Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

അറിയിപ്പുകള്‍

കൂടുതല്‍ 

ഉള്ളാലെ അവര്‍ ഒത്തുചേര്‍ന്നിട്ട് ആറുമാസം; പുനഃസമാഗമം അവിസ്മരണീയം

27/11/2019

(ചിത്രം: സുമ തോമസ് തരകനും സുനിതയും കുടുംബാംഗങ്ങളും തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം)

തിരു: മക്കളെ കണ്ടുകൊണ്ടിരിക്കാന്‍ അവസരം തന്നതിന് നന്ദി..... കൂടുതലൊന്നും പറയാന്‍ കഴിയുന്നില്ല. സുമയുടെ മുഖത്തേയ്ക്ക് നോക്കി നിറകണ്ണുകളോടെ സുനിത പറഞ്ഞു.പത്താമത് ലോക അവയവദാന ദിനത്തോടനുബന്ധിച്ച് സുനിതയ്ക്ക് സ്വമേധയാ വൃക്ക ദാനം ചെയ്ത മണ്ണ ന്തല പ്രണവം ഗാര്‍ഡന്‍സ് തെക്കേപ്പറമ്പില്‍ വീട്ടില്‍ സുമ തോമസ് തരകനെ (56) അനുമോദി ക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ചുരുങ്ങിയ വാക്കുകളില്‍ സുനിത തന്‍റെ തീര്‍ത്താല്‍ തീരാത്ത കടപ്പാട് വ്യക്തമാക്കിയത്.

രണ്ടു പിഞ്ചുമക്കള്‍ക്കൊപ്പം സുനിതയ്ക്ക് കൂട്ട് ദാരിദ്ര്യം മാത്രമായിരുന്നു. അതിനിടയിലാണ് അശനിപാതം പോലെ വൃക്കരോഗവും അവർക്കൊപ്പമെത്തിയത്. ജീവിതം തന്നെ അവസാനി ക്കാറായ ഘട്ടത്തില്‍ മാലാഖയെപ്പോലെ സുമ തോമസ് തരകന്‍ സുനിതയെത്തേടിയെത്തുകയാ യിരുന്നു. യാതൊരു പ്രത്യുപകാരവും കാംക്ഷിക്കാതെ സുനിതയ്ക്ക് വൃക്ക നല്‍കാന്‍ സുമ സ്വമ നസാലെ എത്തിയതായിരുന്നു. അവിശ്വസനീയമായിരുന്നു ആ കൂടിക്കാഴ്ച. പാവപ്പെട്ട ഏതെങ്കിലു മൊരു രോഗിയ്ക്ക് വൃക്ക നല്‍കി അവരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരണമെന്നഅദമ്യ മായ ആഗ്രഹവുമായി അക്ഷരാര്‍ത്ഥത്തില്‍ അലഞ്ഞു നടക്കുകയായിരുന്നു സുമ. ഒടുവില്‍ സുമ എത്തിച്ചേര്‍ന്നത് വെമ്പായം ഒഴുകുപാറ അലനാട്ടുകോണം കുന്നുംപുറത്തുവീട്ടില്‍ സുനിത(33) യുടെ ചെറ്റക്കുടിലിലേയ്ക്കാണ്. അവിടെയെത്തുമ്പോള്‍ തികച്ചുംശയ്യാവലംബിയായിക്കഴിഞ്ഞിരു ന്ന സുനിതയെയാണ് അവര്‍ കണ്ടത്. അപരിചിതത്വം മാറ്റിനിര്‍ത്തി സുമ സുനിതയുടെ വിശേഷ ങ്ങള്‍ ആരാഞ്ഞു. സംസാരത്തിനിടയില്‍ വൃക്ക നല്‍കാന്‍ തയ്യാറാണെന്നു സുമ പറഞ്ഞപ്പോള്‍ സ്വപ്ന തുല്യമായ ആ വാക്കുകള്‍ക്കായി അവശത അവഗണിച്ച് യുവതി ഒന്നുകൂടി കാതോര്‍ത്തു. ആവര്‍ത്തിച്ച് സുമ തന്‍റെ സഹായവാഗ്ദാനം ഉറപ്പിച്ചപ്പോള്‍ മാത്രമാണ് സുനിതയ്ക്ക് അല്പമെങ്കിലും വിശ്വാസമായത്. ഒരുനിമിഷം രോഗലക്ഷണങ്ങളെല്ലാം സുനിതയില്‍ നിന്നകന്നു. അവര്‍ കിടക്ക വിട്ടെണീറ്റ് സുമയുടെ കരംഗ്രഹിച്ചു. ഇക്കഴിഞ്ഞ മേയ് 31ന് സുനിതയുടെ ശരീരത്തില്‍സുമയുടെ വൃക്ക തുന്നിച്ചേര്‍ത്തു.തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തന്നെ ചരിത്രത്തില്‍ പൊന്‍ തൂവലായി മാറിയ ഒരേടായിരുന്നു അത്. വൃക്ക ദാനം ചെയ്തതിനൊപ്പം സുനിതയുടെ വീട് നവീ കരിച്ച് അവര്‍ക്ക് സ്വസ്ഥമായ കിടപ്പാടമൊരുക്കാനും സുമ തയ്യാറായി. നവംബര്‍ 27 ബുധനാഴ്ച പത്താം ലോക അവയവദാനദിനത്തോടനുബന്ധിച്ച് ഇരുകുടുംബങ്ങളുടെയും അവിസ്മരണീയസമാ ഗമം നടന്നു.തിരു.മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാനസര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നേതൃത്വ ത്തിലാണ് സംഘടിപ്പിച്ചത്. ദാരിദ്ര്യവും രോഗവും മൂലം ജീവിതം താറുമാറായ ഒരമ്മയുടെയും അവരുടെ രണ്ടുപിഞ്ചുകുഞ്ഞുങ്ങളുടെയും അത്താണിയാകാന്‍ സാധിച്ചതിലുള്ള കൃതാര്‍ത്ഥ സുമ തോമസ് തരകന്‍ പങ്കുവച്ചു. തന്‍റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയ കുടുംബാംഗങ്ങ ളെയും ആഗ്രഹനിവൃത്തിയ്ക്ക് ഒപ്പം നിന്ന തിരു.മെഡിക്കല്‍ കോളേജ് അധികൃതരെയുംഡോക്ടര്‍ മാരെയും മറ്റ് ജീവനക്കാരെയും അവര്‍ നന്ദി അറിയിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ ഡോ ശ്രീകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്പെഷ്യ ല്‍ ഓഫീസര്‍ ഡോ ശ്രീകല, നെഫ്രോളജി വിഭാഗം മേധാവി ഡോ ജേക്കബ് ജോര്‍ജ്, യൂറോളജി വിഭാഗം മേധാവി ഡോ ജി വേണുഗോപാല്‍, യൂറോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ വാസുദേവന്‍ പോറ്റി എന്നിവര്‍ സംസാരിച്ചു. ആശുപത്രിസൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് സ്വാഗ തവും മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ഗ്രേഷ്യസ് നന്ദിയും പറഞ്ഞു.അവയവ ദാനദിനാചരണത്തോടനുബന്ധിച്ച് നടന്ന ബൈക്ക് റാലി ജെ ഡി എം ഇ ഡോ ശ്രീകുമാരി, മെഡി ക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, ഡോ നോബിള്‍ഗ്രേഷ്യസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി ഫ്ളാഗ് ഓഫ് ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമലപ്പുറത്ത് വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറo: വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറി യിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. കേസിൽ 5 പേർ പിടിയിലായി.ഇന്ന് പുലർച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്‌കൂൾന് സമീപത്ത് വെച്ചാണ് വാഹന പരിശോധനക്കിടെ പൊലീസ് 300 കിലോ...തുട൪ന്ന് വായിക്കുക


സാലറി കട്ട് ഒഴിവാക്കുക, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎ സമരത്തിലേക്ക്

തിരു : സാലറി കട്ട് ഒഴിവാക്കുക, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സമരത്തിലേക്ക്. ഒക്ടോബർ രണ്ടിന് ഭാര വാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചി ല്ലെങ്കിൽ നി...തുട൪ന്ന് വായിക്കുക


വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാ ഘോഷങ്ങൾക്ക് വേദിയായി

മട്ടാഞ്ചേരി : വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പരിചരണ കേന്ദ്രം വിവാഹാ ഘോഷങ്ങൾക്ക് വേദിയായി.മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകൻ നിയാസിന്റേയും ഫോർട്ട് കൊച്ചി കുന്നുംപുറം പള്ളിപറമ്പിൽ പരേതനായ ലുക്ക്മാന്റെ മകൾ ഫായിസയുടേയും വിവാഹം വ്യാഴാഴ്ചയാണ് നി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ഭിന്നശേഷി വിദ്യാര്‍ത്ഥിനിക്ക് ടെലിവിഷന്‍ കൈമാറി

മലപ്പുറം :ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ധനനായ ഭിന്നശേഷി വിദ്യാര്‍ത്ഥിനിക്ക് ടെലിവിഷനുമായി കോട്ടയ്ക്കല്‍ ട്രോമ കെയര്‍ സ്റ്റേഷന്‍ യൂനിറ്റ്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഒതുക്കുങ്ങല്‍ സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ജില്ലാ കല...തുട൪ന്ന് വായിക്കുക


പാറ്റൂർ കുടിവെള്ള പദ്ധതി : ചുനക്കരയിലേക്കുള്ള ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പൂർത്തിയായി

ആലപ്പുഴ: പാറ്റൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചുനക്കര പഞ്ചായത്തിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിച്ചു. ജലവിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പൂർത്തീകരണ പ്രഖ്യാപനം ആർ. രാജേഷ് എംഎൽഎ നിർവഹിച്ചു. രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്...തുട൪ന്ന് വായിക്കുക


എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്ക റിനെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്വർണക്കടത്ത് കേസ് പ്രതിസ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.മൂന്നാം തവണയാണ് എൻഐഎ ശിവശ...തുട൪ന്ന് വായിക്കുക


മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

പാലക്കാട് : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.പുരസ്‌കാരംനേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.മന്ത്രി എകെ ബാലന്‍ കുമാരനെല്ലൂരിലെ വീട്ടിലെത്തി ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1582 കേസുകള്‍; 506 അറസ്റ്റ്; പിടിച്ചെടുത്തത് 46 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന്1582 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 506 പേരാണ്. 46 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത...തുട൪ന്ന് വായിക്കുക


ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

തിരു: കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് നിര്‍മ്മിക്കു ന്നത്. വ്യവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍

ന്യൂഡല്‍ഹി: എയര്‍ടെല്‍ സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറേറ്റര്‍ പരിപാടിയുടെ ഭാഗമായിഭാരതിഎയര്‍ടെല്‍ ടെക് സ്റ്റാര്‍ട്ട്അപ്പായ വയ്‌ബോയുടെ നിര്‍ണായക പങ്കാളിത്തം ഏറ്റെടുത്തു. ക്ലൗഡ് ടെലിഫോണിക്കായി എഐ അധിഷ്ഠിത അനാലിറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരു...തുട൪ന്ന് വായിക്കുക


സേവന മികവിന്റെ ഒരു വര്‍ഷവുമായി കനിവ് 108: എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 (Kerala Ambulance Network for Injured Victims) പ്രവര്‍ത്തന സജ്ജമായിട്ട് ഒരുവര്‍ഷ മായി. ഈ കോവിഡ് കാലത്തും കനിവ് 108ന്റെ സേവനം വളരെ വിലപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കു നീക്കം

തിരു: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായിബന്ധപ്പെട്ട് വ്യാജവാർത്തനൽകിയ മാധ്യമങ്ങൾക്കെ തിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. തീപിടുത്തം ആസൂത്രിതമാണെന്ന വാർത്ത നൽകി യവർക്കെതിരെയാണ് നീക്കം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ അട്ട...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം രാജി വച്ചു

തിരു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് മിഷനിലെ സ്ഥാനം ഒഴിഞ്ഞു. ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സ് പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്നാണ് ചെന്നിത്തല രാജി വച്ചത്.പദ്ധ തിയുമായി ബന്ധപ്പെട്ട രേഖകൾ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.പദ്ധതി യുമായി ബന...തുട൪ന്ന് വായിക്കുക


അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫ...തുട൪ന്ന് വായിക്കുക


കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ്

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള) ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തിക്കാന്‍ മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.