Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

വാണിജ്യം

കൂടുതല്‍ 

എസ്ബിഐയുമായി ചേര്‍ന്ന് ടൈറ്റന്‍ ഇന്ത്യയിലെ ആദ്യകോണ്ടാക്ട് ലെസ് പേയ്മെന്‍റ് വാച്ചുകള്‍ വിപണിയിലിറക്കി

16/9/2020

കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് യോനോ എസ്ബിഐഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു.

ടൈറ്റനും എസ്ബിഐയും ചേര്‍ന്നുള്ള ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയില്‍ ആദ്യമായി സമ്പര്‍ ക്കമില്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള ആകര്‍ഷകമായ പുതിയ നിര വാച്ചുകള്‍ അവതരി പ്പിക്കുകയാണ്. ഇതുവഴി എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് സ്വൈപ് ചെയ്യുകയോ എസ്ബിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുകയോ ചെയ്യാതെ ടൈറ്റന്‍ പേ വാച്ചുകളിലെ മൃദുസ്പര്‍ശത്തിലൂടെ പി ഒഎസ് മെഷീനുകള്‍വഴി സമ്പര്‍ക്കമില്ലാത്ത ഇടപാടുകള്‍ നടത്താന്‍ കഴിയും. പിന്‍നല്കാതെതന്നെ 2000 രൂപയുടെ വരെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ടാപ്പിടെക്നോളജീസിന്‍റെ സഹകരണ ത്തോടെ വാച്ച് സ്ട്രാപ്പുകളില്‍ സുരക്ഷിതമായി എംബഡ് ചെയ്ത സര്‍ട്ടിഫൈഡ് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) ചിപ്പ്, ഒരു കോണ്ടാക്ട് ലെസ് എസ്ബിഐ ഡെബിറ്റ് കാര്‍ഡിന്‍റെ എല്ലാ പ്രവൃത്തികളെല്ലാം ചെയ്യാന്‍ സജ്ജമാണ്.

ഈ വാച്ചുകളിലെ പേയ്മെന്‍റ് ഫീച്ചര്‍ ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്ലെസ് മാസ്റ്റര്‍കാര്‍ഡ് എനേബിള്‍ഡ് പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളില്‍ പേയ്മെന്‍റ് നടത്താം. സവിശേഷവും മനോഹരവുമായ ഈ വാച്ച് ശേഖരത്തില്‍ പുരുഷന്മാര്‍ക്കായി മൂന്ന് വ്യത്യസ്ത രൂപകല്‍പ്പനകളും വനിതകള്‍ക്കായി രണ്ടു വ്യത്യസ്ത രൂപകല്‍പ്പനകളുമുണ്ട്. എല്ലാ എസ്ബിഐ, ടൈറ്റന്‍ ഉപയോക്താക്കള്‍ക്കും യോജിച്ച രീതിയില്‍ 2995 രൂപ മുതല്‍ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില.

രൂപകല്‍പ്പനയിലും നൂതനമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ് ടൈറ്റന്‍ എന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സി.കെ.വെങ്കട്ടരാമന്‍ പറഞ്ഞു. ഉപയോ ക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വേഗത്തിലും സുരക്ഷിതമായും തടസങ്ങളില്ലാതെയും പേയ്മെന്‍റ് സൊ ല്യൂഷനുകള്‍ അവതരിപ്പിക്കുന്നതില്‍ ഏറ്റവും ഉത്തമപങ്കാളിയാണ് എസ്ബിഐ. ബാങ്കിംഗ് ആവ ശ്യങ്ങള്‍ നിര്‍വഹിക്കും എന്നതിന് അപ്പുറം ഇന്നത്തെ ഉപയോക്താക്കള്‍ക്ക് അനുയോജ്യമായരീതി യിലുള്ള ശ്രേഷ്ഠവും പരിഷ്കൃതവുമായ രൂപകല്‍പ്പനയാണ് പുതിയ വാച്ചുകള്‍ക്കെന്ന് അദ്ദേഹം പറഞ്ഞു.

