Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ, അനിവാര്യം - ഐ.എം.എ. ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ട്രാന്‍സ്ജെന്‍ഡര്‍ കവയിത്രി വിജയരാജ മല്ലികയ്ക്ക് യുവ പ്രതിഭാ പുരസ്‌കാരം പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കോവിഡ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനം

കാര്ഷികം

കൂടുതല്‍ 

പച്ചത്തേങ്ങ സംഭരണത്തിന് തുടക്കം; പ്രധാനവിളകള്‍ക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി വി എസ് സുനില്‍കുമാര്‍

7/7/2019

കോഴിക്കോട് :സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം,റബര്‍, നെല്ല് എന്നിവ യുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പച്ച ത്തേങ്ങ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തിന്റെ വില താഴ്ന്നതോടെയാണ് പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സംഭരണം ഒരു സ്ഥിരം സംവിധാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 70 ലക്ഷത്തിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലൂടെ 80,000 കോടി രൂപ വായ്പ കൊടുത്തു വെന്നാണ് ബാങ്കുകള്‍ അവകാശപ്പെടുന്നത്. ഇതില്‍ 16 ലക്ഷം പേര്‍ക്ക് 17,000 കോടി മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ വായ്പ നല്‍കിയത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയല്ലാതെ 62,000 കോടി രൂപ നല്‍കി. ഇത് അതീവ ഗുരുതരമായ പ്രശ്‌നമായതിനാല്‍ 100 ദിവസം കൊണ്ട് മുഴു വന്‍ കര്‍ഷകരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൊണ്ടു വരാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.

ഈ സര്‍ക്കാര്‍ വന്ന ശേഷം 2011 വരെയുള്ള കടങ്ങള്‍ കാര്‍ഷിക കടാശ്വാസ കമിഷന് പരിധി യില്‍ കൊണ്ടുവന്നു. പ്രളയത്തിന് ശേഷം, 2014 വരെയുള്ള കാര്‍ഷിക കടങ്ങളും ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് വരെയുള്ള കടങ്ങളും കമിഷന്‍ പരിധിയില്‍ കൊണ്ടുവന്നു. ഇന്ത്യ യില്‍ ഏറ്റവും ആകര്‍ഷകമായ നഷ്ടപരിഹാരം കൊടുക്കുന്ന വിള ഇന്‍ഷൂറന്‍സ് സ്‌കീം കേര ളത്തിലേതാണ്. നിര്‍ഭാഗ്യവശാല്‍ കര്‍ഷകര്‍ക്ക് ഇതിനെ കുറിച്ച് അറിയില്ല. ഇന്ത്യയിലാദ്യമായി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും. ഇത്തരത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ സുശക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍ വകുപ്പുമായി സഹകരിച്ച് തെങ്ങ് കയറ്റ യന്ത്രം വ്യാവസായി കാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തേങ്ങ തൊണ്ടു സഹിതം ശേഖരിച്ചാല്‍ തൊണ്ട് ഏറ്റെടുക്കാന്‍ കയര്‍ ബോര്‍ഡ് സന്നദ്ധമാണ്. സംഘങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തില്‍ ചകിരി സംസ്‌കരണ യന്ത്രം തരാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കേര കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നത്. പച്ചത്തേങ്ങക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 27 രൂപക്കോ വിപണി വില വര്‍ധിക്കുന്ന തിനനുസരിച്ച് ഉയര്‍ന്ന വില നല്‍കിയോ, പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കുവാന്‍ അടിസ്ഥാന സൗകര്യമുള്ള സഹകരണസംഘങ്ങള്‍, നാളികേര വികസന ബോര്‍ഡിന് കീഴിലുള്ള നാളികേര ഉദ്പ്പാദന ഫെഡറേഷനുകള്‍/കമ്പനികള്‍ എന്നിവര്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് തേങ്ങ സംഭരി ക്കുന്നതാണ് പദ്ധതി. നാളികേര സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി കേരഫെഡിനെ യാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൃഷി, സഹകരണ വകുപ്പുകള്‍, കേരഫെഡ്, നാളികേര വികസന ബോര്‍ഡ് എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി സൊസൈറ്റികളു ടെ പ്രവര്‍ത്തന രീതി, വിശ്വസ്തത, അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തത എന്നിവ വിലയിരു ത്തിയാണ് സംഭരണ ചുമത ഏല്‍പ്പിക്കുന്നത്. ഇതിനായി സംസ്ഥാന-ജില്ലാതല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംഭരണ ഏജന്‍സികളാണ് നല്‍കുക.

നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലയിലെ സംഭരണ ഏജന്‍സികളില്‍ നിന്ന് മന്ത്രി പച്ചത്തേങ്ങകള്‍ സ്വീകരിക്കുകയും ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിശിഷ്ടാതിഥി യായി. കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍ രവികുമാര്‍ പദ്ധതി വിശദീകരിച്ചു. നാളികേര വികസന കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദീപ്തി നായര്‍, ടി വി ബാലന്‍, സി സത്യചന്ദ്രന്‍, കെ ലോഹ്യ, കൃഷി അസി. ഡയറക്ടര്‍ കെ എം സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ഷീല, ഐപ്പ് വടക്കേത്തടം, രാജന്‍ മാസ്റ്റര്‍, ഒ പി മൊയ്തു, ചക്രായുധന്‍, കൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കേരഫെഡ് ചെയർമാന്‍ അഡ്വ. ജെ വേണുഗോപാലന്‍നായര്‍ സ്വാഗത വും വൈസ് ചെയര്‍മാന്‍ ഇ രമേശ്ബാബു നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി സഹായത്തോടെ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്

ഇടുക്കി : ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി യുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോ ടെ നടപ്പാക്കിയ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്. വാര്‍ഡിലെ രണ്ടര ഏക്കറോളം...തുട൪ന്ന് വായിക്കുക


ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32ഇനങ്ങൾ വച്ചുപിടിപ്പിച്ചു

തൃശൂർ : കുമ്പളപറമ്പിൽ മുരളി എന്ന കർഷകൻ ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32ഇനങ്ങൾ വച്ചുപിടിപ്പിച്ചു. ഒരു മാവിൽ പത്തിനം വരെ ബഡ് ചെയ്തവരുണ്ടെങ്കിലും 16ഇനങ്ങൾവിജയകരമായി ബഡ് ചെയ്യുന്നത് അപൂർവo.കുമ്പളപറമ്പിൽ മുരളിയുടെ വീട്ടുമുറ്റത്തെ മാവിൽ ഇനി പ്രിയൂരുംമൽ ഗോ...തുട൪ന്ന് വായിക്കുക


പരിരക്ഷ പദ്ധതി വിപുലീകരിച്ചു; 56 ലക്ഷം രൂപയുടെ ഭരണാനുമതി

തിരു: ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നിതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ പ്രാപ്പോസല്‍ അംഗീകരി ച്ചാണ്...തുട൪ന്ന് വായിക്കുക


കൊപ്രയ്ക്കും തേങ്ങയ്ക്കും താങ്ങു വില വർദ്ധിപ്പിക്കണം: കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ

തിരു: 2021 സീസണിൽ കൊപ്രയുടെയും പച്ചത്തേങ്ങയുടെയും താങ്ങുവില നിശ്ചയിക്കുന്നത് സംബന്ധിച്ച് ഉല്പാദനച്ചെലവിന്റെ അടസ്ഥാനത്തിൽ സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് വിശദമായ പഠനം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊപ്രയ്ക്കും പച്ചത്തേങ്ങ യ്ക്കും താങ്ങ...തുട൪ന്ന് വായിക്കുക


അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍: സൗജന്യ വെബിനാര്‍ ഓഗസ്റ്റ് അഞ്ച് രാവിലെ 10.30 ന്

മലപ്പുറം : ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ ഓഗസ്റ്റ് അഞ്ചിന് സംഘടിപ്പിക്കും. ഗൂ ഗിള്‍ മീറ്റ് സംവിധാനത്തിലൂടെ നടത്തുന്ന വെബിനാര്‍ രാവിലെ 10.30 ന് ആരംഭിക്കും. വട്...തുട൪ന്ന് വായിക്കുക


കൊവിഡ് പ്രതിരോധം; ആള്‍ക്കൂട്ടം ഉണ്ടാകുന്നത് തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

എറണാകുളം : ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും സമ്പര്‍ ക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടി കള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ കലക്ടര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി....തുട൪ന്ന് വായിക്കുക


കൊയ്ത്ത് കാലം കാത്ത് ആറളം ആദിവാസി പുനരധിവാസ മേഖല

കണ്ണൂർ: ഇടതൂര്‍ന്ന മരങ്ങളും അതിനിടയിലൂടെ ഒഴുകുന്ന പുഴയും കുറ്റിക്കാടുകളും ഉള്‍പ്പെടുന്ന പ്രകൃതിരമണീയത മാത്രമല്ല ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കാഴ്ചകള്‍. തലയുയര്‍ത്തി നില്‍ക്കുന്ന കതിരേന്തിയ നെല്‍പ്പാടങ്ങളും ധാന്യച്ചെടികളും പച്ചക്കറി കൃഷികളും ഈ ...തുട൪ന്ന് വായിക്കുക


കാസര്‍കോട് പിലാങ്കട്ടയിലെ വീട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ടയിലെ വീട്ടില്‍ 17ന് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും വധുവിന്റെ പിതാവിനും ഉള്‍പ്പെടെയാണ് രോഗം ബാധിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങില്‍ നൂറോളം പേര്‍ പങ്കെടുത്ത...തുട൪ന്ന് വായിക്കുക


പാലക്കാട്ടെ നെല്‍ക്കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ നിർമാണ ഉദ്‌ഘാടനം 16 നു

തിരു: കേരളത്തിലെ ആദ്യത്തെ ആധുനിക സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ നിർമാണ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കേരള സർക്കാരിന്റെസഹായത്തോടെ ആരംഭിക്കുന്ന സൈലോ-മോഡേൺ റൈ സ് മിൽകേരളത്തിൽ ആദ്യത്തെ ആണ്. 15000മെട്രിക് ടൺ...തുട൪ന്ന് വായിക്കുക


എം.ബി.എ, പി.ജി.ഡി.എം വിദ്യാർഥികൾക്ക് ഐ.എം.ജിയിൽ ഇന്റേൺഷിപ്

തിരു : വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.ബി.എ, പി.ജി.ഡി.എം കോഴ്‌സ്‌കൾക്ക് പഠി ക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം .ജി ) ഇന്റേൺഷിപ് പരിപാടി നടത്തുന്നു. ഐ.എം.ജി ഓഫീസിലാണ് പരിശീലനം നൽകുക. സർക്ക...തുട൪ന്ന് വായിക്കുക


കേര കേരളം സമൃദ്ധ കേരളം വേങ്ങര ബ്ലോക്കില്‍ 6,000 തെങ്ങിന്‍ തൈകള്‍

വേങ്ങര : കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്കില്‍ ആറായിര ത്തോളം തെങ്ങിന്‍ വിതരണം ചെയ്യുന്നു. 50 ശതമാനം സബ്‌സിഡിയോടെ പഞ്ചായത്ത് വഴിയാണ് കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. ഡബ്ല്യു.സി.ടി, ഡോറസ് തുടങ്ങിയ നല്ല യിനം തെങ്...തുട൪ന്ന് വായിക്കുക


അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്‌ടേഴ് ദിന ത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും ആദരവെന്നും മന്ത്രി...തുട൪ന്ന് വായിക്കുക


തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമയോചിതമായി ഇടപെടും : മന്ത്രി ടി പി രാമകൃഷ്ണന്‍

(കോവിഡിന്റെ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുവാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി) തിരു : ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളം: ഒന്നര ഏക്കറില്‍ മുത്താറി കൃഷിയുമായി പരിയാരം

പരിയാരം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തില്‍ മുത്താറി കൃഷിക്ക് തുടക്കമായി. കൃഷിഭവന്‍, കെ വി ചന്ദ്രന്‍ സ്മാരക കലാസമിതി എന്നിവയുടെ സഹകര ണത്തോടെ പനങ്ങാട്ടൂരെ ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷി. വിത്തിടല്‍ പരിയാരം ഗ്രാമപഞ്ചാ യത്ത് പ്ര...തുട൪ന്ന് വായിക്കുക


തലസ്ഥാനനഗരിയിലെ മോഡൽ ബോയ്‌സ്‌ എൽപി സ്‌കൂളിൽ വിളവെടു പ്പിനൊരുങ്ങിയ പച്ചക്കറിത്തോട്ടo

തിരു: ചീരയും വെണ്ടയും വഴുതനയും പച്ചമുളകുo വിളഞ്ഞ പച്ചക്കറിത്തോട്ടo. ഒരുകൂട്ടം അധ്യാ പകരുടെ ശ്രമഫലമായി തലസ്ഥാനനഗരിയിലെ മോഡൽ ബോയ്‌സ്‌ എൽപി സ്‌കൂളിൽ വിളവെടു പ്പിനൊരുങ്ങിയ പച്ചക്കറിത്തോട്ടമാണിത്‌. വിളവെടുപ്പ്‌ ഉത്സവം 24ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്‌ഘാ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.