Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

ആരോഗ്യം

കൂടുതല്‍ 

കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ് : 2.58 കോടി ജനങ്ങളുടേയും ചികിത്സാ വിവരങ്ങള്‍ ഇ ഹെല്‍ത്തില്‍

27/11/2019

തിരു: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായനീതിആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്‌കുംഫോട്ടോ സഹിതമിട്ടാണ് നീതി ആയോഗിന്റെ ഔദ്യോഗിക പേജിലൂടെ അഭിനന്ദിച്ചിരിക്കുന്നത്. ഇ-ഹെല്‍ ത്ത് പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്ന ആരോഗ്യ കേന്ദ്രമാണ് വയനാട് നൂല്‍പ്പുഴ കുടും ബാരോഗ്യ കേന്ദ്രം. ഇവിടെ നടപ്പിലാക്കുന്ന ഇ-ഹെല്‍ത്തും ടെലി ക്ലിനിക്കും നീതി ആയോഗ് പ്രത്യേകം എടുത്തു പറയുന്നുണ്ട്. ദേശീയ ഗുണനിലവാര പട്ടികയില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം 98 ശതമാനത്തോടെ രണ്ടാം സ്ഥാനത്താണുള്ളത്. ഓണ്‍ലൈന്‍ വഴി ദൂരെയുള്ള ഡോക്ടറു മായി ബന്ധപ്പെടാനുള്ള സംവിധാനമാണ് ടെലി ക്ലിനിക്ക്. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയു മായി ബന്ധപ്പെട്ടാണ് നൂല്‍പ്പുഴയില്‍ ടെലിക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം നേരിട്ട് വിലയി രുത്തിയതിന് ശേഷമാണ് രാജ്യത്തിന് മാതൃകയായി നീതി ആയോഗ് ഉയര്‍ത്തിക്കാട്ടുന്നത്.

സംസ്ഥാനത്ത് ഇതുവരെ 86 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിച്ചു വരുന്ന തായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി 80 ആശുപത്രികളില്‍ ഉടന്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തനസജ്ജമാകുന്നതാണ്. തിരുവനന്തപുരം, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആലപ്പുഴ, കോട്ടയം,എറണാ കുളം, തൃശൂര്‍, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തനസജ്ജമാക്കി വരികയാണ്. പുതിയ മെഡിക്കല്‍ കോളേജുകളായ കണ്ണൂര്‍, കോന്നി, ഇടുക്കി എന്നിവിടങ്ങളില്‍ ഇ-ഹെല്‍ത്തിന്റെ സാധ്യതാപഠനം നടത്തുകയാണ്. 73 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇ-ഹെല്‍ ത്ത് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 479 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കിക്കൊ ണ്ടിരിക്കുകയാണ്. ഇതിനകം തന്നെ 2.58 കോടി ജനങ്ങളുടെ ആരോഗ്യ രേഖ ഇ-ഹെല്‍ത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇ-ഹെല്‍ത്തിന്റെ സഹായത്തോ ടെ ഇത്രയും സമഗ്രമായ ആരോഗ്യ വിവര ശേഖരണം അടിസ്ഥാനപ്പെടുത്തി പദ്ധതിയാസൂത്രണ വും രോഗനിര്‍ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാരീതികളുംനടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒ.പി. രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളുടേയും പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രീകൃത സോഫ്റ്റുവെയറിന് കീഴി ല്‍ ക്രോഡീകരിക്കുന്നതാണ് ഇ-ഹെല്‍ത്ത് സംവിധാനം. ഇതിലൂടെ ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. മാത്രമല്ല സര്‍ക്കാര്‍ആശുപത്രികളുടെപ്രവര്‍ ത്തനങ്ങള്‍ കടലാസ് രഹിതമാക്കിക്കൊണ്ട് വേഗതയും കൃത്യതയുമാര്‍ന്ന ചികിത്സാ സംവിധാനം പ്രാവര്‍ത്തികമാക്കാനും സാധിക്കുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. ക്യൂ നില്‍ക്കാതെയും ആരുടേയും സഹായവുമില്ലാ തെയും അപ്പോയ്‌മെന്റ് എടുക്കാന്‍ ഇത്തരം കിയോസ്‌കുകളിലൂടെ സാധിക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3168 പേര്‍ രോഗമുക്തി നേടി; 45,919 പേര്‍; ചികിത്സയില്‍ :1,07,850 പേര്‍ ഇതുവരെ രോഗമുക്തി നേടി

തിരു: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം341,കാസ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയിലെ 63 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാ പിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 11, 14, 1...തുട൪ന്ന് വായിക്കുക


കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

കോഴിക്കോട് : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 23ന് നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവി...തുട൪ന്ന് വായിക്കുക


കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഇന്ന് രോഗബാധിതരായത് 763 പേര്‍; 513 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.രോഗബാധിതരായവര്‍ ആദ്യമായി 700 കടന്നു. ഇന്ന് (സെപ്റ്റംബര്‍ 24) 763 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരി ച്ചതെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ...തുട൪ന്ന് വായിക്കുക


ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:2951 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 42,786 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,04,682

തിരു: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട ...തുട൪ന്ന് വായിക്കുക


രോഗികളുടെ എണ്ണം ഉയരുന്നു; കോവിഡ് 19 ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്ന് ആലപ്പുഴ ഡി.എം.ഓ

ആലപ്പുഴ: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരും കോവിഡ് മൂലമുള്ള മര ണങ്ങളും ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ ജാഗ്രതയില്‍ കുറവ് വരുത്തരുതെന്ന് ജില്ലാമെഡിക്കല്‍ ഓഫീ സര്‍ അറിയിച്ചു. തിരക്കുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ 501 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: 17 പേർ വിദേശത്തുനിന്നും 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി.77 12 പേർ രോഗം മുക്തരായി. ആകെ 3,190 പേ...തുട൪ന്ന് വായിക്കുക


ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലന തീം പോസ്റ്ററുകള്‍

തിരുവനന്തപുരം: പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വനിത ശിശു വികസന വകുപ്പ് രക്ഷിതാക്ക ളുടെ സഹായത്തോടെ സംസ്ഥാനത്തെ 4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് വീടുകളില്‍ കളര്‍പോസ്റ്റ റുകള്‍ എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി ...തുട൪ന്ന് വായിക്കുക


3.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി കാസ്പ് :ഇതുവരെ ലഭ്യമാക്കിയത് 800 കോടിയുടെ ചികിത്സ

തിരു: സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍കാരുണ്യആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (KASP) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് കാസ്പ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ഇന്ന് 997 പേര്‍കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : ജില്ലയിലെകോവിഡ്ആശുപത്രികള്‍,എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ചികി ത്സയിലായിരുന്ന 130 പേര്‍ കൂടിരോഗമുക്തിനേടി. ഇന്ന് പുതുതായി വന്ന 997പേരുള്‍പ്പെടെ ജില്ല യില്‍ 21,614 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ഇതുവരെ99,611പേര്‍നിരീക്ഷണംപൂര്‍...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാഭരണകൂടത്തിന് ശ്രീവത്സം ഗ്രൂപ്പ് റാപ്പിഡ് ടെസ്റ്റ് വാഹനം സംഭാവനയായി നല്‍കി

പത്തനംതിട്ട : കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി പന്തളം ശ്രീവത്സം ഗ്രൂപ്പ് റാപ്പിഡ് ടെസ്റ്റ് വാഹനം ജില്ലാഭരണകൂടത്തിന് സംഭാവനയായി നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കള ക്ടര്‍ പി.ബി നൂഹ് ശ്രീവത്സം ഗ്രൂപ്പ് എംഡി വരുണ്‍ രാജില്‍ നിന്നും താക്കോല്‍ ...തുട൪ന്ന് വായിക്കുക


കോന്നി ഗവ. മെഡിക്കല്‍ കോളജ്: ലബോറട്ടറി ഉദ്ഘാടനം ചെയ്തു

കോന്നി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ആധുനിക സൗകര്യങ്...തുട൪ന്ന് വായിക്കുക


പോപ്പുലര്‍ ഫിനാന്‍സ്: അഞ്ചാം പ്രതിക്ക് കോവിഡ്,കസ്റ്റഡി അപേക്ഷ മാറ്റി

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ അഞ്ചുപ്രതികളെയും ഒരുമിച്ചുകസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കാന്‍ മാറ്റി. കേസിലെ അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡി അപേക്ഷ രണ്ടുദിവസം കഴിഞ്ഞു പര...തുട൪ന്ന് വായിക്കുക


അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 681 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു:കോവിഡ് മൂലo 11 മരണo

തിരു: ജില്ലയില്‍ ഇന്ന്(22 സെപ്റ്റംബര്‍) 681 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 526 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 2 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.