|
തനിഷ്കിന്റെ മുന്നൂറാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു |
4/9/2019 |
 (ഫോട്ടോ ക്യാപ്ക്ഷന്‍: തനിഷ്കിന്റെ മുന്നൂറാമത്തെ സ്റ്റോര്‍ കൊച്ചി പാടിവട്ടം എന്‍.എച്ച്. ബൈ പാസില്‍ ടൈറ്റന് കമ്പനി ലിമിറ്റഡിന്റെ റീജണല്ബിസിനസ് മേധാവിശരത് ഉദ്ഘാടനംചെയ്യുന്നു) കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്ക് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു. തനിഷ്കിന്റെ മുന്നൂറാമത്തെ സ്റ്റോറാണിത്. ടൈറ്റന് കമ്പനി ലിമിറ്റഡി ന്റെ റീജണല്‍ ബിസിനസ് മേധാവി ശരത് പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി പാടിവട്ടം എന്‍.എച്ച്. ബൈപാസിലെ ഹൈവേ ഗാര്ഡന് ഹോട്ടലിന് എതിര്‍വശത്താണ് മൂവായിരം ചതുരശ്രയടിയിലുള്ള പുതിയ സ്റ്റോര്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വര്‍ണാഭരണ ങ്ങള്‍ക്ക് പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങള്‍ക്ക് വിലയിലും 25 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പത്ത് വരെയാണ് ഈ ഓഫര്‍ കാലാവധി. തനിഷ്കിന്റെ മുന്നൂറാമത്തേതും കൊച്ചിയിലെ രണ്ടാമത്തേതും കേരളത്തിലെ അഞ്ചാമത്തേതു മായ പുതിയ സ്റ്റോര്‍ തുടങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടൈറ്റന് കമ്പനി ലിമിറ്റഡ് റീജ ണല്‍ ബിസിനസ് ഹെഡ് ശരത് പറഞ്ഞു. ആദ്യ സ്റ്റോര്‍ തുടങ്ങിയതിനുശേഷം ആഭരണങ്ങളുടെ ഡിസൈനുകളുടെ കാര്യത്തിലും കേരളപാരമ്പര്യത്തിലും സംസ്കാരത്തിലുമുള്ള പുതിയ ശേഖ രം അവതരിപ്പിക്കുന്നതിലും ആധുനിക രൂപകല്‍പ്പനയിലും കരവിരുതിലുംതീര്ത്തആഭരണങ്ങള് അവതരിപ്പിക്കുന്നതിലും തനിഷ്ക് ഏറെ മുന്നോട്ടുപോയി. മറക്കാനാവാത്ത ഷോപ്പിംഗ് അനു ഭവം ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് തനിഷ്ക് ശ്രമിക്കുന്നത്. ഇതിന് അനുസൃതമായ സ്റ്റോറും പരിസരവും ഉപയോക്തൃസേവനവും ഉപയോക്താക്കള്‍ക്കായി സവിശേഷമായ ആനുകൂല്യങ്ങളും റീട്ടെയ്ല്‍ രീതികളും രൂപപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം പകര്‍ന്നു നല്‍കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സ്റ്റോറില്‍നിന്ന് വൈവിധ്യമാര്‍ന്ന സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍, നെക്ക്വെയര്, മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, പെന്‍ഡന്റുകള്‍, വളകള്‍ എന്നിവ സ്വന്തമാക്കാം. പ്ലെയിന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് എട്ടു ശതമാനംമുതലാണ് പണിക്കൂലി.പാലക്കാമാല,മാങ്ങാമാല,നാഗപടം, മുല്ലമൊട്ടുമാല, പുലിനഖ മാല തുടങ്ങിയ കേരള ഡിസൈന്‍ ആഭരണങ്ങളും ചെട്ടിനാട്, കുന്ദന്‍, ഓപ്പണ്‍ പോള്‍ക്കി, ഘെരോ ഫിനിഷ് തുടങ്ങിയ രൂപകല്‍പ്പനയിലുള്ള ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. അയ്യായിരത്തിലധികം ഡിസൈനുകളിലുള്ള സ്വര്‍ണം, ഡയമണ്ട്, സോളിറ്റയര്‍, പ്ലാറ്റി നം ആഭരണങ്ങളാണ് ഇവിടെയുള്ളത്. ഏറ്റവും പുതിയ ഹൗസ് ഓഫ് തനിഷ്ക് ആഭരണശേഖര ങ്ങളായ സ്വയം, ഗുല്‍നാസ്, പ്രീണ്‍ എന്നിവയും പുതിയ സ്റ്റോറില്‍ ലഭ്യമാണ്. ഓരോ തനിഷ്ക് സ്റ്റോറിലും നവീനമായ കാരറ്റ് മീറ്റര്‍ ലഭ്യമായതിനാല്‍ ഏറ്റവും കൃത്യമായി തൂക്കിയെടുത്ത ശുദ്ധമായ സ്വര്‍ണമാണ് ലഭ്യമാക്കുന്നത്. ടൈറ്റന്റെ ആധികാരികതയും ടാറ്റ ഗ്രൂപ്പ് നല്കുന്ന ഉറപ്പും ചേര്‍ന്ന തനിഷ്ക് ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ സ്വര്‍ണാഭരണങ്ങള്‍ നല്കുന്നതില് മുന്‍പന്തിയിലാണ്.
|