Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി പോത്തന്‍കോട് ആയുര്‍വേദ ആശുപത്രി നാടിനു സമര്‍പ്പിച്ചു കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

രാഷ്ട്രീയം

കൂടുതല്‍ 

മഹാരാഷ്ട്രയിൽ കോൺഗ്രസ്‌‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി

28/11/2019

മുംബൈ : മഹാരാഷ്ട്രയിൽ കോൺഗ്രസ്‌‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു. സംസ്ഥാ നത്തിന്റെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ‍ചെയ്തു. ശിവാജി പാർക്കിൽ ഗവ‍ർണ‌ർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

ശിവാജി പാർക്കിൽ ബാൽ താക്കറെയുടെ ശവകുടീരത്തെ സാക്ഷിയാക്കിയാണ് മകൻ മഹാരാഷ്ട്ര യുടെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തത്. താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ഉദ്ധവ്. ത്രികക്ഷി സഖ്യത്തിലെ ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിൽ നിന്ന് പിസിസി പ്രസിഡന്റ് ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവത്ത് എന്നിവരും. എൻസിപിയിൽ നിന്ന് ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ. ശിവസേന യിൽ നിന്ന് ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരും ഉദ്ധവിനൊപ്പം മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു. ശരത് പവാറും സുപ്രിയ സുളെക്കുമൊപ്പം അജിത് പവാറും സത്യപ്രതിജ്ഞാ ചട ങ്ങിനെത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കo

കോട്ടയo : ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച പൊതുപരിപാടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു.ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഓൺലൈനിൽ എ...തുട൪ന്ന് വായിക്കുക


ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ വിട്ടയച്ചു

കൊച്ചി : നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ചസംഭവത്തിൽഎൻ ഐ എ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽപൂർത്തിയായി. രാവിലെ ആറ് മണിക്കാണ് കെ ടി ജലീൽ എൻ ഐ എ ഓഫീസിലെത്തി യത്. രാവിലെ ആറ് മണിയോടെ എൻഐഎ ഓഫീസിൽ ഹാജരായ ജലീലി നെ എട്ട് മണിയോടെ ചോദ്യ...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ ഗ്രസ് എംപിമാരാണ് ചോദ്യം ഉന്നയിച്ചത്. വ്യക്തമായ മറുപടി വേണമെന്ന് സ്പീക്കറോട...തുട൪ന്ന് വായിക്കുക


മന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംഘര്‍ഷഭരിതo

പാപ്പിനിശ്ശേരി: മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവ മോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യ രുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻപ്രതി ഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകർക്...തുട൪ന്ന് വായിക്കുക


കെപിസിസി ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു

ന്യൂഡൽഹി: കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീക രിച്ചു. പുതുതായി 10 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗ ങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് എഐസിസി പുറത്തുവിട്ടത്. 2018 ല്‍ ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.ടി. ജലീലിനു വഴിനീളെ പ്രതിഷേധവും കരിങ്കൊടിയും

തിരു: മന്ത്രി കെ.ടി. ജലീലിനു വഴിനീളെ പ്രതിഷേധവും കരിങ്കൊടിയും. മലപ്പുറം വളാഞ്ചേരി യിലെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന തിനിടെയാണ് യുവമോര്‍ച്ച, യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയു മായി വഴിനീളെ കാത്തുനിന്നത്. വന്‍ പോലീസ് സന്നാഹത്...തുട൪ന്ന് വായിക്കുക


സ്വപ്‌ന സുരേഷുമായി മന്ത്രി ഇ.പി. ജയരാജന്റെ മകന് എന്തു ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരു: സ്വപ്‌ന സുരേഷുമായി മന്ത്രി ഇ.പി. ജയരാജന്റെ മകന് എന്തു ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന്റെ ഭാര്യ എന്തിനാണു ക്വാറന്റൈന്‍ ലംഘിച്ച് ബാങ്കിലേക്കു പോയതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ അന്വേഷണം പുരോഗമ...തുട൪ന്ന് വായിക്കുക


40 വര്‍ഷം മുമ്പ് ജാഗ്വര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ മൊറാര്‍ജി ദേശായിയുടെ മകന്‍ കാന്തി ദേശായി ഇടപെട്ടെന്ന് ആരോപണം

ന്യൂഡൽഹി : 40 വര്‍ഷം മുമ്പ് ജാഗ്വര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ മകന്‍ കാന്തി ദേശായി ഇടപെട്ടെന്ന് ആരോപണം. 1977- 79 ല്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജിയുടെ മകന്‍ 220 കോടി രൂപയുടെ ഇടപാടില്‍ ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ.പി. ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് കെ.സുരേന്ദ്രന്‍

തിരു: ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ.പി. ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം വേണമെന്നും സിപിഎം പ്രതികരി ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക...തുട൪ന്ന് വായിക്കുക


കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍

തിരു: കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ പ്രതികരണം. മറച്ചുവക്കേണ്ടത് മറച്ചുവക്കു കയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധര്‍മ്മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും അദ...തുട൪ന്ന് വായിക്കുക


മന്ത്രിസഭ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മന്ത്രിസഭ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ മന്ത്രി എവിടെ?കാനം കാശിക്കു പോയോ? മന്ത്രിയെ ചോദ്യം ചെയ്തിരിക്കുന്നു. ഈ മന്ത്രിസഭയ്ക്കു തുടരാന്‍ അര്‍ ഹതയില്ല. അന്വേഷണം ശരിയായ ദിശയി ലാണെന്നാണു മുഖ്യമന്ത്രിയും സിപിഎമ്മും പറഞ്ഞിരുന്ന...തുട൪ന്ന് വായിക്കുക


ബിജെപി മാർച്ചിൽ ബി. ഗോപാലകൃഷ്ണന് പരുക്കേറ്റു

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ ബിജെപിയും യൂത്ത് കോൺഗ്രസ് പ്രവർത്ത കരും യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. ബിജെപി മാർച്ചിൽ ബി. ഗോപാല കൃഷ്ണന് പരുക്കേറ്റു. കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രധിഷേധ മാർച്ചിനിടെയാണ് പരുക്ക്. ...തുട൪ന്ന് വായിക്കുക


മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘംവിളിപ്പിക്കും.

സ്വർണക്കടത്ത് കേസിൽ കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തതോടെ കേസിൽ നിർണായക അന്വേഷണ ഘട്ടത്തിലേയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു. ഇരു വരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയട്ടുള്ളത്. മന്ത്രി ...തുട൪ന്ന് വായിക്കുക


മന്ത്രി കെ ടി ജലീലിനെതിരെ വ്യാപക പ്രതിഷേധം

മന്ത്രി കെ ടി ജലീലിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് പ്രതിഷേധം. യൂത്ത് ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി ...തുട൪ന്ന് വായിക്കുക


ഡൽഹി കലാപ ഗൂഢാലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പങ്കെന്ന് അനുബന്ധ കുറ്റപത്രം

ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പങ്കെന്ന് അനുബന്ധകുറ്റപത്രം. കലാപത്തിൽ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ച് പങ്കെടുപ്പിച്ചുവെന്നാ ണ് കുറ്റപത്രത്തിലുള്ളത്. യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.