Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ബിയില്‍ 126 ആശുപത്രികള്‍ പ്ലാന്‍ സിയില്‍ 122 ആശുപത്രികള്‍:സര്‍ക്കാരിനൊപ്പം സ്വകാര്യ സ്ഥാപനങ്ങളും

22/3/2020

തിരു: കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹ ചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെ ടുത്തിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധ തികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി യും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസൊ ലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങ ളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാന്‍ എ

ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യ മായി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയുംതയ്യാറാക്കു കയും പ്ലാന്‍ എ നടപ്പിലാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രി ളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പിലാക്കിയത്. 974 ഐസൊലേ ഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗി ക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ചമൂന്ന് പേരും രോഗ മുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം ജയിക്കുക യും ചെയ്തു.

പ്ലാന്‍ ബി

വുഹാനില്‍ നിന്നും ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയ്യാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാന്‍ എയില്‍ 1000ത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.

പ്ലാന്‍ സി

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയ്യാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.

കൊറോണ കെയര്‍ സെന്റര്‍

വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരിലൂടെ മറ്റാര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാര്‍പ്പിക്കുന്നത്.

ഇപ്പോള്‍ കുറച്ച് പേര്‍ മാത്രമാണ് ഈ കെയര്‍ സെന്ററുകളിലുള്ളത്. എന്നാല്‍ കൊറോണ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായാല്‍ ഐസൊലേഷന്‍ സൗകര്യത്തിനായാണ് പ്ലാന്‍ സിയുടെ ഭാഗമായി ഇത്രയേറെ കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുള്ളത്. 21,866 പേരെ ഒരേസമയം ഈ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കാനാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും സഹായവുമായി വന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ കെയര്‍ സെന്ററുകളാക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഇത്രയേറെ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ എല്ലാവരും ഒരേ മനസോടെ ജാഗ്രത പാലിച്ചാല്‍ മാത്രമേ കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കാനാകൂ. എല്ലാവരും സാമൂഹിക അകലം പാലിക്കണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഒരു കാരണവശാലും വീടുവിട്ട് പുറത്തിറങ്ങുകയോ മറ്റുള്ളവരോട് ഇടപഴകുകയോ ചെയ്യരുത്. അത് മറ്റുള്ളവരിലേക്ക് രോഗം പകരുകയും സമൂഹത്തിലേക്ക് വളരെപ്പെട്ടന്ന് പടരുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രതയോടെയിരിക്കണം. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

--


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബസ് ഓണ്‍ ഡിമാന്റ് സര്‍വീസിന് തുടക്കം

തിരു: കാരേറ്റില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) സര്‍വ്വീസ് ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാവിലെ ഒന്‍പതു മണിക്ക് കാരേറ്റില്‍ നിന്നും ആരം ഭിച്ച് സെക്രട്ടറിയേറ്റ്, യുണിവേഴ്സിറ്റി, ഏ.ജി.എസ്, നിയമസഭ, പി.എം.ജി തുടങ്ങിയ സ...തുട൪ന്ന് വായിക്കുക


ശാന്തികുടിരം ഒക്ടോബര്‍ ഒന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിക്കും

തിരു: ജില്ലാ പഞ്ചായത്ത് പാലോട് കരുമണ്‍കോട് നിര്‍മിച്ച ആധുനികരീതിയിയിലുള്ള പൊതുശ്മശാ നമായ ശാന്തികുടിരത്തിന്റെ ഉദ്ഘാടനം( 01 ഒക്ടോബര്‍) വൈകിട്ട് അഞ്ചിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മൂന്നുകോടി രൂപ ചെലവഴിച്ചാണ് പൊതുശ്മശാനത്ത...തുട൪ന്ന് വായിക്കുക


കാപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ബഹുനില മന്ദിരം

കാപ്പില്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം വി.ജോയ് എം.എല്‍.എയും സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്തും നിര്‍വഹിച്ചു. 67 ലക്ഷം രൂപചെലവഴിച...തുട൪ന്ന് വായിക്കുക


ഒക്ടോബര്‍ 01 ന് നറുക്കടുപ്പ് നടക്കുന്ന പഞ്ചായത്തുകള്‍

തിരു: രാവിലെ 10ന് കാട്ടാക്കട, വെള്ളനാട്(10:15), പൂവച്ചല്‍(10:30), ആര്യനാട് (10:45), വിതുര (11:00), കുറ്റിച്ചല്‍(11:15), ഉഴമലയ്ക്കല്‍(11:30), തൊളിക്കോട്(11:45), പുളിമാത്ത്(12:00),കരവാരം (12:15), നഗരൂര്‍(12:30), പഴയകുന്നുമ്മേല്‍(12:45),കിളിമാനൂര്‍(1:00...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ് :തിരു.ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തിരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി തിരു.ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. നെടുമങ്ങാട്, വാമന പുരം, അതിയന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്നലെ (30 ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 935 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(29 സെപ്റ്റംബര്‍) 935 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത...തുട൪ന്ന് വായിക്കുക


30 സെപ്റ്റംബര്‍ : നറുക്കെടുപ്പു നടക്കുന്ന പഞ്ചായത്തുകള്‍

തിരു: രാവിലെ 10ന് കരകുളം, അരുവിക്കര(10:15), വെമ്പായം(10:30), ആനാട്(10:45), പനവൂര്‍ (11:00), വാമനപുരം(11:15), മാണിക്കല്‍(11:30), നെല്ലനാട്(11:45), പുല്ലമ്പാറ(12:00), നന്ദിയോട് (12:15), പെരിങ്ങമ്മല(12:30), കല്ലറ(12:45), പാങ്ങോട്(1:00), അതിയന്നൂര്‍(2:...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായ ത്തുകളിലെ സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. പെരുങ്കടവിള, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തു പരിധിയിലുളള 13 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളാണ് (സെ പ്റ്...തുട൪ന്ന് വായിക്കുക


നിര്‍മാണോദ്ഘാടനം നടന്നു

തിരു: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം കരവാരം പഞ്ചായത്തില്‍ നവീ കരിക്കുന്ന രണ്ട് റോഡുകളുടെ നിര്‍മാണോദ്ഘാടനം ബി.സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു.കുന്ന ത്ത് വാതുക്കല്‍ - അപ്പൂപ്പന്‍ നട റോഡ്, പാവല്ല -പല്ലാല റോഡുകളാണ് പുനര്‍നിര്‍മിക്കുന്നത...തുട൪ന്ന് വായിക്കുക


ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം

തിരു: ലിംഗ അനീതിയുടെ കാണാപ്പുറങ്ങളും അതിജീവന പാഠങ്ങളും 32 വര്‍ഷത്തെ അനുഭവ ങ്ങളിലൂടെ വിവരിച്ച ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡിന്റെ അംഗീകാരം. മല്ലികാ വസന്തം എന്ന ആത്മകഥയ്ക്ക് സാഹിത്യ വിഭാഗ ത്തില്‍ 2019 ല...തുട൪ന്ന് വായിക്കുക


കാരേട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു

തിരു: കിളിമാനൂർ കാരേട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ യാണ് അപകടമുണ്ടായത്. കലുങ്കിലിടിച്ച് നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന...തുട൪ന്ന് വായിക്കുക


സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായര്‍ കസ്റ്റഡിയില്‍

തിരു: സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി. നായര്‍ കസ്റ്റഡിയില്‍. കല്ലിയൂരിലെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തിരു. ഗാന്ധാരിയമ്മന്‍ കോവിലിലെ ലോഡ്ജില്‍ ഇയാള്‍ ക്കായി പൊലീസ് പരിശോധന നടത്തിയിരുന്നു.തുടര്‍ന്നു കല്ലിയൂരിലെ വീട്ടിലെത്ത...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 486 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(28 സെപ്റ്റംബര്‍) 486 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 404 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 59 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെ...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ സംവരണ വാര്‍ ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. പാറശ്ശാല, വര്‍ക്കല, നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 20 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് 28 സെപ്റ്റംബര്...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരു: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട് ടൗണ്‍,ആനപ്പെട്ടി വാര്‍ഡ്(പാമ്പാടി,തേവന്‍ പാറ, കണ്ണങ്കര പ്രദേശങ്ങള്‍ മാത്രം),തേവന്‍പാറ വാര്‍ഡ്(തേക്കുമ്മൂട്, ഉണ്ടപ്പാറ,കാവുംമൂല പ്രദേശ ങ്ങള്‍ മാത്രം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ചാവര്‍കോട്, ഒറ്റശേഖരമംഗല...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.