Print this page

വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

Air India Express with first direct flight from Vijayawada to Sharjah Air India Express with first direct flight from Vijayawada to Sharjah
കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഉദ്ഘാടന വിമാനം ഒക്ടോബർ 31 ന് വൈകുന്നേരം 6.35 ന് പുറപ്പെടും. വിജയവാഡ-ഷാർജ സെക്ടറിന്‍റെ ഉദ്ഘാടന നിരക്ക് 13,669 രൂപയിൽ ആരംഭിക്കുമ്പോൾ ഷാർജ-വിജയവാഡ സെക്ടറിന്‍റെ നിരക്ക് 399 ദിർഹത്തിൽ ആരംഭിക്കും.
നിലവിൽ വിജയവാഡയിലേക്കും പുറത്തേക്കും അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ഏക എയർലൈൻ എയർ ഇന്ത്യ എക്സ്പ്രസ് ആണ്. ഷാർജയ്ക്ക് പുറമേ, എയർ ഇന്ത്യ എക്സ്പ്രസ് വിജയവാഡയിൽ നിന്ന് മസ്‌കറ്റിലേക്കും കുവൈറ്റിലേക്കും ബി737-800 എന്‍ജി വിമാനവുമായി പറക്കുന്നുണ്ട്. സുഖപ്രദമായ സീറ്റുകൾ, മുൻകൂട്ടി ഓർഡർ ചെയ്ത ചൂടുള്ള ഭക്ഷണത്തിന് പുറമെ ഓണ്‍ ബോർഡ് ഭക്ഷണ സേവനം, മൊബൈൽ ചാർജ് ചെയ്യുന്നതിന് സീറ്റില്‍ തന്നെ പവർ ലഭ്യത തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.
വിജയവാഡയ്ക്കും ഷാർജയ്ക്കും ഇടയിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ആദ്യ അന്താരാഷ്ട്ര സർവീസ് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിംഗ് പറഞ്ഞു. മഹാമാരിയുടെ കഠിനമായ രണ്ട് വർഷങ്ങൾക്ക് ശേഷം, ഇന്ത്യ-ഗൾഫ് വ്യോമയാന മേഖല മികച്ച തിരിച്ചുവരവിന്‍റെ പാതയിലാണ്. മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് ഏതാണ്ട് എത്തിക്കഴിഞ്ഞു. യുഎഇയിലേക്ക്, പ്രത്യേകിച്ച് ദുബായിലേക്കും വടക്കന്‍ എമിറേറ്റുകളിലേക്കും യാത്ര ചെയ്യുന്നവർക്ക്, ഷാർജയിലേക്കുള്ള നേരിട്ടുള്ള സർവീസ് വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam