Print this page

എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിൽ ദില്ലി കേന്ദ്രീകരിച്ച് വിവര ശേഖരണം ഊർജ്ജിതം

എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിൽ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തി. ഇന്നലെ ഷഹീൻ ബാഗിൽ പരിശോധന നടത്തിയത് കേരളത്തിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ സംഘം. ദില്ലി പൊലീസ് സ്പെഷൽ സെല്ലും അന്വേഷണവുമായി സഹകരിക്കുന്നു. അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ട് പോകുന്നത്.


ഷഹീൻ ബാഗിൽ നിന്ന് കാണാതായ യുവാവുമായി ബന്ധപ്പെട്ട കൈ എഴുത്ത് രേഖകൾ അടക്കം കേരള എ ടി എസ് ശേഖരിച്ചു. ഇതും സംഭവസ്ഥലത്ത് നിന്ന് കിട്ടിയ നോട്ട് ബുക്കിലെ എഴുത്തുമായി സാമ്യതയുണ്ടോ എന്ന് പരിശോധിക്കും. ട്രെയിനിലെ തീവെപ്പ് കേസ് അന്വേഷിക്കാനായി കോഴിക്കോട് നിന്നുളള രണ്ട് സിഐമാരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ദില്ലിയില്‍ എത്തുന്നത്. തീവ്രവാദ വിരുദ്ധ സ്ക്വാഡും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ്സും ദില്ലിയിലും നോയ്ഡയിലും അന്വേഷണം നടത്തി വരികയാണ്.
Rate this item
(0 votes)
Author

Latest from Author