Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

ആരോഗ്യം

കൂടുതല്‍ 

ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി

18/11/2019

തിരു: ആര്‍ദ്രം ജനകീയ കാമ്പയനിലൂടെ പൊതുജനാരോഗ്യ രംഗത്ത് ഒരു ബദല്‍ കേരള മാതൃക യാകാന്‍ പോകുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. വ്യത്യ സ്ഥ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള ആര്‍ദ്രം കാമ്പയിന്‍ വലിയവിജയം കൈവരിക്കും. ആരോഗ്യമുള്ള ജനതയെ ജനപങ്കാളിത്തത്തോടെ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ശക്തമായ ഇടപെടലാണ് ആരോഗ്യമേഖല നടത്തി വരുന്നത്. നവകേരള സൃഷ്ടിയില്‍ പ്രധാന പങ്കാണ് ആരോഗ്യ മേഖലയ്ക്കുള്ളതെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയമായും വിപുലമായ പരിപാടികളോടെയും ബഹുജനങ്ങളിലെ ത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആര്‍ദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക പരിമിതിയുണ്ടെങ്കിലും വലിയ പ്രയത്‌നമാണ് ആരോഗ്യ മേഖല നടത്തുന്നത്.ആരോ ഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണവകുപ്പ് വലിയ പിന്തുണയാണ് നല്‍കുന്നത്. മാലിന്യ നിര്‍മ്മാര്‍ജനത്തിനും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഏകോപനത്തോടെ യുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി എ.സി.മൊയ്തീന്‍ വ്യക്തമാക്കി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ അത്ഭുതകരമായ മാറ്റo ഉണ്ടാ യിക്കൊണ്ടിരിക്കുന്നു. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ചാണ് ആരോഗ്യവകുപ്പ് ആര്‍ദ്രം പദ്ധതി യാഥാര്‍ത്ഥ്യമാക്കി വരുന്നത്. ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ മികച്ച ചികിത്സാ സൗകര്യങ്ങ ളാണ് ഒരുക്കി വരുന്നത്. ജീവിതശൈലീ രോഗങ്ങളാണ് ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഇത് തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ വലിയ പ്രയോജനം ചെയ്യും. ജീവിതശൈലീ രോഗങ്ങള്‍ കണ്ടുപിടിച്ച് ചികിത്സിക്കാനുള്ള സംവിധാന ങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം ഫലപ്രാപ്തിയിലെത്തുമ്പോള്‍ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാനാകുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ആശുപത്രികളെ രോഗീസൗഹൃദമാക്കുക, സര്‍ക്കാര്‍ ആശുപത്രികളെ ആധുനികവത്ക്കരിക്കുക, ചികിത്സാ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആര്‍ദ്രം മിഷന്‍ രൂപീകരിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനമാണ് ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. എങ്കിലും ജനകീയ പങ്കാളിത്തത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ 55 ആരോഗ്യ സ്ഥാപനങ്ങള്‍ ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങ ളില്‍ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിലാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ആരോഗ്യമേഖലയിലെ വളര്‍ച്ചയിലൂടെ പാവപ്പെട്ട ആളുകള്‍ക്ക് വളരെയധികംപ്രയോജനംലഭിക്കു ന്നതായി മുഖ്യാതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

നല്ല ഭക്ഷണം നല്ല മരുന്നാണെന്നും പുതിയ തലമുറ ഇത് മനസിലാക്കണമെന്നും മുഖ്യാതിഥിയായ ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വ്യക്തമാക്കി.

വിദ്യാസ രംഗത്തേയും ആരോഗ്യ രംഗത്തേയും ജനകീയതയിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഇത് ലോകത്തിന് തന്നെ മാതൃകയാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

ആര്‍ദ്രം ജനകീയ കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി എ.സി. മൊയ്തീന്‍ മന്ത്രി കെ.കെ.ശൈ ലജ ടീച്ചര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത് സംസ്ഥാനതല വിജയിയായകണ്ണൂര്‍ പയ്യന്നൂര്‍ അല്‍ഫോണ്‍സാ സെന്‍ട്രല്‍ സ്‌കൂളിലെ നടക്കല്‍ ഭദ്രന്, 25,000 രൂപയും ഫലകവും നല്‍കി ആദരിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതവും എന്‍. എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ നന്ദിയും രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.പി.വിശ്വംഭര പണിക്കര്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി.ഇക്ബാല്‍, നവകേരള കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ വികസനകാര്യ ഉപദേഷ്ടാവ് രഞ്ജിത്ത്, കെ.എം.എസ്.സി.എല്‍. എം.ഡി. നവജോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.എ.റംലാബീവി,ഐ. എസ്.എം.ഡയറക്ടര്‍ ഡോ.കെ.എസ്.പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.ജമുന കെ. എന്നി വര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3168 പേര്‍ രോഗമുക്തി നേടി; 45,919 പേര്‍; ചികിത്സയില്‍ :1,07,850 പേര്‍ ഇതുവരെ രോഗമുക്തി നേടി

തിരു: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം341,കാസ...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയിലെ 63 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാ പിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 11, 14, 1...തുട൪ന്ന് വായിക്കുക


കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

കോഴിക്കോട് : നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 23ന് നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവി...തുട൪ന്ന് വായിക്കുക


കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഇന്ന് രോഗബാധിതരായത് 763 പേര്‍; 513 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗിബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന.രോഗബാധിതരായവര്‍ ആദ്യമായി 700 കടന്നു. ഇന്ന് (സെപ്റ്റംബര്‍ 24) 763 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരി ച്ചതെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ...തുട൪ന്ന് വായിക്കുക


ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:2951 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 42,786 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,04,682

തിരു: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട ...തുട൪ന്ന് വായിക്കുക


രോഗികളുടെ എണ്ണം ഉയരുന്നു; കോവിഡ് 19 ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്ന് ആലപ്പുഴ ഡി.എം.ഓ

ആലപ്പുഴ: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരും കോവിഡ് മൂലമുള്ള മര ണങ്ങളും ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ ജാഗ്രതയില്‍ കുറവ് വരുത്തരുതെന്ന് ജില്ലാമെഡിക്കല്‍ ഓഫീ സര്‍ അറിയിച്ചു. തിരക്കുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ 501 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: 17 പേർ വിദേശത്തുനിന്നും 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 167 പേരുടെ പരിശോധനാഫലം നെഗറ്റീവായി.77 12 പേർ രോഗം മുക്തരായി. ആകെ 3,190 പേ...തുട൪ന്ന് വായിക്കുക


ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലന തീം പോസ്റ്ററുകള്‍

തിരുവനന്തപുരം: പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വനിത ശിശു വികസന വകുപ്പ് രക്ഷിതാക്ക ളുടെ സഹായത്തോടെ സംസ്ഥാനത്തെ 4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് വീടുകളില്‍ കളര്‍പോസ്റ്റ റുകള്‍ എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി ...തുട൪ന്ന് വായിക്കുക


3.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി കാസ്പ് :ഇതുവരെ ലഭ്യമാക്കിയത് 800 കോടിയുടെ ചികിത്സ

തിരു: സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍കാരുണ്യആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (KASP) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് കാസ്പ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ഇന്ന് 997 പേര്‍കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : ജില്ലയിലെകോവിഡ്ആശുപത്രികള്‍,എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ചികി ത്സയിലായിരുന്ന 130 പേര്‍ കൂടിരോഗമുക്തിനേടി. ഇന്ന് പുതുതായി വന്ന 997പേരുള്‍പ്പെടെ ജില്ല യില്‍ 21,614 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ഇതുവരെ99,611പേര്‍നിരീക്ഷണംപൂര്‍...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാഭരണകൂടത്തിന് ശ്രീവത്സം ഗ്രൂപ്പ് റാപ്പിഡ് ടെസ്റ്റ് വാഹനം സംഭാവനയായി നല്‍കി

പത്തനംതിട്ട : കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി പന്തളം ശ്രീവത്സം ഗ്രൂപ്പ് റാപ്പിഡ് ടെസ്റ്റ് വാഹനം ജില്ലാഭരണകൂടത്തിന് സംഭാവനയായി നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കള ക്ടര്‍ പി.ബി നൂഹ് ശ്രീവത്സം ഗ്രൂപ്പ് എംഡി വരുണ്‍ രാജില്‍ നിന്നും താക്കോല്‍ ...തുട൪ന്ന് വായിക്കുക


കോന്നി ഗവ. മെഡിക്കല്‍ കോളജ്: ലബോറട്ടറി ഉദ്ഘാടനം ചെയ്തു

കോന്നി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ആധുനിക സൗകര്യങ്...തുട൪ന്ന് വായിക്കുക


പോപ്പുലര്‍ ഫിനാന്‍സ്: അഞ്ചാം പ്രതിക്ക് കോവിഡ്,കസ്റ്റഡി അപേക്ഷ മാറ്റി

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ അഞ്ചുപ്രതികളെയും ഒരുമിച്ചുകസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കാന്‍ മാറ്റി. കേസിലെ അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡി അപേക്ഷ രണ്ടുദിവസം കഴിഞ്ഞു പര...തുട൪ന്ന് വായിക്കുക


അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 681 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു:കോവിഡ് മൂലo 11 മരണo

തിരു: ജില്ലയില്‍ ഇന്ന്(22 സെപ്റ്റംബര്‍) 681 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 526 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 2 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.