Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍ ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം തൃശൂർ പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധികരിച്ചു ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

ആരോഗ്യം

കൂടുതല്‍ 

മൂന്നാമത് ആഗോള ആയുര്‍വേദ ഉച്ചകോടി ഒക്ടോബര്‍ 30,31 തീയ്യതികളില്‍ കൊച്ചിയില്‍

24/7/2019

തിരു: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) സംഘടിപ്പിക്കുന്ന മൂന്നാ മത് ആഗോള ആയുര്‍വേദ ഉച്ചകോടി ഒക്ടോബര്‍ 30, 31 തീയ്യതികളില്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. സാര്‍ക്ക്, ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മുപ്പ തോളം രാജ്യങ്ങളില്‍ നിന്നുള്ള ആയുര്‍വേദ ടൂര്‍ ഓപറേറ്റര്‍മാരും അന്താരാഷ്ട്ര തലത്തിലുള്ള നിര വധി പ്രഭാഷകരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉദ്ഘാടന, സമാപന ചടങ്ങുകള്‍ക്കു പുറമേ നട ത്തുന്ന മൂന്നു ശില്‍പശാലകളില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട നയങ്ങള്‍, ആഭ്യന്തര-ആഗോള തലത്തിലെ വളര്‍ച്ചാ സാധ്യതകള്‍, പുതുമകള്‍ക്കുള്ള അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തും. സ്റ്റാര്‍ട്ട് അപുകള്‍ക്കായുള്ള മല്‍സരവുംഉച്ചകോടിയുടെഭാഗമായി സംഘടിപ്പിക്കും. ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ക്കായുള്ള അവസരവും ഉച്ചകോടിയോടനു ബന്ധിച്ചുണ്ടാകും.

ആയുര്‍വേദ സ്റ്റാര്‍ട്ട് അപുകളെ മുഖ്യധാരയിലേക്കു കൊണ്ടു വരിക, ആയുര്‍വേദ രംഗത്ത് പുതു മകള്‍ കൊണ്ടു വരിക, ഫലപ്രദമായ ബ്രാന്‍ഡിങ് നടത്തുക തുടങ്ങിയ പ്രമേയങ്ങളുമായാണ് ഉച്ച കോടി നടത്തുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അഞ്ഞൂറിലേറെ വ്യാവസായിക നേതാക്കളും വിദഗ്ദ്ധരും പങ്കെടുക്കും. ആയുര്‍വേദ, അനുബന്ധ മേഖലയിലുള്ളവര്‍ക്ക് തങ്ങളു ടെ ഉല്‍പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനുള്ള അവസരമായിരിക്കും ഇവിടെ നടക്കുന്ന പ്രദര്‍ശനവും ബിസിനസ് ടു ബിസിനസ് മീറ്റും ലഭ്യമാക്കുക. ആയൂര്‍വേദത്തിന് ആഗോളവിപണി സൃഷ്ടിക്കുക, ആഗോള തലത്തിലെ ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള പരിഹാരമായി ആയുര്‍ വേദത്തെ അവതരിപ്പിക്കുക, ആയുര്‍വേദത്തെ ഒരു ജീവിതരീതിയായി ബ്രാന്‍ഡു ചെയ്യുക തുട ങ്ങിയവയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. ഇവയുടെ പിന്‍ബലത്തില്‍ 2025-ഓടെ ആയുര്‍ വേദത്തെ 50,000 കോടി രൂപയുടെ വ്യവസായമായി ഉയര്‍ത്തിയെടുക്കാനാവുംഎന്നാണ് പ്രതീക്ഷ.

ആയുര്‍വേദ രംഗത്തെ സ്റ്റാര്‍ട്ട് അപുകള്‍ക്കു വേണ്ടി ഇതാദ്യമായി സംഘടിപ്പിക്കുന്നആയൂര്‍സ്റ്റാര്‍ട്ട് ആയിരിക്കും ആഗോള ആയുര്‍വേദ ഉച്ചകോടിയിലെ സുപ്രധാനആകര്‍ഷണങ്ങളിലൊന്ന്.ആയുര്‍ വേദ മേഖലയുമായി ബന്ധപ്പെട്ട് യുവമനസുകളിലെ സംരംഭകത്വ ആശയങ്ങളെ പ്രോല്‍ സാഹി പ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ നിന്നുള്ള ഏറ്റവും മികച്ച ആശയങ്ങള്‍ക്ക് മെന്ററിങ് പിന്തുണ നല്‍കുകയും വ്യവസായ മേഖലയില്‍ നിന്നു സാമ്പത്തിക പിന്തുണലഭ്യമാക്കു കയും ചെയ്യും. 2025-ഓടെ ആയുര്‍വേദത്തെ 50,000 കോടി രൂപയുടെ വ്യവസായമാക്കി മാറ്റു കയും വന്‍ തോതില്‍ തൊഴില്‍ ലഭ്യമാക്കുന്ന മേഖലയാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കാനാവും.

ഇന്ത്യയിലും ആഗോള തലത്തിലും ആയുര്‍വേദം പുതിയൊരു ഉണര്‍വു കൈവരിച്ചു കൊണ്ടിരി ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ ആഗോള ആയുര്‍വേദത്തിന്റെ ഹബ് എന്ന നിലയില്‍ ഉയര്‍ ത്തിയെടുക്കേണ്ട വേളയാണിന്നുള്ളത്. ആരോഗ്യ പരിരക്ഷ, ജീവിത രീതി, ഔഷധ നിര്‍മാണം, കയറ്റുമതി, ടൂറിസം തുടങ്ങിയ മേഖലകളില്‍ ആയുര്‍വേദത്തിനുള്ള സാധ്യതകളും പ്രയോജന പ്പെടുത്തേണ്ട നിര്‍ണായക സന്ദര്‍ഭം കൂടിയാണിത്.

ആയുര്‍വേദ മേഖലയിലുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ആഗോള സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ് ഉച്ചകോടിയോടനുബന്ധിച്ചുള്ള ആഗോള ആയുര്‍വേദഎക്‌സ്‌പോ നല്‍കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3347 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 57,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,21,268

തിരു: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, ക...തുട൪ന്ന് വായിക്കുക


ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരു: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേദനാജ...തുട൪ന്ന് വായിക്കുക


ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3391 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 56,709; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921

തിരു: കേരളത്തില്‍ ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915,തിരുവ നന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, ...തുട൪ന്ന് വായിക്കുക


വളയം സിഎച്ച്സി വികസനത്തിന് 37.5 ലക്ഷം രൂപ

കോഴിക്കോട് : വളയം സാമൂഹികാരോഗ്യകേന്ദ്രം നവീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് 37.5 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. അറിയിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും നേരത്തെ 2.60 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു. ഒ.പി. സൗകര്യം ഉൾപ്പെടെ ആധുനി...തുട൪ന്ന് വായിക്കുക


ചികിത്സയിലിരിക്കെ മരണം: ചടങ്ങില്‍ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകണം

വയനാട് : ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവിൽ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ മേപ്പാടി സി എച്ച് സി യിലും 20 മുതൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോള...തുട൪ന്ന് വായിക്കുക


ഇ- ഗവെര്‍ണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സോഫ്റ്റ് വെയര്‍

തിരു: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ വലിയ മാറ്റത്തിനു വഴിയൊരുക്കുന്ന ഇന്റഗ്രേറ്റഡ് ലോ ക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റം ബര്‍ 28 രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...തുട൪ന്ന് വായിക്കുക


ലോക റാബിസ് ദിനം; വെബിനാര്‍ കോട്ടയം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം : ലോക പേവിഷ ബാധാ ദിനാചരണത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലാമെഡിക്കല്‍ ഓഫീ സും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൂം വെബിനാര്‍ സെപ്റ്റംര്‍ 28 വൈകുന്നേരം ഏഴിന് നടക്കും. ജില്ലാ കളക്ടര്‍ എം.അഞ്ജന ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്...തുട൪ന്ന് വായിക്കുക


കോവിഡ് 19:പാലക്കാട് ജില്ലയില്‍ 3355 പേര്‍ ചികിത്സയില്‍

പാലക്കാട് : കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 3355 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 27) 488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 204 പേരെ ആശു പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 62221 സാമ്പിളുകള്‍ പരിശോധനയ്ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോഴിക്കോട് : കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗവ്യാപനംവർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർസാംബശിവ റാവു ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. നഗര പരിധിയിൽ സമ്പർക്ക രോഗ വ്യാപനം ഇനിയു...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 230 പേർക്ക് രോഗമുക്തി

പാലക്കാട്: ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 26) 547 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോ ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 369പേർ,ഇതരസംസ്ഥാ നങ്ങളിൽ നിന്ന് വന്ന 10 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 4 പേർ,ഉറവിടംഅറിയാത്തരോഗ ബാധ ...തുട൪ന്ന് വായിക്കുക


ബാവലിയിലും തോൽപ്പെട്ടിയിലും മിനി ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി

വയനാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോൽപ്പെട്ടി എന്നിവിടങ്ങളിൽ മിനി ബോർഡർ ഫെസിലിറ്റേഷൻ സെന്റർ സജ്ജമായി. സ്വാബ് കളക്ഷൻ ബൂത്ത്, പൊതുജനങ്ങൾക്കുള്ള ബാത്ത്റൂം,...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ 414 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ആലപ്പുഴ : മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവ രാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാർ സ്വ ദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 403 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച...തുട൪ന്ന് വായിക്കുക


സിഡാക് വികസിപ്പിച്ച സാനിക്കഫെ സംഭാവന നല്‍കി

തിരു: ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സിഡാക് തിരു വനന്തപുരം വികസിപ്പിച്ച ഓട്ടോമെറ്റിക് ഹാന്‍ഡ് സാനിറ്റൈസിംഗ് മെഷീനായ സാനിക്കഫെ (SANI CAFE) ആരോഗ്യ വകുപ്പിന് സംഭാവന ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍...തുട൪ന്ന് വായിക്കുക


അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്‍ജന്മം

കൊച്ചി: കൃത്രിമ വാല്‍വുകളിലെ പഴുപ്പ് മൂലം അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് പുതു ജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. കണ്ണൂര്‍ സ്വദേശി 28 കാരിഫൗസിയയെയാണ് അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആസ്റ്റര്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 7006 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളവർ 50,000 കടന്നു (52,678)

തിരു : കേരളത്തിൽ 7006 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.