Print this page

ആർട്ടമസ്‌ 1 ദൗത്യം: കൗണ്ട്‌ ഡൗണിനിടെ തകരാർ

By August 30, 2022 1665 0
ഫ്ളോറിഡ: ആർട്ടമസ്‌ 1 ദൗത്യതതിന്റെ കൗണ്ട്‌ ഡൗണിനിടെ തകരാർ കണ്ടെത്തി. റോക്കറ്റിൽ ഇന്ധനം നിറക്കുന്നതിനിടെ ചോർച്ചയെന്ന്‌ നാസ അറിയിക്കുന്നത്. ലിക്വിഡ്‌ ഹൈഡ്രജനാണ്‌ ചോരുന്നത്‌. തകരാർ പരിഹരിക്കാൻ തിരക്കിട്ട ശ്രമത്തിലാണ്. ഒരു മണിക്കൂർ മുമ്പാണ്‌ ചോർച്ച കണ്ടെത്തിയത്‌. ഇന്നലെ വൈകിട്ട്‌ 6.05 ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ്‌ വിക്ഷേപണം നിശ്‌ചയിച്ചിരുന്നത്‌.

മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക്‌ അയക്കുന്നതിനു മുന്നോടിയായുള്ളതാണ്. ആർട്ട്‌മസ്‌–-1 ദൗത്യം . വിക്ഷേപണം. കൗണ്ട്‌ഡൗൺ ഞായർ പുലർച്ചെ ആരംഭിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായാൽ വിക്ഷേപണം സെപ്‌തംബറിലേക്ക്‌ മാറ്റും. ആളില്ലാ ദൗത്യമാണ്‌ ആർട്ട്‌മസ്‌– 1. ഇത്തരം രണ്ടു ദൗത്യത്തിനുശേഷമാകും രണ്ടു പേർ ചന്ദ്രനിലേക്ക്‌ പുറപ്പെടുക.
Rate this item
(0 votes)
Author

Latest from Author