കോണ്ടാക്ട് ലെസ് പേയ്മെന്‍റിനായി ടൈറ്റന്‍ അവതരിപ്പിക്കുന്ന ഈ സവിശേഷമായ ഉത്പന്നത്തില്‍ പങ്കാളികളാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റനുമായി കൈകോര്‍ത്ത് ടൈറ്റന്‍ പേയ്മെന്‍റ് വാച്ചുകളിലൂടെ യോനോ ഉപയോക്താക്കള്‍ക്കായി നൂതനമായ സ്മാര്‍ട്ട് സൊല്യൂഷന്‍ അവതരിപ്പിക്കുന്നത് ആഹ്ലാദകരമാണ്. ടാപ്പ് ആന്‍ഡ് പേ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ നൂതനമായ ഉത്പന്നം ഉപയോക്താക്കളുടെ ഷോപ്പിംഗ് അനുഭവം പുനരവ തരിപ്പിക്കുന്നതായിരിക്കും. ഏറ്റവും പുതിയ സാങ്കേതികമുന്നേറ്റവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നും ബാങ്കിംഗ് സേവനരംഗത്തെ ഏറ്റവും നൂതനവും മികച്ചതുമായ കാര്യങ്ങളാണ് അവതരിപ്പി ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂതനകാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രമുഖരായ ടൈറ്റന്‍കമ്പനി ഉപയോക്താക്കള്‍ക്ക് സൗക ര്യപ്രദമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. പുതിയ സാഹചര്യ ത്തില്‍ പുതിയ വാച്ചുകള്‍ ഉപയോഗിച്ച് പേയ്മെന്‍റ് തടസങ്ങള്‍ ഒഴിവാക്കി എളുപ്പത്തില്‍, കോണ്ടാ ക്ടില്ലാതെ, സുരക്ഷിതമായും ലളിതവുമായ രീതിയില്‍ ഇടപാടുകള്‍ നടത്തുന്നതിന് ഉപയോക്താ ക്കള്‍ക്ക് സാധിക്കും. സാങ്കേതികവിദ്യയിലും രൂപകല്‍പ്പനയിലും തുടര്‍ച്ചയായി നിക്ഷേപങ്ങള്‍ നടത്തിവരുന്ന ടൈറ്റന്‍ സ്മാര്‍ട്ട് വിഭാഗത്തില്‍ ആധുനിക ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് ശ്രമിച്ചുവരുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.പവന് 120 രൂപയാണ് വെള്ളിയാഴ്ചകുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ്ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. പല രാജ്യങ്ങളിലും കോവിഡ് വാക്സിന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

തിരു: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. ഗ്രാമിന്റെ വില 4710 രൂപ. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്‍ന്നശേഷ മാണ് വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878...തുട൪ന്ന് വായിക്കുക


വോള്‍ട്ടാസിന്‍റെ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര്‍ എസി വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ പ്രമുഖരായ വോള്‍ട്ടാസ് യുവി അടിസ്ഥാനമാക്കിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിക്കുന്നു. ടാറ്റായില്‍നിന്നുള്ള ഒന്നാം നമ്പര്‍ എസി ബ്രാന്‍ഡ് ആയ വോള്‍ട്ടാസിന്‍റെ പുതിയ മഹാ അഡ്ജസ്റ്റബിള്‍ പ്യുര്‍എയര...തുട൪ന്ന് വായിക്കുക


ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് : പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവസീസണില്‍ ആകര്‍ ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയള വിലേയ്ക്ക് മാത്രമാണ് ഈ ഓ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ രാഗയുടെ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍

കൊച്ചി: വനിതകളുടെ വ്യക്തിത്വവും ശക്തിയും വ്യക്തമാക്കുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ രാഗ ഏറ്റവും ആധുനികമായ മൊമന്‍റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സവിശേഷമായ രൂപകല്‍പ്പനയോടെ ഉപയോക്താക്കളുടെ മനസില്‍ സന്തോഷംനിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖര...തുട൪ന്ന് വായിക്കുക


മിയ ബൈ തനിഷ്കിന്‍റെ ഉത്സവകാല ശേഖരം ലിയാന വിപണിയില്‍

കൊച്ചി: ഫാഷന്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് ദീപാവലി ആഘോഷത്തിന്‍റെ ഭാഗ മായി പരമ്പരാഗതവും ആധുനികവുമായ ആഭരണശേഖരമായ ലിയാന പുറത്തിറക്കി. പരമ്പരാ ഗത മൂല്യങ്ങളില്‍ അടിയുറച്ചതും ഉത്സവങ്ങള്‍ സ്വന്തമായ രീതികളില്‍ ആഘോഷിക്കാന്‍ ഇഷ്ട പ്പെടുന്നവരുമായ ആധുനിക ഇന്ത...തുട൪ന്ന് വായിക്കുക


ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു

കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരി ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേ...തുട൪ന്ന് വായിക്കുക


ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക്

കൊച്ചി : ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില...തുട൪ന്ന് വായിക്കുക


ദീപാവലി ആഘോഷത്തിനായി വോള്‍ട്ടാസ് ബെക്കോയുടെ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍

കൊച്ചി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വോള്‍ട്ടാസ് ബെക്കോ നൂതനവും ആകര്‍ഷക വുമായ പോര്‍ട്ടബിള്‍ കൗണ്ടര്‍ടോപ് ഡിഷ് വാഷര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉത്സവകാലത്ത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന ഉത്പന്നമാണ് പുതി...തുട൪ന്ന് വായിക്കുക


പ്രൗഢമായ ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവ കാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം വിപണിയില്‍ അവത രിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെസംഗമമൊ ക്കുകയാണ് ഈ പ്രൗഢമ...തുട൪ന്ന് വായിക്കുക


ഉത്സവകാല പ്രീബുക്ക് ഓഫറുമായി തനിഷ്ക് :ആഭരണവിലയുടെ 25 ശതമാനം മുന്‍കൂട്ടി അടച്ച് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്നആഭരണബ്രാന്‍ഡായതനിഷ്ക് സ്വര്‍ണത്തിന്‍റെ നിരക്ക് സുരക്ഷിതമാക്കുന്നതിനായുള്ള വിപുലമായഎക്സ്ക്ലൂ സീവ് പ്രീബുക്ക് ഓഫര്‍അവതരി പ്പിച്ചു. ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള തനിഷ്ക് ഉത്സ വസീസണ് മുന്നോടിയായാണ് പുതിയ പദ്ധതിക...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍ എമര്‍ജന്‍സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: നെഞ്ച് വേദനയുണ്ടായാല്‍ അടിയന്തര മെഡിക്കല്‍ സഹായം ലഭ്യാമാക്കാന്‍ ലക്ഷ്യമിട്ട് ലോക ഹൃദയദിനത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍റാപ്പിഡ് ആക്‌സസ് ചെസ്റ്റ് പെയിന്‍എമര്‍ജന്‍സി ക്ലിനിക്ക് (ആര്‍എസിപിസി) പ്രവര്‍ത്തനം ആരംഭിച്ചു. ഇസിജി, സ്‌പെഷ്യലിസ്റ്റ് നേ...തുട൪ന്ന് വായിക്കുക


കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് സെപ്റ്റം.30 വരെ പിഴ കൂടാതെ അടയ്ക്കാം

കുന്നംകുളം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര, തൊഴിൽ മേഖല കളിൽ മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങ ളുടെ ലൈസൻസ് ഫീസ് പിഴകൂടാതെ അടയ്ക്കുന്നതിന് 2020 സെപ്തംബർ 30 വരെ സമയം അനുവ ദിച്ചു. ലൈസൻസ് ഫീസ് ഇ...തുട൪ന്ന് വായിക്കുക


അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ള...തുട൪ന്ന് വായിക്കുക


മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ

കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിമോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട് ഗൃഹ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.