Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

നിയമകാരൃം

കൂടുതല്‍ 

മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

24/9/2019

കൊച്ചി : മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റിലെ താമസക്കാരനായ റിട്ട. കേണൽ കെ കെ നായർ, ഗോൾ ഡൻ കായലോരം ഫ്ലാറ്റിലെ താമസക്കാരനായ എം കെ പോൾ എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്.ഈ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ഹർജികൾ മറ്റാരും പരിഗണി ക്കരുതെന്ന് സുപ്രീംകോടതി നിർദേശമുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

ഫ്ലാറ്റിൽനിന്ന് ഒഴിയുന്നതിന് കൂടുതൽ സമയം തേടി നൽകിയ ഹർജികളും സുപ്രീംകോടതി അനു വദിച്ചില്ല. ഈ സാഹചര്യത്തിൽ രണ്ടു ഹർജികളും നിയമപരമായി നിലനിൽക്കില്ലെന്ന് വിശദീകരി ച്ചാണ് തള്ളിയത്. നിയമലംഘകർക്കെതിരെ നടപടിക്ക് ശക്തമായ ആഹ്വാനം ചെയ്യുന്ന വിധിയാണ് മരട് കേസിലെ സുപ്രീംകോടതി വിധിയെന്ന് ഹൈക്കോടതി പറഞ്ഞു. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്നു കരുതുന്നവർക്കുള്ള സന്ദേശമാണ് സുപ്രീംകോടതി വിധി. നിയമലംഘനം നടത്തി പിന്നീട് ക്രമപ്പെടുത്താമെന്നു കരുതുന്നവർക്കുള്ള മറുപടിയാണത്.

ഫ്‌ളാറ്റ് നഷ്ടപ്പെടുന്ന ഉടമകൾക്ക് നഷ്ടപരിഹാരം തേടി ബിൽഡർമാരെ സമീപിക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരി ച്ചതെന്ന് നഗരസഭ കോടതിയെ അറിയിച്ചു. സുപ്രീംകോടതികേസ് പരിഗണിക്കുന്നത് വെള്ളിയാഴ്‌ച യിലേക്ക് മാറ്റിയതായി സർക്കാരും അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു.എഫ്‌ സിആര്‍എ നിയമപ്രകാരമാണ് കേസ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐ ആര്‍ സമര്‍പ്പിച്ചു. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം നടന്നെന്നാണ് കണ്ടെത്തല്‍. വിദേശനിക്ഷേപം കൊണ...തുട൪ന്ന് വായിക്കുക


പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല

ന്യൂഡൽഹി : പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ.മനീ ന്ദർ സിംഗ്...തുട൪ന്ന് വായിക്കുക


കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്

തിരു : കൊവിഡ് ടെസ്റ്റിൽ വ്യാജ വിവരങ്ങൾ നൽകിയതിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് അഭിജിത്തി നെതിരെ എടുത്തിരിക്കുന്നത്. ആൾമാറാട്ടം, പകർച്ചവ്യാധി നിരോധനാ ആക്ട്, എന്നിവ ചുമത്തി കേസെടുത്തിരിക...തുട൪ന്ന് വായിക്കുക


കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്

തിരു: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും മന്ത്രിസഭാ യോഗo ത്ത...തുട൪ന്ന് വായിക്കുക


നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി

തിരു:നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. തിരുനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയുള്ള ഉത്തരവ് പു റപ്പെടുവിച്ചത്.കഴിഞ്ഞ ദിവസം കോടതി പരിഗണനയ്‌ക്കെടുത്ത കേസ് വിധി പറയാൻ ഇന്നത്തേ ക്ക് മാറ്റി. കേസ് പി...തുട൪ന്ന് വായിക്കുക


പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്

ന്യൂഡൽഹി : പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ...തുട൪ന്ന് വായിക്കുക


റോഡ് യാത്ര സുഗമമാക്കാന്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി

തൊടുപുഴ - മുട്ടം സ്റ്റേറ്റ് ഹൈവേയില്‍ അപകട രഹിത - മാലിന്യ രഹിത - സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വ ത്തില്‍ യോഗം തൊടുപുഴ ലയണ്‍സ് ഹാളില്‍ ചേര്‍ന്നു. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അ...തുട൪ന്ന് വായിക്കുക


ലോകായുക്ത പ്രത്യേക സിറ്റിംഗ് 22നും 23 നും

തിരു: കേരള ലോകായുക്തയുടെ പ്രത്യേക സിറ്റിംഗ് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ 22നും 23നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രത്യേക സിറ്റിംഗിൽ പരിഗണിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ(19.09.2020) വൈകിട്ട് അഞ്ചിന് വെബ്‌സ...തുട൪ന്ന് വായിക്കുക


എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണ് ജസ്റ്റിസ് എന്‍. വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കിയത്. ...തുട൪ന്ന് വായിക്കുക


പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി :പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ.തിരുവ നന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേചെയ്തത്....തുട൪ന്ന് വായിക്കുക


ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കായംകുളം: ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന എന്ന യുവതി ആത്മഹത്യ ചെയ്യാ നിടയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാകമ്മിഷന...തുട൪ന്ന് വായിക്കുക


കോടതിയലക്ഷ്യ കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു. പിഴ അടച്ചതുകൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഴ അടയ്ക്കാന്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗപ്പെടുത്തി ഒരു ട്രൂത്ത് ഫണ്ട് രൂപീകരിക്കും. അഭിപ്രായ പ്...തുട൪ന്ന് വായിക്കുക


സ്വർണ കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു

കൊച്ചി: സ്വർണ കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു. സ്വർണക്കട ത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് പ്രതിചേർത്തത്.ഇതോടെ പ്രതികളുടെ എണ്ണം 30 ആയി. കുന്നമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കോയമ്പത്തൂർ സ്വദേശി നന്ദകുമാർ,...തുട൪ന്ന് വായിക്കുക


സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ വിട്ടയച്ചത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിലെ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി വിലയിരുത്തും. ഒരാഴ്ചയ്ക്ക് ശേഷംബിനീഷ...തുട൪ന്ന് വായിക്കുക


പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ്: യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം. ഇരു വരും സമർപ്പിച്ച ജാമ്യഹർജി പരിഗണിച്ചാണ് കൊച്ചി എൻഐഎ കോടതി കടുത്ത ഉപാധികളോടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവർക്കും ജാമ്യം ലഭിച്ചത് അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ്. സിപി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.