Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

സിനിമ

കൂടുതല്‍ 

ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്

22/9/2019

ഫ്രീക്കന്മാര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സാധാരണ കാഴ്ചയാണ് . തലമുടിയിലും താടിയി ലും വസ്ത്രത്തിലും ജീവിത രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഫ്രീക്കന്മാര്‍ . ഇവരുടെ സൗഹൃദ കൂട്ടായ്മകളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല . ഫ്രീക്കന്‍സ് എന്ന പേരില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയായ സന്തോഷത്തി ലും ആവേശത്തിലുമാണ് ഫ്രീക്കന്മാരും യുവപ്രേക്ഷകരും. ബെസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ഇട ക്കുന്നില്‍ സുനില്‍ നിര്‍മ്മിച്ചു , അനീഷ് ജെ കരിനാട് രചനയും സംവിധാനവും നിര്‍വഹിച്ച ഫ്രീക്കന്‍സ് സിനിമയുടെ റിലീസ് വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ന്യൂ ജനറേഷന്‍ സിനിമാ പ്രേമികള്‍ .പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിയ്ക്കാന്‍ കഴിയുന്ന കഥയും ഗാനങ്ങളുമാണ് ഫ്രീക്കന്‍സ് സിനിമയുടെ ഹൈലൈറ്റ് .

വ്യത്യസ്തമായ ഒരു പ്രണയകഥ ഹ്യൂമറിലൂടെ അവതരിപ്പിയ്ക്കുന്ന ഫ്രീക്കന്‍സ് ഉടന്‍കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.അങ്കമാലി ഡയറീസ് ഫെയിം അനന്തു ആദ്യ മായി നായകനാകുന്നു.മോഡലിങ് രംഗത്തു പ്രവര്‍ത്തിയ്ക്കുന്ന സുല്‍ഫിയ മജീദാണ് നായിക . ബിജു സോപാനം, നിയാസ് ബക്കര്‍, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, നെല്‍സണ്‍, വഞ്ചിയൂര്‍പ്രവീണ്‍, കുളപ്പുള്ളി ലീല എന്നീ പ്രശസ്ത താരങ്ങള്‍ ഫ്രീക്കന്‍സ് സിനിമയിലെ പ്രധാന വേഷത്തില്‍ അഭി നയിച്ചു . ബിജു സോപാനം ആദ്യമായി മുഴുനീള കോമഡി വേഷത്തിലെത്തുന്നു.

ഷാനു,ചുണ്ടെലി അജയ് ,റഹ്മാന്‍ ഖാന്‍,ഷിഫിന്‍ ഷാ,ഗൗരി,സംഗീത തുടങ്ങിയ ഫ്രീക്കന്‍മാരും ഫ്രീക്കത്തികളും വെളളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നു.ഡോ.ഷാനവാസ്,ഷാജ് സുബാഷ്, ചിത്ര,പൂജ,പ്രിയദര്‍ശിനി,ശാലിനി,സിക്സ്റ്റസ് പോള്‍സണ്‍ ,മാസ്റ്റര്‍ ഡെവിന്‍ സുനില്‍, കലേഷ്, ബിജു കലാവേദി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ് .

ലെവലു വേറെ.... ഫ്രീക്കന്റെ ലെവലു വേറെ.... എന്ന എം.ജി ശ്രീകുമാറിന്റെ തട്ടുപൊളിപ്പന്‍ പാട്ടും , പ്രണയമായി നീയെന്‍ നെഞ്ചിനുള്ളില്‍ നിന്നും ഉണരുമോ പ്രിയതേ.... എന്ന നജീം അര്‍ഷാദിന്റെ മെലഡിയും ഫ്രീക്കന്‍സിലെ പ്രധാന ആകര്‍ഷണമാണ് . ഇത് ഫ്രീക്കന്‍സിന്‍ കാല മാണ് ..... ഇത് മുടിയന്‍സിന്‍ ലോകമാണ് ..... എന്ന തീം സോങ്ങും സിനിമയില്‍ ഉള്‍പ്പെടു ത്തിയിട്ടുണ്ട് . മൂന്ന് ഗാനങ്ങള്‍ക്കും ഈണം നല്‍കിയത് സാനന്ദ് ജോര്‍ജ്ജാണ് . ഫ്രീക്കന്‍സിന്റെ കഥയും തിരക്കഥയും സംഭാഷണവും രണ്ട് ഗാനങ്ങളും സംവിധായകന്‍ അനീഷ് ജെ കരിനാടാ ണ് രചിച്ചത് . പുതുമുഖ ഗായിക ശ്രീഗൗരിയും സാനന്ദ് ജോര്‍ജ്ജും ചേര്‍ന്ന് ആലപിച്ച തീം സോ ങ്ങ് പ്രവാസി എഴുത്തുകാരന്‍ ഒ.എസ്.എ റഷീദിന്റേതാണ് .

ബാനര്‍ - ബെസ്റ്റ് ഫിലിംസ് ,നിര്‍മ്മാണം - ഇടക്കുന്നില്‍ സുനില്‍, സംവിധാനം - അനീഷ് ജെ കരിനാട് , എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - ബിലേഷ് എന്‍.ബി, പ്രോജക്റ്റ് ഡിസൈനര്‍ - പ്രവി പടിയൂര്‍, ഛായാഗ്രഹണം - ആര്‍.വി ശരണ്‍ ,സംഗീതം - സാനന്ദ് ജോര്‍ജ്ജ് ,ഗാനങ്ങള്‍ - അനീഷ് ജെ കരിനാട് , ഒ.എസ്.എ റഷീദ് , എഡിറ്റര്‍ - ഹാഷിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരളി, പി.ആര്‍.ഒ - എ.എസ് പ്രകാശ് ,ആര്‍ട്ട് -ജയന്‍ , കോസ്റ്റ്യൂംസ് - റാണ,മേയ്ക്കപ്പ് - സുധി, സ്റ്റില്‍സ് - അനു പള്ളിച്ചല്‍, വി.എഫ്.എക്സ് - ഫോക്സ് വിഡ് .

എ.എസ് പ്രകാശ് സിനിമ പി.ആര്‍.ഒ

.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസുരക്ഷിത യാത്ര: ആനിമേഷൻ ഫിലിം മത്സരം സംഘടിപ്പിക്കുന്നു

സുരക്ഷിത യാത്ര- എന്ന ആശയം അടിസ്ഥാനമാക്കി പത്ത് മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യ മുള്ള ആനിമേറ്റഡ് മൂവികൾ നിർമ്മിക്കാൻ ആനിമേറ്റർമാർ / ആനിമേഷൻ ഫിലിം നിർമ്മാതാ ക്കൾ എന്നിവരിൽ നിന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി ആശയങ്ങൾ ക്ഷണിച്ചു. ആശയങ്ങൾ / പൈലറ്റ് ഫിലിം...തുട൪ന്ന് വായിക്കുക


51-മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം (ഐഎഫ്എഫ്‌ഐ) ഗോവയില്‍ 2021 ജനുവരി 16 മുതല്‍ 24വരെ

ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം (ഐഎഫ്എഫ്‌ഐ) ഗോവയില്‍ 2021 ജനുവരി 16 മുതല്‍ 24വരെ നടക്കും. 2020 നവംബര്‍ 20 മുതല്‍ 28 വരെ നടത്താനുള്ള മുന്‍ തീരുമാനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് മാറ്റിയത്. പുതിയ സാഹചര്യത്തില്‍ ചലച്ചിത്രേ...തുട൪ന്ന് വായിക്കുക


പ്രഭാസിന്റെ 21-ാം ചിത്രത്തിന് മാര്‍ഗദര്‍ശിയായി പ്രമുഖ സംവിധായകന്‍ സിംഗീതം ശ്രീനിവാസ റാവു എത്തുന്നു

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ 21-ാം ചിത്രത്തിന് മാര്‍ഗദര്‍ ശിയായി ദേശിയ അവാര്‍ഡ് ജോതാവും മുതിര്‍ന്ന സംവിധായകനുമായ സിംഗീതംശ്രീനിവാസറാവു എത്തുന്നു. അദ്ദേഹത്തിന്റെ 89-ാം ജ്‌നമദിന വേളയില്‍ ചിത്രത്തിന്റെ നിര്‍മ്മാണം നിര...തുട൪ന്ന് വായിക്കുക


ഇരുള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഇരുള്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരി ക്കു...തുട൪ന്ന് വായിക്കുക


മോഹന്‍ലാല്‍ ജന്മാഷ്ടമി ദിനത്തില്‍ ലോഞ്ച് ചെയ്ത ഗാനം

രഘുനാഥ് ഗുരുവായൂരിന്റെ രചനയില്‍ രഞ്ജിത് മേലേപ്പാട്ട് സംഗീതം നല്‍കിയ - ആനന്ദ സാഗരം- എന്ന കൃഷ്ണ ഭക്തിഗാനം ശ്രദ്ധേയമാവുകയാണ്. കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദം ഗാനത്തി ന്റെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. മോഹന്‍ലാല്‍ ജന്മാഷ്ടമി ദിനത്തില്‍ ലോഞ്ച് ചെ...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു

മഞ്ജു വാര്യര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രംവരുന്നു. രസകരമായ ഫസ്റ്റ് ലുക്ക് അടക്കം മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രം പ്രഖ്യാപിച്ചത്. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. കുടുംബപശ്ച...തുട൪ന്ന് വായിക്കുക


ഒരൊറ്റ കഥാപാത്രം, ഒരൊറ്റ ലൊക്കേഷന്‍, ഒറ്റ രാത്രിയിലുള്ള ചിത്രീകരണം അണ്‍യൂഷ്വല്‍ ടൈം- ത്രില്ലടിപ്പിക്കുന്ന ഹ്രസ്വചിത്രം

ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗപ്പെടുത്തി ആദ്യാവസാനം വരെ ആകാംക്ഷയില്‍ നിര്‍ത്തു ന്നൊരു ത്രില്ലര്‍ സിനിമ സാദ്ധ്യമാണോ? എന്നാല്‍ ഏക കഥാപാത്രം എന്ന വെല്ലുവിളി മാത്രമല്ല, ഒരൊറ്റ ലൊക്കേഷനും നെടുനീളന്‍ സിഗിള്‍ ഷോട്ടും ഉള്‍പ്പെടുത്തി വേറിട്ടൊരു ഡാര്‍ക്ക് ത്...തുട൪ന്ന് വായിക്കുക


കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിക്കുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിക്കുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞു. അനധികൃത നിര്‍മ്മാണമെന്ന് പറഞ്ഞാണ് മണികര്‍ണ്ണികാ സിനിമാകമ്പനിയുടെ കെട്ടിടം കോര്‍പറേഷന് പൊളിക്കുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു....തുട൪ന്ന് വായിക്കുക


നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ കെട്ടിടം പൊളിക്കുമെന്ന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്

മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ കെട്ടിടം പൊളിക്കുമെന്ന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്. നിയമവിരുദ്ധമായാണു കെട്ടിടം നിര്‍മിച്ചതെന്ന് ആാരോപി ച്ചാണു നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ ഇത് രാഷ്ട്രീയ...തുട൪ന്ന് വായിക്കുക


എമ്പുരാന്‍ താമസമില്ലാതെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ്

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ താമസമില്ലാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ്. പൃഥ്വിരാജും മുരളി ചേട്ടനുമൊക്കെ ചിത്രവുമായി ബന്ധപ്പെട...തുട൪ന്ന് വായിക്കുക


മിഷന്‍ കൊങ്കണ്‍

മിഷന്‍ കൊങ്കണ്‍എന്ന പേരില്‍ അറിയപ്പെടുന്ന മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമയാകുന്നു. ഒടി യനു ശേഷം വി എ ശ്രീകുമാര്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനംചെയ്യു ന്ന ഈ ബിഗ് ബജ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളി വുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ...തുട൪ന്ന് വായിക്കുക


ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് ചാരം

ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രമാണ് ചാരം. ശരത് അപ്പാനി തന്നെ കഥയും തിരക്ക ഥയും രചിക്കുന്ന ത്രില്ലർ സ്വഭാവമുള്ള സിനിമ സംവി ധാനം ചെയ്യുന്നത് നവാഗതനായ ജോമിജോസ ഫ് ആണ്. സെന്റ്മരിയ പ്രൊഡ ക്ഷൻസിന്റെ ബാനറിൽ ജോമി ജോസഫ് തന്നെയാണ് ചിത്രംനിർമ്മി ക്കുന്നത്...തുട൪ന്ന് വായിക്കുക


വട്ടവട ഡയറീസ്ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി

സസ്പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെപുതിയ വെബ് സീരീസ് വട്ടവട ഡയറീസ്ന്‍റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ ...തുട൪ന്ന് വായിക്കുക


സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രഭാസിന്റെ ത്രിഡി ചിത്രം ആദിപുരുഷിന്റെ പോസ്റ്റര്‍; ആദ്യദിനം പോസ്റ്റര്‍ കണ്ടത് 13 ലക്ഷത്തോളം പേര്‍

ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയുമായി എത്തുന്ന പ്രഭാസിന്റെ ത്രിഡി ചിത്രംആദിപുരുഷിന്റെപോസ്റ്റ റിന് മികച്ച പ്രതികരണം. പ്രഭാസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ പോസ്റ്റര്‍ 24 മണിക്കൂറിനകം കണ്ടത് 13 ലക്ഷത്തോളം ആളുകളാണ്. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.