Print this page

'ബോധ്യം 2022' ലഹരി വിരുദ്ധ ബോധവത്ക്കരണ ക്വിസ് മത്സരം

'Bodhyam 2022' is an anti-drug awareness quiz competition 'Bodhyam 2022' is an anti-drug awareness quiz competition
സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ സര്‍വീസ് സ്‌കീമും സംസ്ഥാന എക്‌സൈസ് വകുപ്പും സംയുക്തമായി 'ബോധ്യം 2022' ലഹരി വിരുദ്ധ ബോധവത്ക്കരണ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17ന് പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണില്‍ നടക്കുന്ന ക്വിസ് മത്സരം വി.കെ.പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് തലത്തിലെ വിജയികള്‍ക്കാണ് ജില്ലാ തലത്തില്‍ മത്സരിക്കാന്‍ അവസരം. ജില്ലാ, സംസ്ഥാനതല വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam