July 20, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സര്‍ക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഹൈടെക് സ്കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്കൂളുകളില്‍ പ്രയോജനപ്പെടുത്തുന്നതിനായി 88,000 അധ്യാപകര്‍ക്ക് അവധിക്കാലത്ത് നല്‍കുന്ന ദ്വിദിന ഐടി പരിശീലനത്തിന് തുടക്കമായി.
സംസ്ഥാനത്തെ മികച്ച ഐ ടി ഐ കൾക്കുള്ള പുരസ്‌കാരങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ ടി ഐകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2022-23 അക്കാദമിക വര്‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന അധ്യാപക സംഗമങ്ങള്‍ക്ക് തുടക്കമായി.
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: ഡിജിറ്റല്‍ പേയ്മെന്‍റ് ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് 24 മണിക്കൂറും വിവരങ്ങള്‍ ലഭ്യമാക്കുന്ന ഡിജിസാത്തി വിപുലീകരിച്ചു.
തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ കമ്പനികൾ കോവിഡിന് ശേഷം സാധാരണ നിലയിൽ പ്രവർത്തനം പുനഃരാരംഭിക്കുമ്പോൾ ആദ്യ മെഗാ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കാൻ പ്രമുഖ ടെക്നോളജി നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80. ടെക്നോ പാർക്കിലെ തേജസ്വനിയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന ഫയ:80 ന്റെ 91-ാം പതിപ്പ് രാത്രിയിലും തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 6 മണി വരെ നീളും.
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്കുശേഷം മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി.
ദില്ലി: ഹിന്ദുക്കള്‍ ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമന്ന ഹര്‍ജിയില്‍ മുന്‍ നിലപാട് തിരുത്തി കേന്ദ്രം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ജനത സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയതോടെ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുന്നു. ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം.
സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. മുഖം മറയ്ക്കുന്ന മത വേഷം ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അകുൻസാദ ഉത്തരവിട്ടു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad