Print this page

ചെറുകിട നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും സംരംഭകത്വത്തിന് ഊർജം പകരാൻ ഐഐഎം സംബൽപൂരും സിഡ്ബിയും(SIDBI) കൈകോർക്കുന്നു

IIM Sambalpur and SIDBI join hands to fuel entrepreneurship among small-scale weavers and artisans IIM Sambalpur and SIDBI join hands to fuel entrepreneurship among small-scale weavers and artisans
രാജ്യത്തുടനീളമുള്ള വിവിധ നെയ്ത്ത്, കരകൗശല ക്ലസ്റ്ററുകളുടെ ചെറുകിട ബിസിനസ്/സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംബൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും, സിഡ്ബിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ക്ലസ്റ്ററുകളെ സ്വയം സുസ്ഥിരമാക്കുന്നതിനും സംരംഭകത്വ സംസ്കാരം വികസിപ്പിക്കുന്നതിനും ഊന്നൽ നൽകുന്ന പങ്കാളിത്തത്തിന് കീഴിൽ നിരവധി തന്ത്രപരമായ ഇടപെടലുകൾ നടത്തും. ധാരണാപത്രത്തിൽ ഐഐഎം സംബൽപൂർ ഡയറക്ടർ പ്രൊഫ. മഹാദേവ് ജയ്‌സ്വാൾ, സിഡ്ബി സിജിഎം ഡോ. സുബ്രാൻസു ആചാര്യ എന്നിവർ ഒപ്പുവച്ചു. ബാർഗഢ് കളക്ടർ മോനിഷ ബാനർജി, സംബൽപൂർ കളക്ടർ അനന്യ ദാസ്, ഈസ്റ്റ് റീജിയൻ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഗവൺമെന്റ് അഫയേഴ്സ് ഡയറക്ടർ, ശ്രീ ആകാശ് മിശ്ര, ബാർഗഢ് സംബൽപൂർ കൈത്തറി ക്ലസ്റ്ററുകളിൽ നിന്നുള്ള മാസ്റ്റർ നെയ്ത്തുകാരായ ഡോ. സുരേന്ദ്ര മെഹർ, രാംകൃഷ്ണ മെഹർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ നെയ്ത്തുകാരുടെ ഡിജിറ്റൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഫ്ലിപ്പ്കാർട്ടുമായുള്ള ഐഐഎമ്മിന്റെ പങ്കാളിത്തത്തിന്റെ പ്രഖ്യാപനവും നടന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam