Print this page

കാനറികൾ പറന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

By November 25, 2022 188 0
ഫിഫ ലോകകപ്പ് ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം. റിച്ചാർലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ​ഗോളുകളും സ്വന്തമാക്കിയത്. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കാനറിപ്പക്ഷികളെ പോലെ ബ്രസീൽ പറന്നുയരുന്നത്.


അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടുപൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ​ഗോൾ നേടിയത്. സെർബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ നൽകിയ പാസിൽ വിനീസ്യൂസ് തകർപ്പൻ ഷോട്ട് ഉതിർക്കുന്നു. സെർബിയൻ ഗോളി പന്തു തട്ടിയകറ്റിയപ്പോൾ ബോക്സിലുണ്ടായിരുന്ന റിചാർലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തി. തൊട്ടു പിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ​​ഗോൾ. വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്തുനിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനായി രണ്ടാം ​ഗോൾ സമ്മാനിച്ചു.


തുടക്കത്തിലെ ഞെട്ടലിനുശേഷം സെർബിയ മധ്യനിരയിൽ മികച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 31-ാം മിനിട്ടിൽ ബോക്‌സിലേക്ക് ഒരു ക്രോസ് വിടാൻ റാഫിൻഹ ശ്രമിച്ചെങ്കിലും സെർബിയ കീപ്പർ മിലിങ്കോവിച്ച്-സാവിച് ജാഗരൂകരായി അത് തടഞ്ഞു. 38-ാം മിനിട്ടു മുതൽ ബ്രസീൽ ബോക്‌സിലേക്ക് ഒരു മുന്നേറ്റം നടത്താൻ സെർബിയയ്ക്ക് മാന്യമായ പൊസഷൻ പിരീഡ് ലഭിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ പിന്നീട് ഉടനീളം കണ്ടത്. തുടർന്ന് ഇരു ടീമുകൾക്കും ​ഗോൾ ഒന്നും ലഭിക്കാതെ തന്നെ ആദ്യ പകുതിയുടെ വിസിൽ മുഴങ്ങി.


എന്നാൽ രണ്ടാം പകുതിയിൽ കഥയാകെ മാറി മറിയുന്ന കാഴ്ചയാണുണ്ടായത്. അതുവരെ സെർബിയയുടെ കരുത്തായിരുന്ന പ്രതിരോധം കാനറികൾ തകർത്തെറിഞ്ഞു. 62-ാം മിനിട്ടിൽ റിച്ചാര്‍ലിസൺ ബ്രസീലിനായി ആദ്യ ​ഗോൾ വീഴ്ത്തി. തൊട്ടുപിന്നാലെ 73-ാം മിനിട്ടിൽ അടുത്ത ​ഗോൾകൂടി റിച്ചാര്‍ലിസണിന്റെ ബൂട്ടിൽ നിന്നും പിറന്നതോടെ ബ്രസീൽ ജയം ഏകപക്ഷീയമായി തന്നെ ഉറപ്പിച്ചതുപോലെയായി.
Rate this item
(0 votes)
Last modified on Friday, 25 November 2022 08:40
Author

Latest from Author

Related items