Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

ആരോഗ്യം

കൂടുതല്‍ 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.3 കോടി അനുവദിച്ചു

5/8/2019

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്കായി ബജറ്റ് വിഹിതമായ 9.3 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറി യിച്ചു. 2019 ഒക്‌ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള സ്‌നേഹസാന്ത്വനം പദ്ധതി പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പ്രതിമാസ ധനസഹായത്തിന് 4.7 കോടി രൂപ, എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായമായി 18.79 ലക്ഷം, 2019 ഒക്‌ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള സ്‌പെഷ്യല്‍ ആശ്വാസകിരണം പദ്ധതിയ്ക്കായി 33.68 ലക്ഷം, 2019 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പുതിയ ഗുണഭോക്താക്കള്‍ക്കായുള്ള സ്‌നേഹസാന്ത്വനം പദ്ധതിയ്ക്കായി 89.98 ലക്ഷം, 2019 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പുതിയ ഗുണഭോക്താക്കള്‍ക്കായുള്ള സ്‌പെഷ്യല്‍ ആശ്വാസ കിരണം പദ്ധതിയ്ക്ക് 6.3 ലക്ഷം, പെരിയ മഹാത്മ മോഡല്‍ സ്‌കൂളും മറ്റ് 9 ബഡ് സ്‌കൂളുകളും അപ്‌ഗ്രേഡ് ചെയ്യുന്നതിന് 17 ലക്ഷം, മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്. ഈ പദ്ധതികള്‍ക്കായി ഈ വര്‍ഷം 10 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍ കുന്ന പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ദീര്‍ഘകാല ചികിത്സ ആവശ്യമുളളതും രോഗാവസ്ഥ യിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായവരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്‍ഷന്‍ ലഭി ക്കാത്തവര്‍ക്ക് 2,200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1,200 രൂപ വീതവും പ്രതിമാസ ധനസഹായം നല്‍കി വരുന്നതാണ് പദ്ധതി. സ്‌നേഹ സാന്ത്വനം പദ്ധതി യിലൂടെ പ്രതിമാസം 65 ലക്ഷത്തോളം രൂപയാണ് സുരക്ഷാ മിഷനിലൂടെ നല്‍കുന്നത്.എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ധനസഹായവും അനുവദിച്ചു വരുന്നു. ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും ഒന്നു മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും 8 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 3,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 4,000 രൂപയും വീതമാണ് വിദ്യാഭ്യാസ ധനസഹായം അനുവദി ക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കിടപ്പിലായവരെയും കടുത്ത ശാരീരികമാനസികവെല്ലു വിളികള്‍ നേരിടുന്നതിനാല്‍ ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവരെയും പരിചരിക്കുന്നവര്‍ക്കായാണ് സ്‌പെഷ്യല്‍ ആശ്വാസകിരണം പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം 700 രൂപ നിരക്കിലാണ് പ്രതിമാസ ധനസഹായം അനുവദിച്ചു വരുന്നത്.

എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ പഠനം ത്വരിത പ്പെടുത്തുന്നതിന് വേണ്ടിയാണ് ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചത്. പെരിയ മഹാത്മ മോഡല്‍സ്‌കൂളും മറ്റ് 9 ബഡ് സ്‌കൂളുകളും അപ്‌ഗ്രേഡ് ചെയ്ത് മാതൃകാ ശിശുവികസന കേന്ദ്രമാക്കുന്നതാണ് (MCRC).


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്: മുഖ്യമന്ത്രി

തിരു: നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ ഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 225 ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ

തിരു: സംസ്ഥാനത്താകമാനം 225 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഇപ്പോൾ പ്രവർ ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാ ത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എൽ ട...തുട൪ന്ന് വായിക്കുക


ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3347 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 57,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,21,268

തിരു: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, ക...തുട൪ന്ന് വായിക്കുക


ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരു: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജ...തുട൪ന്ന് വായിക്കുക


ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3391 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 56,709; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921

തിരു: കേരളത്തില്‍ ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915,തിരുവ നന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, ...തുട൪ന്ന് വായിക്കുക


വളയം സിഎച്ച്സി വികസനത്തിന് 37.5 ലക്ഷം രൂപ

കോഴിക്കോട് : വളയം സാമൂഹികാരോഗ്യകേന്ദ്രം നവീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് 37.5 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും നേരത്തെ 2.60 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു. ഒ.പി. സൗകര്യം ഉൾപ്പെടെ ആധുനി...തുട൪ന്ന് വായിക്കുക


ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം

വയനാട് : ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവിൽ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ മേപ്പാടി സി എച്ച് സി യിലും 20 മുതൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോള...തുട൪ന്ന് വായിക്കുക


ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

തിരു: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ വലിയ മാറ്റത്തിനു വഴിയൊരുക്കുന്ന ഇന്റഗ്രേറ്റഡ് ലോ ക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റം ബര്‍ 28 രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...തുട൪ന്ന് വായിക്കുക


ലോക റാബിസ് ദിനം; വെബിനാര്‍ കോട്ടയം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം : ലോക പേവിഷ ബാധാ ദിനാചരണത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലാമെഡിക്കല്‍ ഓഫീ സും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൂം വെബിനാര്‍ സെപ്റ്റംര്‍ 28 വൈകുന്നേരം ഏഴിന് നടക്കും. ജില്ലാ കളക്ടര്‍ എം.അഞ്ജന ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്...തുട൪ന്ന് വായിക്കുക


കോവിഡ് 19:പാലക്കാട് ജില്ലയില്‍ 3355 പേര്‍ ചികിത്സയില്‍

പാലക്കാട് : കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 3355 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 27) 488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 204 പേരെ ആശു പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 62221 സാമ്പിളുകള്‍ പരിശോധനയ്ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോഴിക്കോട് : കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗവ്യാപനംവർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർസാംബശിവ റാവു ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. നഗര പരിധിയിൽ സമ്പർക്ക രോഗ വ്യാപനം ഇനിയു...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 230 പേർക്ക് രോഗമുക്തി

പാലക്കാട്: ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 26) 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 369പേർ,ഇതരസംസ്ഥാ നങ്ങളിൽ നിന്ന് വന്ന 10 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 4 പേർ,ഉറവിടംഅറിയാത്തരോഗ ബാധ ...തുട൪ന്ന് വായിക്കുക


ബാവലിയിലും തോൽപ്പെട്ടിയിലും മിനി ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി

വയനാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ മിനി ബോർഡർ ഫെസിലിറ്റേഷൻ സെന്റർ സജ്ജമായി. സ്വാബ് കളക്ഷൻ ബൂത്ത്, പൊതുജനങ്ങൾക്കുള്ള ബാത്ത്റൂം,...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ 414 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ : മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവ രാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാർ സ്വ ദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 403 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച...തുട൪ന്ന് വായിക്കുക


സിഡാക് വികസിപ്പിച്ച സാനിക്കഫെ സംഭാവന നല്‍കി

തിരു: ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സിഡാക് തിരു വനന്തപുരം വികസിപ്പിച്ച ഓട്ടോമെറ്റിക് ഹാന്‍ഡ് സാനിറ്റൈസിംഗ് മെഷീനായ സാനിക്കഫെ (SANI CAFE) ആരോഗ്യ വകുപ്പിന് സംഭാവന ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.