Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം കടലിൽ ശക്തമായ കാറ്റിനു സാധ്യത മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു ബാങ്ക് പ്രതിസന്ധിയിലായാല്‍ 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് ഇനി പണംലഭിക്കും മെഡിക്കല്‍ കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വാട്ടയില്‍ 27% പിന്നാക്ക വിഭാഗത്തിന്, 10% സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കുo സംവരണം

നിയമകാരൃം

കൂടുതല്‍ 

ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത്

18/1/2020

ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണ നയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ,വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകൾ, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, ബി എസ് എൻ എൽ, സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർ വാല്യൂവേഷൻ സംമ്പ ന്ധിച്ച കേസുകൾ എന്നിവയും ഏതെങ്കിലും കോടതിയുടെ പരിധിയിൽ വരാവുന്നതും നിയമ പ്രകാരം ഒത്തുതീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവയും ലോക് അദാലത്തിൽ പരിഗണി ക്കും.ലോക് അദാലത്തിൽ പരിഹരിക്കുന്നതിനുള്ള പരാതികൾ ബന്ധപ്പെട്ട താലുക്ക് നിയമ സേ വന ഓഫീസുകളിലോ ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ എ ബദറുദ്ധീൻ അറിയിച്ചു.

ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണമാണ് അദാലത്ത് നടത്തുന്നത്. നിയമ സാക്ഷരതയ്ക്കും നിയമസഹായത്തിനും പുറമെ വിവിധതലങ്ങളില്‍ നീതിന്യായ തര്‍ക്ക ങ്ങള്‍ പരിഹരിക്കാനായി നടത്തുന്ന ലോക് അദാലത്തുകൾ നിയമ സേവന അതോറിറ്റിയുടെ സവിശേഷമായ പ്രവര്‍ത്തന മേഖലയാണ്.ലോക് അദാലത്തിന്റെ നടപടിക്രമം വളരെലളിതമാണ്.

അപേക്ഷ ലഭിച്ചാല്‍ തര്‍ക്കക്കക്ഷികള്‍ക്ക് സ്വീകാര്യവും സംയോജിതവും രമ്യവുമായ പരിഹാര ത്തിന് അദാലത്ത് ശ്രമം നടത്തും. സാമാന്യ നീതിയുടെയും നീതിപൂര്‍വ്വകമായ സമത്വത്തിന്റെ യും വിവേചന ബുദ്ധിയുടെയും അടിസ്ഥാനത്തിലാണ് പരസ്പര ധാരണയിലൂടെ അന്തിമ തീരുമാന ത്തില്‍ എത്തുക.ലോക് അദാലത്തിന്റെ തീര്‍പ്പുണ്ടായാൽ അതിന് സിവില്‍ കോടതി വിധിയുടെ മൂല്യവും നിര്‍വ്വഹണ ക്ഷമതയും ലഭ്യമാകും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലൂടെ ഒത്തുതീര്‍ന്നാല്‍ അടച്ചിട്ടുള്ള കോര്‍ട്ട്ഫീസ് തിരികെ കിട്ടും. കോടതികളെ പ്പോലെ സാക്ഷികളെയും ഹര്‍ജിക്കാരെയും വിളിച്ചുവരുത്തുവാനും സാന്നിദ്ധ്യം ഉറപ്പാക്കാനും ലോക് അദാലത്തിനും ഇത്തരം അധികാരങ്ങളുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

സുല്‍ത്താന്‍ബത്തേരി ; മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റിലായ റോജിഅഗസ്റ്റിന്‍,ആന്റോഅഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുല്‍ത്താന്‍ബത്തേരി ജുഷീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. അതേ സമ...തുട൪ന്ന് വായിക്കുക


വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെടുന്നതിനാല്‍ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി

ചെന്നൈ : വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെടുന്നതിനാല്‍ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥിനികളെ പീഡി പ്പിക്കുന്നത് ഹീനകൃത്യമാണ്. ഇതിനെ കര്‍ശനമായി, ഉരുക്കുമുഷ്ടിയോടെ അധികൃതര്‍...തുട൪ന്ന് വായിക്കുക


നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനന്റെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനന്റെ ഹർജി തള്ളി സുപ്രീം കോടതി. കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത് എന്നിവര്‍ വിചാരണ നേരിടണമെന്ന് ജസ്റ്...തുട൪ന്ന് വായിക്കുക


രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി.ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും നിരീക്ഷിച...തുട൪ന്ന് വായിക്കുക


മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി

കൊച്ചി : മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈ ക്കോടതി. മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ കോടതി പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്നുംഅഭിപ്രായപ്പ...തുട൪ന്ന് വായിക്കുക


ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന : സിബിഐ സ്വന്തമായി അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അന്വേഷണം ജസ്റ്റിസ് ഡികെ ജയിന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാകരുതെന്ന് സുപ്രീം കോടതി. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ സിബിഐ സ്വന്തമായി അന്വേഷിച്ച് തെളിവു കള്‍ കണ്ടെ...തുട൪ന്ന് വായിക്കുക


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടി

തൃശ്ശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ബിജു കരീം, ബിജോയ്, സുനില്‍കുമാര്‍, ജില്‍സ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ നഗരത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനില്‍ കുമാര്‍സ...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളം സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു

ന്യൂഡൽഹി : സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യുട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ കേരളം സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അ...തുട൪ന്ന് വായിക്കുക


ബൂത്തുപിടിത്തവും കള്ളവോട്ടും ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : തിരഞ്ഞെടുപ്പിന്റെ കാതല്‍ സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമായതിനാല്‍ ബൂത്തുപിടിത്തവും കള്ളവോട്ടും ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് സുപ്രീംകോടതി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെ ടുപ്പില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്ക...തുട൪ന്ന് വായിക്കുക


കേരളത്തില്‍ മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ് അനു വദിച്ച നടപടി ഗുരുതരമായ വിഷയമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ബക്രീദിന് മുന്നോടിയായി കേരളത്തില്‍ മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ് അനു വദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഗുരുതരമായ വിഷയമാണെന്ന് സുപ്രീം കോടതി. സംസ്ഥാ നത്തെ സ്ഥിതി നിരാശാജനകം ആണെന്ന് ഇളവുകള്‍ ന്യായീകരിച്ച് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മ...തുട൪ന്ന് വായിക്കുക


സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ചികിത്സ നല്‍കേണ്ട ആശുപത്രികള്‍ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്. മനുഷ്യന്റെ ദുരിതത്തില്‍ വളരുന്ന വ്യവസായമായ...തുട൪ന്ന് വായിക്കുക


ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൌണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ

ന്യൂഡൽഹി : ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൌണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. ഡല്‍ഹിമലയാളി പികെഡി നമ്പ്യാര്യാണ് അപേക്ഷ നല്‍കിയത്. ഉത്തര്‍പ്രദേശിലെകാവടിയാത്രയ്ക്ക് എതിരെസു...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കോളനി കാലത്തേതാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ഇന്ത്യയിലെ രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കോളനി കാലത്തേതാണെന്ന് സുപ്രീം കോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോയെന്നും കോടതി ചോദിച്ചു. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണി യാണ് ...തുട൪ന്ന് വായിക്കുക


പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി : 2018 ല്‍ ഉണ്ടായ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത...തുട൪ന്ന് വായിക്കുക


സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി. അഭിഭാഷകന്റെ അസാന്നിധ്യത്തില്‍ ലൂസി കളപ്പുര സ്വന്തം വക്കാലത്ത് ഏറ്റെടുത്ത് വാദിച്ചതോടെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായി ഒരു കന്യാസ്ത്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.