Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

നെൽകൃഷിക്ക് റോയൽറ്റി നൽകുന്നത് കേരള സർക്കാർ: മന്ത്രി വി എസ് സുനിൽകുമാർ

15/2/2020

തൃശൂർ : ഇന്ത്യയിൽ ആദ്യമായി നെൽകർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ നടപ്പിലാക്കുന്ന നീർച്ചാൽ സംരക്ഷണ അടിസ്ഥാനസൗകര്യ വികസന പദ്ധതി യുടെ രണ്ടാംഘട്ടം പ്രവർത്തോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വരുംതലമുറയ്ക്കുളള ഈടുവെപ്പാണ് നീർച്ചാലുകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും സംരക്ഷണത്തിലൂടെ നാം ചെയ്യുന്നത്. ഒരിഞ്ച് പാടം പോലും നികത്താൻ ആരേയും അനുവദി ക്കില്ല. ഒരു സെന്റിൽ നെൽകൃഷി ചെയ്യുമ്പോൾ ഒരു ലക്ഷത്തി നാൽപത്തി അയ്യായിരം ലിറ്റർ വെളളം ഭൂമിയിൽ സംഭരിക്കുന്നുവെന്നാണ് കണക്ക്. ഇതിന്റെ പാരിസ്ഥിതിക മൂല്യം കണക്കി ലെടുത്താണ് നെൽകർഷകർക്ക് സംസ്ഥാന സർക്കാർ റോയൽറ്റി പ്രഖ്യാപിച്ചത്. നെൽകൃഷിയെ ലാഭത്തിലാക്കാനും കൃഷി വകുപ്പിന് കഴിഞ്ഞു. ഒരു കിലോ നെല്ലിന് 26.90 രൂപ നൽകിയാണ് ഇപ്പോൾ സംഭരിക്കുന്നത്. കർഷകർ നെൽകൃഷി ഉപേക്ഷിക്കാതിരിക്കാനാണ് ഇത്തരം പദ്ധതി കൾ നടപ്പിലാക്കുന്നത്-മന്ത്രി പറഞ്ഞു.

വിയ്യൂർ സെന്റർ ജയിലിലെ 64 ഹെക്ടർ സ്ഥലത്ത് നടത്തിയ മണ്ണ് പരിശോധനാ സ്ഥലത്തിന്റെ റിപ്പോർട്ട് മന്ത്രി വി എസ് സുനിൽകുമാർ പ്രകാശനം ചെയ്തു. അസി.ജയിൽ ഓഫീസർ സി പി വിനോദ് ഏറ്റു വാങ്ങി. മുക്കാട്ടുക്കര ചിരടംപ്പാലത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ് അംബിക പദ്ധതി വിശദീകരിച്ചു. 4.38 കോടി രൂപയ്ക്ക് ടെണ്ടർ ചെയ്ത രണ്ടാം ഘട്ട പദ്ധതി വഴി, കുറ്റുമുക്ക്, മുല്ലക്കര, മുക്കാട്ടുക്കര, നെലങ്കര, നെട്ടിശ്ശേരി, നെല്ലിക്കാട്, കൂടാപാടം, കോട്ടോംപാടം, പാറേകുളം, വടക്കേപാടം പാടശേഖരങ്ങൾക്ക് പ്രയോജനം ലഭിക്കും. 300 ഹെക്ടർ സ്ഥലത്ത് നെൽകൃഷി അധികമായി ചെയ്യാനും 1500 ടൺ നെല്ല് കൂടുതൽ ഉൽപാദി പ്പിക്കാനും കഴിയും. 50 ടൺ പച്ചക്കറി ഉൽപാദിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 500 കർഷ കർക്ക് 125000 തൊഴിൽദിനങ്ങൾ പ്രദാനം ചെയ്യാനും പദ്ധതി വഴി സാധിക്കും. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ജെന്നി ജോസഫ്, തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എം എൽ റോസി, കൗൺസിലർമാരായ എം ആർ റോസ്‌ലി, ശാന്ത അപ്പു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധി ച്ചു. കൗൺസിലർ ഇ ഡി ജോണി സ്വാഗതവും മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഈ വർഷത്തെ ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം പരിമിതമായ തീർത്ഥാടകരെ കൊണ്ട് നടത്തും

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരി മല മണ്ഡല മകര വിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു നടത്തും.മുഖ്യ മന്...തുട൪ന്ന് വായിക്കുക


ഓൺലൈൻ അധിക്ഷേപങ്ങൾക്കെതിരെ കവിതയിലൂടെ പ്രതിഷേധിച്ച് സോഹൻ റോയ്

സൈബർ ആക്രമണങ്ങളും ഓൺലൈൻ അധിക്ഷേപങ്ങളും ഈ കോവിഡ് കാലഘട്ടത്തിലും ദിനംപ്രതി വർദ്ധിച്ചു വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സൈബർ ഇടങ്ങളിൽ സ്ത്രീകൾ ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക്‌ അറുതിവരുത്താൻ പര്യാപ്തമായ നിയമ വ്യവസ്ഥ നിലവിലില്ല എന്ന ആക്ഷേപവും വളരെ ശ...തുട൪ന്ന് വായിക്കുക


കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുക ലക്ഷ്യം: മന്ത്രി ടി എം തോമസ് ഐസക്ക്

കണ്ണൂര്‍ : കേരളത്തിലെ കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കു കയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഈ ശ്രമങ്ങള്‍ക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നും സഹകരണ സംഘങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായി വരുന്നുണ്ടെന്നും ധനകാര്യ കയര...തുട൪ന്ന് വായിക്കുക


ഗര്‍ഭിണിക്ക് കൊവിഡിന്റെ പേരില്‍ മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു;ഒടുവില്‍ നടന്ന സിസേറിയനില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

മഞ്ചേരി: പൂര്‍ണ്ണ ഗര്‍ഭിണിക്ക് കൊവിഡിന്റെ പേരില്‍ മൂന്ന് ആശുപത്രികള്‍ അടിയന്തരചികിത്സ നിഷേധിച്ചു. യുവതിയേയും കൊണ്ട് ഭര്‍ത്താവ് 14 മണിക്കൂര്‍ അലഞ്ഞു. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടന്ന സിസേറിയനില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു. യുവത...തുട൪ന്ന് വായിക്കുക


കേരളാ കോൺഗ്രസ് നേതാവ് സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു

കോട്ടയം: കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.തിരുവല്ലയിലെസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളാ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു സിഎഫ് തോ...തുട൪ന്ന് വായിക്കുക


ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

തിരു; സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ വലിയ മാറ്റത്തിനു വഴിയൊരുക്കുന്ന ഇന്റഗ്രേറ്റഡ് ലോ ക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റം ബര്‍ 28 രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...തുട൪ന്ന് വായിക്കുക


രജത ജൂബിലി സ്മാരക ദത്ത് ഗ്രാമം ഹരിജൻ നായാടി കോളനി സമഗ്ര വികസനം ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിക്കും

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ രജത ജൂബിലി സ്മാരക ദത്ത് ഗ്രാമമായ ഹരിജൻ നായാടി കോളനി സമഗ്ര വികസനം ഉദ്ഘാടനം സെപ്തംബർ 28 വൈകിട്ട് നാലിന് പട്ടികജാതി- പട്ടിക വർഗ്ഗ-പിന്നാക്ക ക്ഷേമ-നിയമ- സാംസ്കാരിക-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ നിർവഹിക്കു...തുട൪ന്ന് വായിക്കുക


തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു

തൃശൂർ : പ്ലസ് വൺ ഹയർസെക്കൻഡറി ഏകജാലക പ്രവേശനത്തിലെ മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾക്ക് www.hscap.gov. in എന്ന ലിങ്കിൽ കയറി അലോട്ട്മെൻ്റ് സ്ലിപ് എടുക്കാം. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 6 വരെ കോവിഡ് മാന ദണ്ഡങ...തുട൪ന്ന് വായിക്കുക


സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടു ത്തതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവിക സന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍എന്നയാള്...തുട൪ന്ന് വായിക്കുക


പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

തിരു: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ആഭ്യന്തര സെക്ര ട്ടറിയുടെ ഉത്തരവ്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്. പ്രതികളുടെയുംബിനാമി കളുടെയും സ്വത്ത് കണ്ടുകെട്ടും. സ്വത്ത് ലേലം ചെയ്‌തോ, വി...തുട൪ന്ന് വായിക്കുക


തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കുo

തിരു: തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്‌കരൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരി ക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തതോടെ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ

തിരു: ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തതോടെ വിജിലൻസ് അന്വേഷണം അനിശ്ചിതത്വത്തിൽ.പ്രാഥമിക അന്വേഷണം തത്കാലം നിർത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും. സംസ്ഥാനം പ്രത്യേക അന്വേഷണം നടത്തിയതിനെ സിബിഐഎതിർക്കുo.യുഎ ഇ യുമായി ബന്ധപ്പെട്ട കേസായതിനാൽ...തുട൪ന്ന് വായിക്കുക


ഒരു ഞെട്ടിയില്‍ നിന്ന് പതിമൂന്നു തലയുള്ള കൈതച്ചക്ക

തൃശൂർ : പാണന്‍ പടിയിലെ കൃഷി തോട്ടത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ പതിമൂന്നു തല യുള്ള കൈതച്ചക്ക ഉണ്ടായിരിക്കുന്നു. തൃശ്ശിവപേരൂര്‍കാര്‍ക്ക് കൗതുകമായിരിക്കുകയാണ് ഈ കൈ തച്ചക്ക. ലോകത്ത് തന്നെ ആദ്യമായായിരിക്കും ഒരു ഞെട്ടിയില്‍ നിന്ന് 13 തലയുള്ള കൈതച്ചക്ക...തുട൪ന്ന് വായിക്കുക


നവീകരിച്ച തുടിക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു

പാലക്കാട് : വിളയൂർ ഗ്രാമപഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ തുടിക്കൽ ലിഫ്റ്റ് ഇറി ഗേഷൻ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നാടിന് സമർപ്പിച്ചു. 75 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്. കാർഷിക ഗ്രാമമായ വിളയൂര...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ടൂറിസം ദിനം: വിനോദസഞ്ചാരവും ഗ്രാമീണവികസനവും കേരളം ബഹുദൂരം മുന്നില്‍ : കടകംപള്ളി സുരേന്ദ്രന്‍

ഇന്ന് ലോക ടൂറിസം ദിനം. ഈ വര്‍ഷത്തെ ലോക ടൂറിസം ദിനത്തിന്റെ മുദ്രാവാക്യം വിനോദ സഞ്ചാരവും ഗ്രാമീണവികസനവും എന്നതാണ്. വിനോദസഞ്ചാരത്തിലൂടെ പ്രാദേശികവികസനം എന്ന ആശയം ലോകം ചര്‍ച്ചചെയ്തു തുടങ്ങുമ്പോള്‍ കേരളം ആ രംഗത്ത്‌ ബഹുദൂരംമുന്നി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.