Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

അറിയിപ്പുകള്‍

കൂടുതല്‍ 

ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 800 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337

6/8/2020

തിരു: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴി ക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാല ക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ല യില്‍ നിന്നുള്ള 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും,വയനാട് ജില്ലയില്‍നിന്നു ള്ള 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗംസ്ഥിരീ കരിച്ചത്.

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണ മടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞതിരുവനന്ത പുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത്കൂടാ തെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാന ങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 210 പേര്‍ക്കും, കാസര്‍ ഗോഡ് ജില്ലയിലെ 139 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 128 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 109 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 94 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 62 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 61 പേര്‍ക്കും, എറണാകുളം ജില്ലയിലെ 54 പേര്‍ക്കും, വയനാട് ജില്ലയിലെ44പേര്‍ക്കും, കോട്ടയം ജില്ലയിലെ 36 പേര്‍ക്കും, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 8, തിരുവന ന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയി ലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്ത കര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളംജില്ലയിലെഒരുഐഎന്‍എച്ച്എ സ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 137 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 20 പേരുടെ വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലു ള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി1,48,039 പേരാണ് പ്പോള്‍നിരീക്ഷണത്തിലുള്ളത്.നിരീക്ഷ ണത്തിലുള്ളവരില്‍ 1,36,602 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍ പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,08,355 സാമ്പിളുകളാണ് പരിശോധനയ്ക്കായിഅയ ച്ചത്. ഇതില്‍ 6346 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സി ന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടു തലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,32,306 സാമ്പിളുകള്‍ ശേഖരിച്ച തില്‍ 1615 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വര ന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനു കളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോ ണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 511 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ്-19 കാലത്തെ മികച്ച സിഇഒ മാരുടെ ആഗോള പട്ടികയിൽ യു‌എസ്‌ടി ഗ്ലോബൽ സി‌ഇ‌ഒ കൃഷ്ണ സുധീന്ദ്ര

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ കമ്പനിയായ യുഎസ്ടി ഗ്ലോബലിൻ്റെ സിഇഒ കൃഷ്ണ സുധീന്ദ്രയ്ക്ക് ഗ്ലാസ്ഡോറിൻ്റെ ആഗോള അംഗീകാരം. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുള്ള 25 സിഇഒമാരുടെ ഗ്ലാസ്ഡോർ പട്ടികയിലാണ് കൃഷ്ണസുധീന്ദ്ര ഇടം പി...തുട൪ന്ന് വായിക്കുക


വെർച്വൽ രംഗത്ത് പുതു തരംഗം സൃഷ്ടിച്ച് കൊക്കൂൺ 13 എഡിഷൻ ആരംഭിച്ചു

തിരു: കൊവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജനപിൻതുന്തണ കൊണ്ട് ശ്രദ്ധേ യമായ കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽസൈബർ കോൺഫറൻസിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്ത...തുട൪ന്ന് വായിക്കുക


ഏറ്റവും വലിയ വെർച്വൽ മത്സരവേദിയുമായി ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ഈ വർഷം വെർച്ച്വലായി നടത്തും. കലാമത്സരങ്ങളുടെ ചരിത്ര ത്തിൽ തന്നെ ആദ്യമായാണ് ഒരു വെർച്ച്വൽ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ എമര്‍ജന്‍സി കെയര്‍ &ട്രോമകെയര്‍; ആര്‍സിസി യില്‍ ഒരു കോടിയുടെ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം:ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹി ക്കുo

തിരു: തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിതവിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുകയാണ്. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാ കുമാരിയിലേയും ജനങ്ങളുടെ അവസാന ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡി ക്കല്‍ കോള...തുട൪ന്ന് വായിക്കുക


കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി

തിരു: കടലിൽ ഇറങ്ങിയ നാല് പേരെ കാണാതായി. വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്. മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്. വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളാണ്. പത്ത് പേർ അടങ്ങിയ സംഘത്തിൽ കുളിക്കാനായി ആറ് പേരാണ് കടലിൽ ഇറങ്ങിയത്. എന്നാൽ ...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് വഌദി മർ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി എന്നിവർ ജന്മദിനാശംസകൾ നേർന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1496 കേസുകള്‍; 685 അറസ്റ്റ്; പിടിച്ചെടുത്തത് 57 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1496 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 685 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു....തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക്: വെബിനാര്‍ സംഘടിപ്പിച്ചു

വയനാട് : കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചു. പോഷകമാസാചരണത്തി ന്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1632 കേസുകള്‍; 726 അറസ്റ്റ്; പിടിച്ചെടുത്തത് 27 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1632 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 6063 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈ...തുട൪ന്ന് വായിക്കുക


ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു

വിയ്യൂര്‍ : അസുഖംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അറിയി പ്പ്. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. വയറുവേദനമൂലം റമീസിനെയ...തുട൪ന്ന് വായിക്കുക


ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അമ്പതു വര്‍ഷം

തിരു: നിയമസഭയില്‍ അമ്പതു വര്‍ഷം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നാളെ നിയമസഭാംഗത്വ ത്തിന്റെ അഞ്ചു പതിറ്റാണ്ടു പൂര്‍ത്തിയാകുകയാണ്. 1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടിയുണ്ട്. കഠിനാധ്വാനിയായ സ്ഥിരോ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ജിവനക്കാരുടെ പിടിച്ചുവച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും

തിരു: സര്‍ക്കാര്‍ ജിവനക്കാരുടെ പിടിച്ചുവച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. ഒമ്പതു ശതമാനം പലിശ സഹിതം പണം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ശമ്പളം പിടിച്ചുവച്ചത്. ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ടു ചെയ്യാം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ടു ചെയ്യാം. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍ സിന് അംഗീകാരം. വോട്ടെടുപ്പിനു തലേന്ന് രോഗം സ്ഥിരീകരിക്കുന്നവരുടെ വോട്ടുകാര്യം തെരഞ്ഞെടുപ്പു കമ്മീഷനു തീരുമാനിക്കാം...തുട൪ന്ന് വായിക്കുക


ശക്തമായ കാറ്റിന് സാദ്ധ്യത : 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്

തിരു: ഈ മാസം 18 മുതല്‍ 20 വരെ കേരള - കര്‍ണ്ണാടക തീരങ്ങളിലും, ലക്ഷദ്വീപിലും മണിക്കൂ റില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ഈ ദിവ സങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോ...തുട൪ന്ന് വായിക്കുക


നിസ്സാന്‍ ഇസഡിന്റെ പ്രോട്ടോ പുറത്തിറക്കി

കൊച്ചി: നിസ്സാന്‍ സ്പോര്‍ട്സ് കാറിന്റെ പുതിയ തലമുറ ഉല്‍പ്പന്നംപുറത്തിറക്കുന്നതിന്റെസൂചനയായി നിസ്സാന്‍ ഇസഡ് പ്രോട്ടോ പുറത്തിറക്കി. യോകോഹാമയിലെ നിസ്സാന്‍ പവലിയനില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഒരു വെര്‍ച്വല്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പ്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.