Print this page

ഇന്ത്യൻ വംശജനെ പിന്തള്ളി, ബ്രിട്ടിഷ് പ്രധാനമന്ത്രി കസേരയിൽ ലിസ് ട്രസ്

Liz Truss beats Indian-origin as British Prime Minister Liz Truss beats Indian-origin as British Prime Minister
ദില്ലി: ഇന്ത്യൻ വംശജനായ ഋഷി സുനക് ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയിച്ചുകയറിയ ലിസ് ട്രസിന് അഭിനന്ദനപ്രവാഹവുമായി ലോകനേതാക്കൾ ഒന്നൊന്നായി എത്തുകയാണ്. അതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ പ്രതികരണവും എത്തിയിരിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന ലിസ് ട്രസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഒപ്പം തന്നെ ഇന്ത്യാ - യു കെ ബന്ധം ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയും നരേന്ദ്രമോദി പങ്കുവച്ചു. ഇന്ത്യ യുകെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് വിശ്വസിക്കുന്നതായി മോദി ട്വിറ്ററിൽ കുറിച്ചു.
കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. മാർഗരറ്റ് താച്ചറും തെരേസ മേയും ആണ് ഇതു മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തിയിട്ടുള്ള വനിതകൾ. ഇവരുടെ പാത പിന്തുടർന്നാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. 2025 വരെയാണ് ലിസ് ട്രസിന്റെ കാലാവധി.
ൺസർവേറ്റിവ് പാർട്ടിയുടെ സഭാ സമിതി അധ്യക്ഷൻ ഗ്രഹാം ബ്രാഡിയാണ് വോട്ടെടുപ്പിനൊടുവിൽ ലിസ് ട്രസിനെ വിജയിയായി പ്രഖ്യാപിച്ചത്. 81,326 വോട്ടാണ് ലിസ് ട്രസിന് ലഭിച്ചത്. ഇന്ത്യൻ വംശജനായ ഋഷി സുനകിന് കിട്ടിയതിനേക്കാൾ 20,000 വോട്ട് അധികം നേടാൻ ഇവർക്ക് സാധിച്ചു. 60,399 വോട്ടാണ് സുനകിന് ലഭിച്ചത്. പ്രധാനമന്ത്രിയെ കണ്ടെത്താൻ 1.8 ലക്ഷം വോട്ടർമാർക്കിടയിൽ കൺസർവേറ്റീവ് പാർട്ടി നടത്തിയ വോട്ടെടുപ്പിലാണ് ലിസ് ട്രസ് വിജയം കണ്ടെത്തിയത്. ഓഗസ്റ്റ് ആദ്യമാണ് വോട്ടെടുപ്പ് തുടങ്ങിയത്. മുൻ ധനമന്ത്രിയായി ഋഷി സുനക് ആദ്യ ഘട്ടങ്ങളിൽ മുന്നിട്ട് നിന്നെങ്കിലും പിന്നീട് നില മോശമായി. അഞ്ചാം ഘട്ടം പൂർത്തിയായപ്പോൾ ഋശഷി സുനകിന് 137 വോട്ടും ട്രസിന് 113 വോട്ടും ആണ് ഉണ്ടായിരുന്നത്. വിവാദങ്ങളിൽ അകപ്പെട്ട് ബോറിസ് ജോൺസൺ ജൂലൈ 7 ന് രാജിന് വച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നടപടികൾ കൺസർവേറ്റീവ് പാർട്ടി തുടങ്ങിയത്. കൺസർവേറ്റീസ് പാർട്ടി എം പിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ഋഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നു ആദ്യം ലിസ്. എന്നാൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് തുടങ്ങിയതോടെ ലിസ് ട്രസ് ആധിപത്യം നേടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam