Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരo കെ ജയകുമാർ ഐ എ എസ് ന് ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കർമ്മ പദ്ധതി കേരള ബാങ്ക് 42,594 കർഷകർക്ക് വായ്പ അനുവദിച്ചു ചൊവ്വാഴ്ച 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡി.ജി.പി

അറിയിപ്പുകള്‍

കൂടുതല്‍ 

മൂന്നാറും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി

20/5/2020

മൂന്നാര്‍ : ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവുവരുത്തിയതോടെ മൂന്നാ റും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. കൂടുതല്‍ കച്ചവട സ്ഥാപനങ്ങളും പച്ചക്കറി മാര്‍ക്കറ്റുകളും സജീവമായത് മൂന്നാറിന് ഏറെ ആശ്വാസമായി. തോട്ടം മേഖലയില്‍ നിന്നടക്കമുള്ള ആളുകള്‍ മൂന്നാറില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിത്തുടങ്ങി. ടൗണില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തി തുടങ്ങിയതും കെ.എസ് ആര്‍ ടി സി സര്‍വ്വീസ് പുന രാരംഭിച്ചതും മൂന്നാറിന്റെ തിരിച്ചുവരവിന് കൂടുതല്‍ വേഗത കൂട്ടി . നീണ്ട ഇടവേളയ്ക്ക് ശേഷം ഓട്ടോറിക്ഷകള്‍ ഓടിക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തൊഴിലളികള്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടൗണില്‍ നിലനിന്നിരുന്ന കര്‍ശന പരിശോധനകള്‍ക്കും പോലീ സ് ഇളവു നല്‍കിയിട്ടുണ്ട്. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നടക്കമെത്തുന്നവരുടെയും പുറം ജില്ല യില്‍ നിന്നെത്തുന്നവരുടെയും വാഹനങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് നാല് കെ.എസ് ആര്‍ ടി സി ബസ്സുകള്‍ മൂന്നാറില്‍ നിന്ന് സര്‍വ്വീസ് നടത്തി.നിലവില്‍ മൂന്നാറിലെ കച്ചവട സ്ഥാപ നങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

പഴം ,പച്ചക്കറി മാര്‍ക്കറ്റുകളും മൊത്ത വ്യാപാര കടകളും നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കു ന്നത്. പോലിസും ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കു കച്ചവട സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. വൈകുന്നേരം ഏഴു വരെ കടകള്‍ തുറക്കാമെ ങ്കിലും കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ വൈകുന്നേരം 5 മണിയോടെ കടകള്‍ അടക്കു ന്നവരാണ് ഏറെയും.

ഇടവിട്ട് കൈകള്‍ കഴുകുന്നതിനുള്ള ക്രമീകരണങ്ങളും മൂന്നാറില്‍ കച്ചവട സ്ഥാനങ്ങള്‍ ഒരുക്കിയി ട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്നിരുന്ന തോട്ടം മേഖലകളും നിലവില്‍ സജ്ജീവമാ യിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ന്യൂഡൽഹി :രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. യുദ്ധസ്മാരകത്തില്‍പ്രധാനമന്ത്രിനരേന്ദ്ര മോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നു. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക...തുട൪ന്ന് വായിക്കുക


ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരo കെ ജയകുമാർ ഐ എ എസ് ന്

മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്കാരത്തുകയുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെ ജയകുമാർ ഐ എ എസ് ( റിട്ടയേഡ്) ന് ആണ് മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചത്. അഞ്ചു ലക്ഷത്തി യൊന്ന് രൂപയും പ്രശസ്തി പത്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 548 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2635 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 228 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2635 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല ത...തുട൪ന്ന് വായിക്കുക


സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡി.ജി.പി

(എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം സംവിധാനത്തിന് റോട്ടറി ക്ലബ് ഓഫ് ടെക്നോപാര്‍ക്ക് നല്‍കിയ പുരസ്കാരം സ്വീകരിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പോലീസ് മേധാവിയോ ടൊപ്പം) തിരു: പോലീസിന്‍റെ 112 എന്ന നമ്പറില്‍ കോള്‍ കിട്ടി ഏഴു മിനിറ്റിനകം ...തുട൪ന്ന് വായിക്കുക


പോലീസ് മേധാവിയുടെ ഓഫീസിന് ഹരിതകേരള മിഷന്‍ പുരസ്കാരം സമ്മാനിച്ചു

(ഹരിത ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഹരിത കേരള മിഷന്‍ നല്‍കുന്ന പുരസ്കാരം കളക്ടര്‍ ഡോ.നവജ്യോത് ഖോസ യില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഏറ്റുവാങ്ങുന്നു) തിരു: സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്‍റ...തുട൪ന്ന് വായിക്കുക


മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങളെ ആദരിച്ചു

(കോട്ടക്കുന്ന് ജൂബിലി അയല്‍ക്കൂട്ടം റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങളെ ആദരിച്ചപ്പോള്‍) മലപ്പുറം : കോട്ടക്കുന്ന് ജൂബിലി അയല്‍ക്കൂട്ടം റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങളെ ആദരിച്ചു....തുട൪ന്ന് വായിക്കുക


സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരം

കണ്ണൂര്‍ : കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ കലശ ലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഉപകരണത്തിന്...തുട൪ന്ന് വായിക്കുക


പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി.ബിക്ക് പത്മവിഭൂഷൺ, കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ,

ന്യൂഡൽഹി : ഈ വര്‍ഷത്തെ പദ്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.എസ്.പി. ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹു മതിയായിപത്മവിഭൂഷൺ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷ ണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍നമ്പൂതിരിക്ക് പ...തുട൪ന്ന് വായിക്കുക


തിരു. ആയുർവേദ കോളേജിൽ ടെക്നീഷ്യൻ താല്കാലിക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്നീഷ്യൻ (ബയോടെക്നോളജി) താല്കാലിക നിയമനത്തിന് ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ട് വർ...തുട൪ന്ന് വായിക്കുക


കടയ്ക്കാവൂര്‍ പോക്സോ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും

തിരു : കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ.വി.ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്.പി., ഇ. ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 525 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2831 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 525 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 227 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2831 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തി...തുട൪ന്ന് വായിക്കുക


നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പുമായി ആക്‌സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍

കൊച്ചി : ആക്‌സിയോണ്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കൊച്ചിയില്‍ പുതിയ ശാഖ ആരംഭിക്കുന്ന തിന്റെയും, പന്ത്രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാര്‍ത്ഥി കള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് നട...തുട൪ന്ന് വായിക്കുക


കഴക്കൂട്ടത്ത് വികസന സെമിനാര്‍: കഴക്കൂട്ടത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം : നിയോജക മണ്ഡലത്തില്‍ നടന്നു വരുന്നതും പൂര്‍ത്തിയായതുമായ വികസന പ്രവര്‍ത്ത നങ്ങള്‍ അവലോകനം ചെയ്യുന്നതിനും, ഭാവിപദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനുമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. മുന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ ബിഎസ് മാവോജി സെമിനാര്‍ ഉദ്ഘാ...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസി ബസുകളിൽ സ്ഥാപിച്ചിരുന്ന കാബിൻ വേർ തിരിക്കൽ ഒഴിവാക്കുന്നു

തിരു; കൊവിഡ് 19 ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളുടേയും, മോട്ടോർ വാഹന വകുപ്പിന്റെ നിബ ന്ധന പ്രകാരവും എല്ലാ ബസുകളിലും ഡ്രൈവർ കാബിൻ സുതാര്യമായ വസ്തു ഉപയോഗിച്ച് വേർ തിരിക്കുന്നത് ഒഴിവാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. കാബിൻ‌ വേർതിരിച്ച കാരണം അവി ടേക്കുളള വാ...തുട൪ന്ന് വായിക്കുക


സ്‌കോഡ കുഷാക്ക് മാര്‍ച്ചില്‍

കൊച്ചി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പുതിയ സ്‌കോഡ കുഷാക്കിന്റെ ലോകപ്രീമിയര്‍2021മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും. സ്‌കോഡ ഓട്ടോ വികസിപ്പിച്ചെടുത്ത എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മോഡലാണ് സ്‌കോഡ കുഷാക്ക്. ഇന്ത്യയിലെ അതിവേഗം വ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.