Print this page

ഇൻഫോപാർക്കിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

A one-day blood donation camp was organized at Infopark A one-day blood donation camp was organized at Infopark
കൊച്ചി : എസ് .ഐ. എസ് .എഫ് കേരള പോലീസുമായി സഹകരിച്ച് കൊച്ചി ഇൻഫോപാർക്കിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള പോലീസ് കമാന്റന്റ് എസ്.ഐ.എസ്.എഫ്, കെ.എൻ അരവിന്ദൻ ഉദ്‌ഘാടനം നിർവഹിച്ചു. ഇൻഫോപാർക്ക് മാനേജർ (അഡ്മിനിസ്ട്രേഷൻ) റെജി കെ തോമസ്, ഇൻഫോപാർക്ക് അസിസ്റ്റന്റ് മാനേജർ സജിത്ത് എൻ.ജി, ഇൻഫോപാർക്ക് ജൂനിയർ ഓഫീസർ (അഡ്മിനിസ്ട്രേഷൻ) അനിൽ മാധവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രക്തം നൽകൂ, ജീവൻ രക്ഷിക്കൂ എന്ന പ്രമേയത്തിൽ ഐ.ടി ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിയ രക്തദാന ക്യാമ്പിൽ ഐ.ടി ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ നൂറോളം ആളുകൾ രക്ത ദാനം നിർവഹിച്ചു. ഇൻഫോപാർക്ക് എസ്.ഐ (എസ്.ഐ. എസ്.എഫ്) ജോസ് ജോൺ സ്വാഗതവും ഇൻഫോപാർക്ക് എസ്.ഐ ശരത് കുമാർ നന്ദിയും പറഞ്ഞു.
ആലുവ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഇത്തരമൊരു ക്യാമ്പ് നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് . ഒരു മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിനാണ് ഇൻഫോപാർക്ക് സാക്ഷ്യം വഹിക്കുന്നത്. സമൂഹത്തോടുള്ള പോലീസിന്റെ പ്രതിബദ്ധതയാണ് ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. മാത്രമല്ല ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പോലീസും പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുവാൻ സഹായിക്കും, ഉദ്ഘാടന പ്രസംഗത്തിനിടെ കമാന്റന്റ് എസ് ഐ കെ എൻ അരവിന്ദൻ പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ച പോലീസ് ഉദ്യോഗാർത്ഥികൾക്കും ഇൻഫോപാർക്ക് അധികൃതർക്കും, രക്ത ദാനം നിർവഹിച്ചവർക്കും നന്ദി അറിയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam