July 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഏപ്രില്‍ 12, 2022: മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് - വജ്ര 2022ന്റെ നിറവില്‍ ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓവര്‍ബ്രൂക്ക് ടെക്നോളജി സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ്.
കോഴിക്കോട്: മാലിന്യ രഹിത ക്യാംപസ് ലക്ഷ്യമിട്ട് സൈബര്‍പാര്‍ക്കില്‍ സ്ഥാപിച്ച വെയിസ്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗപ്രതിരോധം 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് പ്രധാന കാര്യമാണ്.
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് ഏറ്റവും ആധുനിക ഡിജിറ്റല്‍ സംവിധാനമായ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ ഉപഭോക്തൃകമ്പനികളെ പ്രാപ്തരാക്കാനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു.
കൊച്ചി: ഇറ്റലിയില്‍ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സീനിയേഴ്‌സ് ടീം വെള്ളി മെഡല്‍ നേടി. ഇതാദ്യമായാണ് ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കുന്നത്.
തിരുവനന്തപുരം: കാലത്തിന് അനുസരിച്ച് പരിഷ്‌കരിച്ച ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണം ആരോഗ്യ മേഖലയെ സംബന്ധിച്ച് പ്രധാനമാണ്. കേരളത്തിലെ ആരോഗ്യ മേഖല മുന്‍പന്തിയിലാണ്.
തിരുവനന്തപുരം: ഏപ്രിൽ 11, 2022: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ റിസോഴ്‌സിയോ സ്റ്റാര്‍ട്ടപ്പില്‍ ഓഹരി ഉടമസ്ഥാവകാശം സ്വന്തമാക്കി. ബഹുഭാഷ കണ്ടന്റ് അഗ്രിഗ്രേറ്റര്‍ സ്റ്റാര്‍ട്ടപ്പായ റിസോഴ്‌സിയോ തിരുവനന്തപുരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം : വിഷുവിന് ജൈവപച്ചക്കറികളടക്കം ഉപഭോക്താക്കളിലേയ്‌ക്കെത്തിച്ച് വിഷുച്ചന്തയൊരുക്കി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ വിഷുച്ചന്ത ഉദ്ഘാടനം ചെയ്തു. ഹൈപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പന കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് വിപുലമായ പച്ചക്കറി ശേഖരവുമായി വിഷുച്ചന്ത സജ്ജമാക്കിയിരിയ്ക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികള്‍ ഉള്‍പ്പെടെയാണ് വിഷുച്ചന്തയില്‍ വില്‍പനയ്ക്കുള്ളത്.
കേരളത്തിലെയും രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിലെയും താഴ്ന്ന പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനായാണ് ഈ കൂട്ടായ്മ ലൈംഗികത്തൊഴിലാളികളുടെ മക്കൾ, സ്വയം സഹായ സംഘങ്ങൾ, ജുവനൈൽ ഹോം കുട്ടികൾ എന്നിവരുടെ പ്രയോജനം ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു കൊച്ചി, ഏപ്രിൽ 11, 2022:ഇന്ത്യയിലുടനീളമുള്ള താഴ്ന്ന പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികളുടെ ജീവിതത്തെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും തുല്യമായ പഠന അവസരങ്ങളും ഉപയോഗിച്ച് ക്രിയാത്മകമായി സ്വാധീനിക്കാനുള്ള ശ്രമത്തിൽ, ബൈജുവിന്റെ 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സംരംഭം നവി മുംബൈ ആസ്ഥാനമായുള്ള എൻജിഒ സ്മൈൽസ് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad