Print this page

പൊരുതി വീണു കൊറിയ;ഘാന 3-2ന് ജയിച്ചു

By November 29, 2022 198 0
പൊരുതി കളിച്ചിട്ടും ദക്ഷിണ കൊറിയക്ക് മൂന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കണ്ണീർ തോൽവി. രണ്ടുഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അത്യുജ്ജ്വലമായി പൊരുതിക്കയറിയ കൊറിയൻ പടയെ ഘാന തളച്ചിടുകയായിരുന്നു. മുഹമ്മദ് ഖുദുസ് നേടിയ ഇരട്ട ഗോളുകളാണ് ഘാനക്ക് വിലപ്പെട്ട മൂന്നു പോയന്റുകൾ നൽകിയത്. സമനില ഗോളിനായി അവസാന മിനിറ്റുകളിൽ തിരമാല കണക്കേ കൊറിയ ഇരച്ചുകയറിയെങ്കിലും ഘാനയുടെ ഗോൾ മുഖം തുളക്കാൻ സാധിച്ചില്ല. ഗ്യാ സൂങ്ങിന്റെ ഇരട്ട ഹെഡർ ഗോളുകളാണ് മത്സരത്തിൽ കൊറി​യയെ താങ്ങി നിർത്തിയത് ( south Korea Ghana match ).


ആദ്യ മിനുറ്റുകളിൽ ഗോൾമുഖത്തേക്ക് ഓടിക്കയറിയ കൊറിയൻ മുന്നേറ്റ നിര ഘാനയെ വിറപ്പിച്ചു. 23ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനെതിരെ ഘാനയാണ് ആദ്യം ഗോൾകുറിച്ചത്. പ്രതിരോധ നിര താരം മുഹമ്മദ് സലിസുവിന്റെ വകമായിരുന്നു ഗോൾ. 34ാം മിനിറ്റിൽ ഘാനയെ ആവേശത്തിലാറാടിച്ച് രണ്ടാം ഗോളെത്തി. ജോർഡൻ ​അയൂ കൊറിയൻ ഗോൾമുഖത്തേക്ക് കൊടുത്ത ഉജ്ജ്വല ക്രോസിന് കൃത്യസമയത്ത് ചാടിയുയർന്ന മുഹമ്മദ് ഖുദുസിന്റെ തലയിൽ തട്ടി പന്ത് വലതുളച്ചു (2-0).
Rate this item
(0 votes)
Author

Latest from Author

Related items