Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

ആരോഗ്യം

കൂടുതല്‍ 

നാഷണല്‍ മെഡിക്കല്‍ ബില്ലിനെതിരെ സമരം ശക്തമാക്കാന്‍ ഐ.എം.എ.: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിക്കും

31/7/2019

തിരു: അശാസ്ത്രീയമായ രീതിയില്‍ രാജ്യത്ത് നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുന്നതിന് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ തീരു മാനം. ബില്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പരിഗണിക്കാനിരിക്കെ ബില്‍ നടപ്പാക്കരുതെന്ന് ഐ.എം. എ. ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്ത പക്ഷം സമരം ശക്ത മാക്കാനാണ് ഐ.എം.എ.യുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്ഭവന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെ ന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ. സുഗതന്‍ വാര്‍ത്താസമ്മേളനത്തില്‍ അറി യിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തില്‍ ഐ.എം.എ., കെ.ജി.എം.ഒ. എ., കെ.ജി.എം.സി.റ്റി.എ., പി.ജി. അസോസിയേഷന്‍ തുടങ്ങിയവര്‍ പങ്കാളികളാകും.

രാജ്യത്ത് യോഗ്യയില്ലാത്ത മൂന്നരലക്ഷം വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ഐ.എം.എ. അറിയിച്ചു. വ്യാഴാഴ്ച രാജ്യ സഭയില്‍ അവതരിപ്പിക്കുന്ന ഈ ബില്‍ പാസ്സായാല്‍ രാജ്യത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കറുത്ത അധ്യായമായിരിക്കും ഇത്. നമ്മളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൃത്യമായയോഗ്യത ഉണ്ടായിരിക്കണം എന്ന് ഉറപ്പാക്കേണ്ടത് പൊതുജനങ്ങളാണ് അതിനാല്‍ പൊതുജനങ്ങള്‍ഉള്‍പ്പെടെ യുള്ളവരുടെ പിന്‍തുണ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും ഐ.എം.എ. അഭ്യര്‍ത്ഥിച്ചു.

ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരുടെ ജീവന്‍മരണ പോരാട്ടമാണ് ഈ ബില്ല് നടപ്പിലാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്നത്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിലവിലെ മെഡിക്കല്‍ കൗണ്‍സിലിനെ തകര്‍ത്തു കൊണ്ടു ള്ള ബില്ലാണെന്ന് ഐ.എം.എ.നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. മാര്‍ത്താ ണ്ഡപിള്ള പറഞ്ഞു. 2014 മുതല്‍ ഐ.എം.എ.യും മറ്റ് സംഘടനകളും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് നടപ്പിലാക്കുന്നത് കൊണ്ട് മെഡി ക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുകയോ, പൊതുജനാരോഗ്യം മികച്ച രീതിയില്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിലില്ല. ആകെയുള്ളത് നിലവിലുള്ള നിലവാരം തകര്‍ക്കാനുള്ള തീരുമാനങ്ങല്‍ മാത്രമാണെന്നും ഡോ.മാര്‍ത്താണ്ഡപിള്ള ആരോപിച്ചു.

ഈ ബില്‍ രാജ്യത്തെ ആരോഗ്യരംഗത്തെ പിന്നോട്ട് അടിപ്പിക്കുന്ന പിന്‍തിരിപ്പന്‍ നയമാണെന്ന് ഐ.എം.എ. സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ശ്രീജിത്ത് എന്‍.കുമാര്‍ പറഞ്ഞു. ഇത് നടപ്പിലായാല്‍ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം കുറയുകയും, മാതൃ-ശിശു മരണ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യും. ഇത്രത്തോളം വികസിച്ച മോഡേണ്‍ മെഡിസന്‍, ഇത് നടപ്പി ലായാല്‍ നൂറ് വര്‍ഷത്തേക്ക് പിന്നോട്ട് പോകുകയേയുള്ളൂ വെന്നും ഡോ.ശ്രീജിത്ത് എന്‍.കുമാര്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ക്കു പുറമെ ഐ.എം.എ.സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക് വൈസ് പ്രസി ഡന്റ് അജിത് പോള്‍, സംസ്ഥാന കണ്‍വീനര്‍ അര്‍ജ്ജുന്‍ പി.സി., ഡോ. ദേവകുമാര്‍ (കെ.ജി. എം.സി.റ്റി.എ.), ഡോ. സനല്‍ (കെ.ജി.എം.ഒ.എ.), പി.ജി. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഡോ. ജിഷ്ണു, ഡോ. പ്രണവ് പി.ജി., സംസ്ഥാന കമ്മിറ്റി അംഗം ഡോ. അനന്ദു, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ആനന്ദ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3347 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 57,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,21,268

തിരു: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, ക...തുട൪ന്ന് വായിക്കുക


ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരു: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജ...തുട൪ന്ന് വായിക്കുക


ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3391 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 56,709; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921

തിരു: കേരളത്തില്‍ ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915,തിരുവ നന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, ...തുട൪ന്ന് വായിക്കുക


വളയം സിഎച്ച്സി വികസനത്തിന് 37.5 ലക്ഷം രൂപ

കോഴിക്കോട് : വളയം സാമൂഹികാരോഗ്യകേന്ദ്രം നവീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് 37.5 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും നേരത്തെ 2.60 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു. ഒ.പി. സൗകര്യം ഉൾപ്പെടെ ആധുനി...തുട൪ന്ന് വായിക്കുക


ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം

വയനാട് : ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവിൽ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ മേപ്പാടി സി എച്ച് സി യിലും 20 മുതൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോള...തുട൪ന്ന് വായിക്കുക


ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

തിരു: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ വലിയ മാറ്റത്തിനു വഴിയൊരുക്കുന്ന ഇന്റഗ്രേറ്റഡ് ലോ ക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റം ബര്‍ 28 രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...തുട൪ന്ന് വായിക്കുക


ലോക റാബിസ് ദിനം; വെബിനാര്‍ കോട്ടയം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം : ലോക പേവിഷ ബാധാ ദിനാചരണത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലാമെഡിക്കല്‍ ഓഫീ സും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൂം വെബിനാര്‍ സെപ്റ്റംര്‍ 28 വൈകുന്നേരം ഏഴിന് നടക്കും. ജില്ലാ കളക്ടര്‍ എം.അഞ്ജന ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്...തുട൪ന്ന് വായിക്കുക


കോവിഡ് 19:പാലക്കാട് ജില്ലയില്‍ 3355 പേര്‍ ചികിത്സയില്‍

പാലക്കാട് : കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 3355 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 27) 488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 204 പേരെ ആശു പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 62221 സാമ്പിളുകള്‍ പരിശോധനയ്ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോഴിക്കോട് : കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗവ്യാപനംവർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർസാംബശിവ റാവു ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. നഗര പരിധിയിൽ സമ്പർക്ക രോഗ വ്യാപനം ഇനിയു...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 230 പേർക്ക് രോഗമുക്തി

പാലക്കാട്: ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 26) 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 369പേർ,ഇതരസംസ്ഥാ നങ്ങളിൽ നിന്ന് വന്ന 10 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 4 പേർ,ഉറവിടംഅറിയാത്തരോഗ ബാധ ...തുട൪ന്ന് വായിക്കുക


ബാവലിയിലും തോൽപ്പെട്ടിയിലും മിനി ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി

വയനാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ മിനി ബോർഡർ ഫെസിലിറ്റേഷൻ സെന്റർ സജ്ജമായി. സ്വാബ് കളക്ഷൻ ബൂത്ത്, പൊതുജനങ്ങൾക്കുള്ള ബാത്ത്റൂം,...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ 414 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ : മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവ രാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാർ സ്വ ദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 403 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച...തുട൪ന്ന് വായിക്കുക


സിഡാക് വികസിപ്പിച്ച സാനിക്കഫെ സംഭാവന നല്‍കി

തിരു: ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സിഡാക് തിരു വനന്തപുരം വികസിപ്പിച്ച ഓട്ടോമെറ്റിക് ഹാന്‍ഡ് സാനിറ്റൈസിംഗ് മെഷീനായ സാനിക്കഫെ (SANI CAFE) ആരോഗ്യ വകുപ്പിന് സംഭാവന ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍...തുട൪ന്ന് വായിക്കുക


അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്‍ജന്മം

കൊച്ചി: കൃത്രിമ വാല്‍വുകളിലെ പഴുപ്പ് മൂലം അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് പുതു ജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. കണ്ണൂര്‍ സ്വദേശി 28 കാരിഫൗസിയയെയാണ് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആസ്റ്റര്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 7006 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളവർ 50,000 കടന്നു (52,678)

തിരു : കേരളത്തിൽ 7006 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.