Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

വിദ്യാഭ്യാസം

കൂടുതല്‍ 

അമൃത വിശ്വവിദ്യാപീഠം അഞ്ച് ക്യാംപസുകളിലേയ്ക്ക് ബിടെക്കിന് അപേക്ഷ ക്ഷണിച്ചു

14/10/2019

തിരു: കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച എട്ടാമത്തെ സര്‍വകലാ ശാലയായി തെരഞ്ഞെടുത്ത അമൃത വിശ്വവിദ്യാപീഠം 2020-ല്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിന്‍റെ അമൃതപുരി, ബംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍, അമരാവതി ക്യാംപസുകളില്‍ ആരംഭിക്കുന്ന ബിടെക്ക് കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2020-ലെ ജെഇഇ, അമൃത എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എഇഇഇ) എന്നിവയിലെ സ്‌കോറിനെ അടിസ്ഥാനമാക്കിയായിരിക്കും അഡ്മിഷന്‍ ലഭിക്കുക.

അമൃതപുരി, ബംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ക്യാംപസുകള്‍ക്ക് തുടര്‍ച്ചയായി മൂന്നാം തവണയും നാക്കിന്‍റെ എ ഗ്രേഡ് അക്രെഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്‍റെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ അമൃത വിശ്വവിദ്യാപീഠം സ്ഥാനം നേടിയിട്ടുണ്ട്. ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ അമൃതയെ ഉള്‍പ്പെടുത്തി. അമൃത വിശ്വവിദ്യാപീഠത്തിന്‍റെ അഞ്ചാമത് എന്‍ജിനീയറിംഗ് ക്യാംപസായ ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ 2020-ല്‍ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ തുടങ്ങും.

സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ വിവിധ വിഷയങ്ങളില്‍ ബിടെക് ബിരുദം നേടാന്‍ അവസരമുണ്ട്. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍, സെമസ്റ്റര്‍ എബ്രോഡ് പ്രോഗ്രാമുകള്‍, വിദേശ സര്‍വകലാശാലകളില്‍ ഇന്‍റേണ്‍ഷിപ്പ് തുടങ്ങിയവയ്ക്കും അവസരമുണ്ട്.

2020 ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 27 വരെയാണ് ഓണ്‍ലൈന്‍ എഇഇഇ നടത്തുന്നത്. തമിഴ്‌നാട്ടില്‍ മാത്രമായി നടത്തുന്ന ഓഫ്‌ലൈന്‍ എഇഇഇ പരീക്ഷ 2020 മേയ് രണ്ടിനാണ്. ജെഇഇ മെയിന്‍ മുഖേന അപേക്ഷിക്കുന്നതിന് 300 രൂപയും എഇഇഇ മുഖേന അപേക്ഷിക്കുന്നതിന് 1000 രൂപയുമാണ് അപേക്ഷാഫീസ്. രണ്ട് റാങ്കുകളുടെ അടിസ്ഥാനത്തിലും ഒരു അപേക്ഷാര്‍ത്ഥിക്ക് സീറ്റ് നേടാന്‍ അവസരമുണ്ട്.

മാത്തമാറ്റിക്‌സ് 40, ഫിസിക്‌സ് 30, കെമിസ്ട്രി 30 മാര്‍ക്ക് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് എഇഇഇക്ക്. മൂന്ന് മണിക്കൂറാണ് പരീക്ഷാസമയം. www.amrita.edu/btech എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം.






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരു: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ല...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി:ഖാദി ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ക്കായിഓണ്‍ലൈന്‍ ക്വിസ് മത്സരം

തിരു: ഗാന്ധിജയന്തിയുടെ ഭാഗമായി കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2020 എന്ന് പേരിട്ടിരിക്കുന്ന മത്സരം ഡോക്ടര്‍ ജി എസ് പ്രദീപ് നയിക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥ...തുട൪ന്ന് വായിക്കുക


പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ മഞ്ചാടിക്കുടാരം തുറന്നു

തിരു: സാമൂഹ്യഗണിത പാഠശാല പദ്ധതിയായ മഞ്ചാടിക്കുടാരത്തിന് പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചാ യത്തില്‍ തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിനോട് ചേര്‍ന്ന...തുട൪ന്ന് വായിക്കുക


ഇന്ത്യയിലും, വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്‌സുകളുമായി ഐസിറ്റി അക്കാദമിയും നോര്‍ക്ക റൂട്ട്‌സും

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ),ഫുള്‍ സ്റ്റാക്ക് ഡെവല പ്പര്, ഡേറ...തുട൪ന്ന് വായിക്കുക


എം എസ് ഇ എൻ ടി യ്ക്ക് ഒന്നാം റാങ്ക് ഡോ നിഖിലാ രാജേന്ദ്രന്

(ചിത്രം: ഡോ നിഖിലാ രാജേന്ദ്രൻ) തിരു: കേരള ആരോഗ്യ സർവകലാശാല 2020ൽ നടത്തിയ പി ജി പരീക്ഷയിൽ എം എസ് ഇ എൻ ടി യ്ക്ക് തിരു. മെഡിക്കൽ കോളേജിന് ഒന്നാം റാങ്ക്. കൊല്ലം കാഞ്ഞാവെളി മാലതിയിൽകെ.കെ രാജേന്ദ്രൻ - പി ജെ ശശികലയുടെയും മകളും ഡോ വിഷ്ണു ആനന്ദിൻ്റെ ഭാര്യയുമ...തുട൪ന്ന് വായിക്കുക


ഒന്‍പത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് അനുവദിച്ചു

പെരിന്തല്‍മണ്ണ: നിയോജകമണ്ഡലത്തിലെ ഒന്‍പത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് വാങ്ങിക്കുന്നതിന് 9.38 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. 2019-20 വര്‍ഷ ത്തെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്‌ടോപ്പുകള്‍ വാങ്ങ...തുട൪ന്ന് വായിക്കുക


വിദ്യാർഥികൾക്ക് തമിഴ്നാട്ടിൽ പരീക്ഷ എഴുതാൻ യാത്രാനുമതി

പാലക്കാട്:ജില്ലയിൽ നിന്ന് തമിഴ്നാട്ടിൽ പോയി പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഡി.ബാലമുരളി യാത്രാനുമതി നൽകി ഉത്തരവിട്ടു.ഇത്തരത്തിൽപരീക്ഷയെഴുതുന്നതിനുള്ള അനുമതിക്കായി നിരവധി വിദ്യാർത്ഥികൾ ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് നട...തുട൪ന്ന് വായിക്കുക


സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതി ല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടു...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരം

മലപ്പുറം : വീട്ടിലിരുന്ന് വിദേശഭാഷകള്‍ പഠിക്കാന്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവ സരം നല്‍കുന്നു. 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ ഭാഷാ പരിശീലനം നല്‍കുന്നത്. ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, അറബിക് തുടങ്ങിയ വിദേശ ...തുട൪ന്ന് വായിക്കുക


പിജി,ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് പ്രഖ്യാപിച്ചു

തിരു: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ മികച്ച അക്കാദമിക് പഠനം ഉറപ്പുവരുത്താന്‍ വിദ്യാര്‍ ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിഫെലോ ഷിപ്പ് പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ,ഗവേഷണവിദ്യാര്‍ത്ഥികള...തുട൪ന്ന് വായിക്കുക


ടൈ ഗ്ലോബൽ മത്സരത്തിൽ നടക്കാവ് ഗവൺമെന്റ് സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്: ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടൈ യങ് എന്റർ പ്രണേഴ്‌സ് ബിസിനസ് പ്ലാൻ അന്താരാഷ്ട്ര മത്സരത്തിൽ ടൈ കേരളയെ പ്രതിനിധീകരിച്ച് കോഴി ക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഫൈനലിൽ എത്തി. ലോക മെമ്പാടുമുള്ള 23 ടീമുകളിൽ ...തുട൪ന്ന് വായിക്കുക


ഡാറ്റ സയന്‍സസ് ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സില്‍ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

കൊച്ചി: ശിവ് നാഡാര്‍ സര്‍വകലാശാലയില്‍ ഡാറ്റ സയന്‍സസ് ആന്‍ഡ് അനലിറ്റിക്‌സ് ഫോര്‍ ബിസിനസ് (ഡി.എസ്.എ.ബി) എന്ന പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കു ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമെയ്ന്‍ പരിജ്ഞാനവും സാങ്കേതിക നൈപുണ്യവും ലഭിക്കുന്നതി നുള്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം

തിരു: കേരള ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം. 3,19,782 പേര്‍ വിജയിച്ചു. 2019 ല്‍ 84.33 ആയിരുന്നു വിജയശതമാനം. ഹയര്‍ സെക്കന്‍ഡറി,...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 10 ചില്...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ്

കൊച്ചി: കേംബ്രിഡ്ജ് സർവകലാശാലയുടെ ഭാഗമായ കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷ്,ലോക്ക്ഡൗൺ കാലത്ത് പഠിതാക്കളെ പിന്തുണയ്ക്കാനായി നൂതനമായ അസസ്മെൻ്റ് (വിലയിരുത്തൽ), പ്രിപ്പറേ ഷൻ (തയ്യാറെടുപ്പ്) പാക്കേജുകൾ അവതരിപ്പിച്ചു. ഓൺ ലൈനിലും ഇവ ലഭ്യമാണ്.അനിതര സാധാരണമായ ഈ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.