July 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫ്‌ളൈ ഓവര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഫ്‌ളൈ ഓവറിന്റെ ഫിനിഷിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള സൗജന്യ ചികിത്സ ലഭ്യമാക്കും
* 6 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 20 മുതൽ മെയ് 6 വരെ അതതു ജില്ലകളിൽ നടത്തുന്നു. * 11-ാം ക്ലാസ്സിലേക്കുള്ള സോണൽ സെലക്ഷൻ ഏപ്രിൽ 30 മുതൽ മെയ് 6 വരെ വിവിധ ജില്ലകളിൽ നടക്കും.
തിരുവനന്തപുരം:ഹീമോഫീലിയ രോഗബാധിതരായ കുട്ടികൾക്ക് പ്രൊഫൈലാക്സിസ് ചികിത്സ ഇനി താലൂക്ക് ആശുപത്രികളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
കൊച്ചി: പുതിയ ബിസിനസ് മൂല്യത്തിന്‍റെ കാര്യത്തില്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ച ഉള്‍പ്പെടെയുള്ള നേട്ടങ്ങളുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 2022 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചു.
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറര്‍ക്ക് നിര്‍ദേശം നല്‍കി.
184 രാജ്യങ്ങളില്‍ നിന്നുള്ള 24,000 നഴ്സുമാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 10 ഫൈനലിസ്റ്റുകളില്‍ നിന്ന് അന്തിമ ജേതാവാകുന്ന ഒരു നഴ്സിന് 250,000 ഡോളര്‍ സമ്മാനത്തുകയുളള അവാര്‍ഡ് ലഭിക്കും
കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാര്‍ട്ട്ഫോണുകളുടെ വില്‍പന തീയതി പ്രഖ്യാപിച്ചു. 22,900 രൂപ വിലയുള്ള ഒപ്പോ എഫ്21 പ്രോ എപ്രില്‍ 15 മുതല്‍ വില്‍പനയ്ക്കെത്തും. ഏപ്രില്‍ 21 മുതലാണ് 26,999 രൂപ വിലയുള്ള എഫ്21 പ്രോ 5ജിയുടെ വില്‍പന തുടങ്ങുക. ഒപ്പോ എന്‍കോ എയര്‍2പ്രോ ഇയര്‍ബഡുകള്‍ 3,499 രൂപയ്ക്കും ലഭ്യമാകും.ആവേശകരമായ ലോഞ്ച് ഓഫറുകള്‍ക്കൊപ്പം ഓണ്‍ലൈന്‍, റീട്ടെയില്‍ ഷോപ്പുകളില്‍ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാകും. സോണിയുടെ ഐഎംഎക്സ്709 ആര്‍ജിബിഡബ്ല്യു സെല്‍ഫി സെന്‍സറിന്റെ പിന്തുണയുള്ള എഫ്21 പ്രോയുടെ 32 എംപി കാമറ, പ്രൊഫഷണല്‍ പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫി അനുഭവമാണ് പ്രദാനം ചെയ്യുന്നത്. എഐ പോര്‍ട്രെയ്റ്റ് എന്‍ഹാന്‍സ്മെന്റ്, ബൊക്കെ ഫ്ളെയര്‍ പോര്‍ട്രെയ്റ്റ്, സെല്‍ഫി എച്ച്ഡിആര്‍ തുടങ്ങിയ നൂതന സവിശേഷതകളുമുണ്ട്. 2എംപി മൈക്രോലെന്‍സ് ഈ സെഗ്മെന്റില്‍ ആദ്യമാണ്. ഈ രംഗത്തെ ആദ്യത്തെ ഫൈബര്‍ഗ്ലാസ്-ലെതര്‍ ഡിസൈനും, മൈക്രോലെന്‍സിനെ വലയം ചെയ്യുന്ന ഓര്‍ബിറ്റ് ലൈറ്റും ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.സണ്‍സെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വരുന്നത്. 64എംപി പ്രധാന ക്യാമറ, 16എംപി മുന്‍ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ, 2എംപി മാക്രോ ട്രിപ്പിള്‍ ക്യാമറ യൂണിറ്റ് എന്നിവയുമായാണ് എഫ്21 പ്രോ 5ജി വരുന്നത്. ഡ്യുവല്‍ വ്യൂ വീഡിയോ, എഐ സീന്‍ എന്‍ഹാന്‍സ്മെന്റ്, ബൊക്കെ ഫ്ളെയര്‍ പോര്‍ട്രെയ്റ്റ്, സെല്‍ഫി എച്ച്ഡിആര്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. എഫ് സീരീസിലെ ഏറ്റവും മെലിഞ്ഞ 5ജി ഫോണ്‍ റെയിന്‍ബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. രണ്ട് ഫോണുകള്‍ക്കും 128 ജിബി സ്റ്റോറേജും 8ജിബി റാമും ഉണ്ട്. ആവേശകരമായ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ വാങ്ങാം. 10% ക്യാഷ്ബാക്കിനൊപ്പം പ്രമുഖ ബാങ്കുകളില്‍ നിന്ന് 6 മാസം വരെ അധിക ചെലവില്ലാത്ത ഇഎംഐയും ലഭിക്കും. ഒറ്റത്തവണ സ്‌ക്രീന്‍ മാറ്റിസ്ഥാപിക്കല്‍, തിരികെ വാങ്ങലിന് 70% വരെ ഉറപ്പ്, ഏതെങ്കിലും ബ്രാന്‍ഡിന്റെ പഴയ ഫോണിന് 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, ഒരു ഒപ്പോ ഫോണിന്് പകരമായി 1000 രൂപയുടെ അധിക ലോയല്‍റ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
കൊച്ചി: രാജ്യത്തെ മുന്‍നിര നിക്ഷേപ സംവിധാനമായ അപ്‌സ്റ്റോക്‌സ്് ഗുഡ് ടില്‍ ട്രിഗേഡ് സൗകര്യം ഏര്‍പ്പെടുത്തി.
യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈനികര്‍ തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ യുക്രൈനില്‍ നിലയുറപ്പിച്ചിരിക്കുന്ന യുക്രൈന്‍ സൈനികരെ എണ്ണത്തില്‍ മറികടക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad