Print this page

ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് രണ്ടാം പതിപ്പിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്‌സി എന്നിവ പ്രകാശനം ചെയ്തു

Khelo India University releases logo, mascot and jersey for the second edition of the Games Khelo India University releases logo, mascot and jersey for the second edition of the Games
കൊച്ചി: രണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്‌സി എന്നിവയുടെ പ്രകാശനം ബംഗലൂരുവില്‍ നടന്നു. ശ്രീ കാണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് ലോഗോയും മാസ്‌കോട്ടും പ്രകാശനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കുര്‍ ജേഴ്‌സി പുറത്തിറക്കി. ഗെയിംസ് ആന്‍ഥം കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി നിസിത് പ്രമാണിക്കും മൊബൈല്‍ ആപ്പ് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വത്‌നാരായണും പുറത്തിറക്കി. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു), ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി ഗെയിംസായ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത്. ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഉള്‍പ്പെടെയുള്ള വേദികളിലായി ഏപ്രില്‍ 24 മുതല്‍ മേയ് 3 വരെയാണ് ഗെയിംസ് നടക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam