന്ന് വായിക്കുക


തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍

സമ്മര്‍ദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേയ്ന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണ ങ്ങള്‍. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേയ്ന്‍. സ്...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8410 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 95,200; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,45,399

തിരു: കേരളത്തില്‍ ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8410 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 95,200; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,45,399 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ രോഗമുക്തി 718, കോവിഡ് 656

കൊല്ലം ജില്ലയില്‍ 718 പേര്‍ രോഗമുക്തരായി. 656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 651 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് 592 പേര്‍ക്കെതിരെ കേസ്

കൊല്ലം: ജില്ലയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഒക്‌ടോബര്‍ 17 ന് നടത്തിയ പരിശോധനയില്‍ മാസ്‌ക് ധരിക്കാത്ത 592 പേര്‍ക്ക് എതിരെ കേസ് എടുത്തു. സന്ദര്‍ശക ഡയറി സൂക്ഷിക്കാതെ 777 വ്യാപാര സ്ഥാപനങ്ങള്‍ക്കും കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 26 പേര്‍ക്കേതിരെയും കേസെ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; 1475 പേർക്കെതിരെ നടപടി;21 കടകൾ താത്കാലികമായി അടപ്പിച്ചു;സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന തുടരുന്നു

തിരു: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന കർശന മാക്കിയതോടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. പ്രതിദിനം ആയിരത്തിനുമേൽ കോവിഡ് ബാധിച്ചിരുന്ന സാഹചര്യത്തിന് മാറ്റമുണ്ടായത് സെക്ട റൽ മജിസ്‌ട്രേറ്...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 9016 പേർക്ക് കൂടി കോവിഡ്, 7991 പേർക്ക് രോഗമുക്തി: ചികിത്സയിലുള്ളവർ 96,004

തിരു : കേരളത്തിൽ ശനിയാഴ്ച 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂർ 464, കോട്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 848 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയിൽ ഇന്ന്(17 ഒക്ടോബർ) 848 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 569 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 259 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർവിദേശത്തു നിന്നും അഞ്ചുപേർ അന്യസംസ്ഥാനങ്ങ ളിൽ നി...തുട൪ന്ന് വായിക്കുക


കോവിഡ് ; കേന്ദ്രസംഘമെത്തി

തിരു: കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വേണ്ട മാര്‍ഗനിര്‍ദേശ ങ്ങൾ നല്‍കുന്നതിനുമായി കേന്ദ്രസംഘം ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി യ സംഘം വട്ടിയൂര്‍ക്കാവ് ഷൂ...തുട൪ന്ന് വായിക്കുക


കേള്‍വി തീരെ ഇല്ലാത്തവരെ ജോലികളില്‍ നിന്നും ഒഴിവാക്കിയിട്ടില്ല: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല എന്നത് അടിസ്ഥാന രഹിത മായ വാര്‍ത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. ഒരിക്കലും സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. വിദഗ്ധ സമിതിയുടെ നിര്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.