Print this page

സംസ്ഥാനത്തെ അക്രമങ്ങളില്‍ കേന്ദ്രം ഇടപെടുന്നു; പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ബിജെപി നേതാവ്

ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ ആക്രമങ്ങളിൽ കേന്ദ്രം ഇടപെടുന്നു. ശബരിമല കർമസമിതി ആഹ്വാനം ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി.

ഹർത്താലിന് ശേഷവും അക്രസംഭവങ്ങൾ തുടരുകയാണ്. വിവിധയിടങ്ങളിൽ ബിജെപി-സിപിഎം പ്രവർത്തകർ നേർക്കുനേർ ഏറ്റമുട്ടുന്നത് സാഹചര്യം വഷളാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് രാജ്നാഥ് സിംഗ് നിർദ്ദേശം നൽകി.ശബരിമല യുവതി പ്രവേശത്തെക്കുറിച്ചും ഇതിനെ തുടർന്ന് കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചും കേരളാ എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ട് പരാതി നൽകിയിരുന്നു.

ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തണമെന്നുമാണ് വി മുരളീധരൻ എംപി ആവശ്യപ്പെട്ടത്.


Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam