Print this page

ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടി എംബാപ്പെ

Mbappe won the Golden Boot with eight goals in the Qatar World Cup Mbappe won the Golden Boot with eight goals in the Qatar World Cup
ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍ അര്‍ജന്‍റീനയ്ക്ക് അവസാന നിമിഷം വരെ നെഞ്ചിടിച്ച് നല്‍കിയ താരമാണ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ. പൂര്‍ണ സമയത്തിന്‍റെ അവസാന വേളയിലും എക്‌സ്‌ട്രാ ടൈം തീരാന്‍ രണ്ട് മിനുറ്റ് മാത്രം ബാക്കിനില്‍ക്കേയും സമനില ഗോളുകളുമായി അര്‍ജന്‍റീനയെ വിറപ്പിച്ച എംബാപ്പെ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു. ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്‍റീന ജയിച്ചപ്പോള്‍ ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറില്‍ പരേഡില്‍ എംബാപ്പെയ്ക്ക് എതിരെ അര്‍ജന്‍റീനന്‍ ആരാധകരുടെ രോക്ഷം ഇരമ്പുന്നതാണ് കണ്ടത്.
ഫൈനലിലെ ഹാട്രിക് അടക്കം ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് എംബാപ്പെ. രണ്ട് മിനുറ്റിനിടെ ഇരട്ട ഗോളുമായി എംബാപ്പെ വിറപ്പിച്ചതോടെയാണ് ഫൈനലില്‍ അര്‍ജന്‍റീന മേധാവിത്തം കൈവിട്ടത്. 80, 118 മിനുറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുറ്റില്‍ സൂപ്പര്‍ വോളിയിലൂടെയും എംബാപ്പെ വല കുലുക്കി.
ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റേയും ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ആരാധകര്‍ കിലിയന്‍ എംബാപ്പെയുടെ ചിത്രം കത്തിച്ചു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ് എന്ന് സ്പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബാപ്പെയുടെ 24-ാം ജന്‍മദിനത്തില്‍ കൂടിയായിരുന്നു അര്‍ജന്‍റീനന്‍ ആരാധകര്‍ എംബാപ്പെയുടെ കോലം കത്തിച്ചത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam