Print this page

ലോകത്ത് ഓരോ 2 സെക്കൻഡിലും 70 വയസിൽ താഴെ ഒരാൾ സാംക്രമികേതര രോഗങ്ങൾ മൂലം മരിക്കുന്നു: റിപ്പോർട്ട്

By September 22, 2022 412 0
ജനീവ: കാൻസർ, പ്രമേഹം, ഹൃദയം, ശ്വാസകോശ രോഗങ്ങൾ മൂലം ലോകത്ത് ഓരോ രണ്ട് സെക്കൻഡിലും 70 വയസ്സിന് താഴെയുള്ള ഒരാൾ മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇത്തരത്തിലുള്ള 10 മരണങ്ങളിൽ 9 ഉം സംഭവിക്കുന്നത് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

“പ്രതിവർഷം 70 വയസ്സിന് താഴെയുള്ള 17 ദശലക്ഷം ആളുകൾ എൻസിഡി ബാധിച്ച് മരിക്കുന്നു. 86 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്” റിപ്പോർട്ട് പറയുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് സാംക്രമികേതര രോഗങ്ങളെ തടയാനോ, അനന്തരഫലങ്ങളെ പ്രതിരോധിക്കാൻ ചികിത്സ, പരിചരണം പോലുള്ള സൗകര്യം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.

ഹൃദ്രോഗങ്ങൾ (ഹൃദ്രോഗവും പക്ഷാഘാതവും), കാൻസർ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ആഗോള മരണത്തിൻ്റെ മുക്കാൽ ഭാഗത്തിനും കാരണമാകുന്നു. മാത്രമല്ല 9.3 ദശലക്ഷം കുടുംബങ്ങൾ ഓരോ വർഷവും കാൻസർ ബാധിച്ച് മരിക്കുന്നു. സാമൂഹികവും പാരിസ്ഥിതികവും വാണിജ്യപരവും ജനിതകപരവുമായ കാരണങ്ങളാണ് വർദ്ധിച്ചുവരുന്ന എൻസിഡികൾക്ക് പിന്നിലെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Rate this item
(0 votes)
Author

Latest from Author