Print this page

വണ്‍എക്‌സ്ബാറ്റ് സ്‌പോര്‍ട്ടിങ് ലൈന്‍സ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പ്രസന്റിങ് സ്‌പോണ്‍സര്‍

കൊച്ചി: ലോക കായിക വാര്‍ത്തകള്‍ ഏറ്റവും കാലികമായും ഹൈലൈറ്റഡായും കായിക പ്രേമികളിലേക്കെത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമായ വണ്‍എക്‌സ്ബാറ്റ് സ്‌പോര്‍ട്ടിങ് ലൈന്‍ (1XBAT Sporting Lines), വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പ്രസന്റിങ് സ്‌പോണ്‍സറാവും. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക കിറ്റുകളില്‍ ജഴ്‌സിയുടെ നെഞ്ചിലും പിന്‍ഭാഗത്തും വണ്‍എക്‌സ്ബാറ്റ് ലോഗോ ആലേഖനം ചെയ്യും.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം സന്തോഷമുണ്ടെന്ന് വണ്‍എക്‌സ്ബാറ്റ് സഹസ്ഥാപകയും മാര്‍ക്കറ്റിങ് ഡയറക്ടറുമായ തത്യാന പൊപോവ പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ ഫുട്‌ബോള്‍ ടീമുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബുമായി സഹകരിക്കാനായത് വണ്‍എക്‌സ്ബാറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വലിയൊരാദരമാണ്. ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാനും, മികച്ച ഒരു കായിക വിനോദമെന്ന നിലയില്‍ ഇന്ത്യയെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഫുട്‌ബോളില്‍ അഭിമാനിതരാക്കാനും നമുക്ക് കഴിയും. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള വണ്‍എക്‌സ്ബാറ്റ് സ്‌പോര്‍ട്ടിങ് ലൈന്‍സിന്റെ സഹകരണം മികച്ച ഫലം നല്‍കുന്ന, ഏറ്റവും മനോഹരവും അതിവിശിഷ്ടവുമായ പങ്കാളിത്തങ്ങളില്‍ ഒന്നായി മാറുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതയാും അവര്‍ കൂട്ടിച്ചേര്‍ത്തു.

വണ്‍എക്‌സ്ബാറ്റുമായുള്ള ഞങ്ങളുടെ പുതിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇതേകുറിച്ച് സംസാരിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. വിവിധ യൂറോപ്യന്‍ ക്ലബ്ബുകളിലും ലീഗുകളിലുടനീളമുള്ള അവരുടെ നിരവധി പങ്കാളിത്തത്തില്‍ കാണുന്നത് പോലെ, ആഗോളതലത്തില്‍ ഫുട്‌ബോളിനോടും സ്‌പോര്‍ട്‌സിനോടും വലിയ പ്രതിബദ്ധതയുള്ള പ്രശസ്തവും ആഗോളവുമായ ബ്രാന്‍ഡാണ് വണ്‍എക്‌സ്ബാറ്റ്. അതാത് മേഖലകളിലെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പൊതു പ്രയത്‌നമാണ് ഞങ്ങള്‍ പങ്കിടുന്നത്. ഈ സഹകരണം വളരെ നീണ്ടതും ഫലപ്രദവുമായ ഒരു കൂട്ടുകെട്ടിന്റെ തുടക്കം മാത്രമാണെന്നതില്‍ എനിക്ക് സംശയമില്ല. വണ്‍എക്‌സ്ബാറ്റിലെ എല്ലാവരെയും ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു-നിഖില്‍ ഭരദ്വാജ് പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author