റിയാദ്: സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ.
ഖാലിദ് ബിൻ സൽമാൻ ആണ് പുതിയ പ്രതിരോധ മന്ത്രി. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽഉതൈബിയെയും സ്ഥാനമേറ്റു. മറ്റു മന്ത്രിമാരിൽ മാറ്റങ്ങളില്ല. മന്ത്രിസഭാ യോഗങ്ങൾ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക.