Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളം കരിയർ നയം രൂപീകരിക്കുന്നു:കരട് നയത്തിൽ ഒൻപതിന് ചർച്ച

6/12/2019

തിരു: ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയുംആർജ്ജി ക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീ കരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാംശീകരിച്ച് കരിയർ നയം പ്രഖ്യാപിക്കും. ഇതിന്റെ മുന്നോടിയായി തയ്യാറാക്കിയ കരട് സമീപനരേഖ ചർച്ച ചെയ്യുന്നതിന് ഡിസംബർ ഒമ്പതിന് തിരുവനന്തപുരത്ത് ഏകദിന ശിൽപ്പശാല നടക്കും. കാലത്ത് 10 മണിമുതൽ തമ്പാനൂർ അപ്പോളോ ഡിമോറയിലാണ് ശിൽപ്പശാല.

ആസൂത്രണ ബോർഡ് അംഗങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, കരിയർ വിദഗ്ധർ, യുവജന പ്രതിനിധികൾ, വിദ്യാർത്ഥി-യുവജന സംഘടനാനേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസസും(കേരള) സംയുക്തമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കരിയർ നയം രൂപീകരിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത് ലഭ്യമായിക്കൊണ്ടിരിക്കുന്ന കരിയർ ഡവലപ്‌മെന്റ് സേവനങ്ങൾ സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയിലെ അനന്തസാധ്യതകൾ പലവിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നു. നിലവിലുള്ള രീതികളിൽ വരുത്തുന്ന കാലികമായ ചെറിയ മാറ്റങ്ങളും ഇടപെടലുകളും കൊണ്ടുമാത്രം ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുക സാധ്യമല്ലെന്ന കാഴ്ചപ്പാടാണ് സംസ്ഥാന കരിയർ നയത്തിന് രൂപം നൽകാൻ പ്രേരകമായത്. കരിയർ സംബന്ധമായ തീരുമാനം സ്വയം കൈക്കൊള്ളാൻ എല്ലാ വ്യക്തികളെയും പ്രാപ്തരാക്കുകയാണ് കരിയർ നയത്തിന്റെ അടിസ്ഥാന സമീപനം. പ്രൈമറി തലം മുതൽ പഠനം പൂർത്തിയാക്കുന്നതുവരെയുള്ള കാലയളവിൽ കരിയർ പരിശീലനവും ഉറപ്പുവരുത്തുന്നതിന് സർക്കാർ മുൻഗണന നൽകും.

ശാസ്ത്രമാനവിക-മാനേജ്‌മെന്റ് വിഷയങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ദേശീയ സ്ഥാപനങ്ങളിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം കിട്ടാവുന്ന നിലയിൽ പ്രവേശനാപരീക്ഷാ പരിശീലനപദ്ധതി ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ഗ്രാമീണമേഖലയിലെ കുട്ടികൾക്ക് സ്‌കൂളുകളും കോളേജുകളും വഴിയും തൊഴിൽരഹിതരായ യുവാക്കൾക്ക് ഗ്രാമീണലൈബ്രറികൾ, കലാസാംസ്‌കാരിക സംഘടനകൾ എന്നിവ വഴിയും കരിയർ വിജ്ഞാനം നൽകാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടേയും സമഗ്ര പുരോഗതിക്ക് ഉതകുന്ന നിലയിൽ അവരുടെ കരിയർ ജീവിതം ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങളാണ് നയം വിഭാവനം ചെയ്യുന്നത്. വിദ്യാർത്ഥികളിലും യുവജനങ്ങളിലും ഉൾപ്പെടെ സമൂഹത്തിലാകെ സുപ്രധാനമായ പരിവർത്തനത്തിന് കരിയർ നയം വഴിയൊരുക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

ശില്പശാലയിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ കരട് കരിയർ നയം പ്രഖ്യാപിക്കും.തൊഴിൽപരിശീലനരംഗത്തും നൈപുണ്യശേഷി വികസന ത്തിലും സർക്കാർ കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും ആരംഭിക്കുന്നതും ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. കരിയർ ഡവലപ്‌മെന്റ് സെന്ററുകൾ എന്ന നൂതന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു. സർക്കാർ മേഖലയിൽ രാജ്യത്ത് ആദ്യത്തെ കരിയർ ഡവലപ്‌മെന്റ് സെന്റർ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് തുടങ്ങിയത്. തുടർന്ന് ചിറ്റൂർ, നെയ്യാറ്റിൻകര, പാലോട്, കായംകുളം, എന്നിവിടങ്ങളിലും സെന്റർ തുടങ്ങി.

അടൂർ, വൈക്കം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സെന്റർ തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുകളോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററുകളും പ്രവർത്തിക്കുന്നു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ സംസ്ഥാന നൈപുണ്യവികസന മിഷനായി പ്രഖ്യാപിച്ചു. ചവറയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷൻ ആരംഭിച്ചു. 17 പുതിയ സർക്കാർ ഐ.ടി.ഐകളും ഈ കാലയളവിൽ ആരംഭിച്ചതായി മന്ത്രി വിശദീകരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി.നായര്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ യു ട്യൂബ് നീക്കം ചെയ്തു

തിരു: സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി.നായര്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ യു ട്യൂബ് നീക്കം ചെയ്തു. പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വീഡി യോകള്‍ നീക്കിയത്. സ്ത്രീകളെ അധിക്ഷേപിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് യു ട്യൂബിനു പരാതി നല്‍കിയത്. ...തുട൪ന്ന് വായിക്കുക


പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ്

പുരി: ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ്-19. ക്ഷേത്രം ഭക്തജനങ്ങള്‍ ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടയിലാണ് ക്ഷേത്രത്തിലെ പൂജാകര്‍മ ങ്ങള്‍ നിര്‍വഹിക്കുന്ന സേവകര്‍ അടക്കമുള്ളവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്....തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1392 കേസുകള്‍; 533 അറസ്റ്റ്; പിടിച്ചെടുത്തത് 53 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1392 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 533 പേരാണ്. 53 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധ...തുട൪ന്ന് വായിക്കുക


ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു.കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍ വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്...തുട൪ന്ന് വായിക്കുക


മെഡിക്കല്‍ പ്രവേശനം: ഇഎസ്‌ഐ ക്വാട്ട നിഷേധിച്ച നടപടി റദ്ദാക്കണം-മന്ത്രി ടി പി രാമകൃഷ്ണന്‍

തിരു: ഇഎസ്‌ഐ കോര്‍പറേഷന്‍ മെഡിക്കല്‍ കോളേജുകളിലും ദന്തല്‍ കോളേജുകളിലും ഇഎസ്‌ഐ ഗുണഭോക്താക്കളായ തൊഴിലാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തില്‍ നിലവിലുളള സംവരണം നിഷേധിച്ച കോര്‍പറേഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത...തുട൪ന്ന് വായിക്കുക


വ്യവസായ ലൈസന്‍സ് പുതുക്കാം ഓണ്‍ലൈനില്‍

തിരു: കേരളത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിന് പരിഷ്‌ക്കാര നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാലിന പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി.ഏകജാലകസംവി ധാനമായ കെ.സ്വിഫ്റ്റിന്റെ പുതിയ പതിപ്പ്, സംരംഭകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക...തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി ആരംഭിച്ചു

കൊച്ചി: നിർമാണ പ്രവൃത്തിയിലെ അപാകതമൂലം ഗതാഗതയോഗ്യമല്ലാത്തപാലാരിവട്ടംമേൽപ്പാലം പൊളിക്കൽ നടപടി ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പൊളിക്കൽ കരാറെടുത്തിരിക്കുന്നത്. പാലം പുനർനിർമിക്കുന്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളജിൽ കോവിഡ് ബാധിതൻ പുഴുവരിച്ച നിലയിൽ

തിരു: മെഡിക്കൽ കോളജിൽ കോവിഡ് ബാധിതൻ പുഴുവരിച്ച നിലയിൽ . ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനിൽകുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയി ലേക്ക് മാറ്റി. ...തുട൪ന്ന് വായിക്കുക


ഇപ്പോള്‍ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല :മന്ത്രി എംഎം മണി

ഇടുക്കി: ഡാം തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എംഎം.മണി പറഞ്ഞു. മഴ കൂടിയാല്‍ ഡാം തുറന്നു വിടാനുള്ള നടപടി കള്‍ സ്വീകരിക്കും. എന്നാല്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു. ഇടുക്കി- ചെറുതോണി...തുട൪ന്ന് വായിക്കുക


മത്സ്യകൃഷിയില്‍ അനന്ത സാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളത് : മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ഇടുക്കി : മത്സ്യകൃഷി രംഗത്ത് അനന്ത സാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളതെന്ന് ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പൈനാവിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച ജില്ലാഫിഷറീസ് കാര്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനംഓണ...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി:ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പാത ശുചീകരിക്കും

തൊടുപുഴ : ഗാന്ധി ജയന്തി ദിനത്തില്‍ തൊടുപുഴ - മുട്ടം സംസ്ഥാന പാതയില്‍ വിവിധ വകുപ്പു കള്‍ സംയുക്തമായി സേവനനിരതരാകും. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപകട രഹിത - മാലിന്യ രഹിത - സുരക്ഷിത യാത്ര ഉറപ്...തുട൪ന്ന് വായിക്കുക


കൗശലചാര്യ അവാർഡിന് കേരളത്തിൽ രണ്ടുപേർ

തിരു: രാജ്യത്തെ ഐടിഐകളിൽ പരിശീലനം നൽകുന്ന മികച്ച ഇൻസ്ട്രക്ടർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന 2019 വർഷത്തെ കൗശലചാര്യ അവാർഡ് കേരളത്തിൽ നിന്നുംഎൻജിനിയറിങ് ട്രേഡിൽ, സർക്കാർ ഐടിഐ അരീക്കോടിലെ സീനിയർ ഇൻസ്ട്രക്ടർ എം.പ്രകാശിനും നോൺ എൻജിനിയ റിംങ് ട്രേഡിൽ കൊല്ലം ...തുട൪ന്ന് വായിക്കുക


ഈ വർഷത്തെ ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം പരിമിതമായ തീർത്ഥാടകരെ കൊണ്ട് നടത്തും

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരി മല മണ്ഡല മകര വിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചു നടത്തും.മുഖ്യ മന്...തുട൪ന്ന് വായിക്കുക


ഓൺലൈൻ അധിക്ഷേപങ്ങൾക്കെതിരെ കവിതയിലൂടെ പ്രതിഷേധിച്ച് സോഹൻ റോയ്

സൈബർ ആക്രമണങ്ങളും ഓൺലൈൻ അധിക്ഷേപങ്ങളും ഈ കോവിഡ് കാലഘട്ടത്തിലും ദിനംപ്രതി വർദ്ധിച്ചു വരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സൈബർ ഇടങ്ങളിൽ സ്ത്രീകൾ ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക്‌ അറുതിവരുത്താൻ പര്യാപ്തമായ നിയമ വ്യവസ്ഥ നിലവിലില്ല എന്ന ആക്ഷേപവും വളരെ ശ...തുട൪ന്ന് വായിക്കുക


കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുക ലക്ഷ്യം: മന്ത്രി ടി എം തോമസ് ഐസക്ക്

കണ്ണൂര്‍ : കേരളത്തിലെ കയര്‍ വ്യവസായ മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കു കയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഈ ശ്രമങ്ങള്‍ക്ക് തൊഴിലാളികളുടെ ഭാഗത്തുനിന്നും സഹകരണ സംഘങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങള്‍ ഉണ്ടായി വരുന്നുണ്ടെന്നും ധനകാര്യ കയര...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.