Print this page

ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടിയെ കരിക്കകത്തമ്മ പുരസ്കാരം നൽകി ആദരിച്ചു

വാദ്യആചാര്യന്‍ കരിക്കകം ത്രിവിക്രമനും ശിഷ്യരും ക്ഷേത്രത്തില്‍ നടത്തിയ പഞ്ചാരിമേളം വാദ്യആചാര്യന്‍ കരിക്കകം ത്രിവിക്രമനും ശിഷ്യരും ക്ഷേത്രത്തില്‍ നടത്തിയ പഞ്ചാരിമേളം
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ കരിക്കകത്തമ്മ പുരസ്കാരം നൽകി ആദരിച്ചു. കരിക്കകം അമ്പലത്തിൽ നടന്നപ്രൗഢഗംഭീരമായ സാംസ്കാരിക സമ്മേളനത്തിൽ വച്ച് ഗവർണർ പുരസ്കാരം നൽകി ആദരിച്ചു.


മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷൻ വഹിച്ചു. സിനിമാതാരം മണിയൻപിള്ള രാജു, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 20 വർഷങ്ങൾക്കു മുമ്പ് ഒരു വെള്ളിയാഴ്ച അമ്പലത്തിൽ വച്ച് ദേവിയുടെ നടതുറപ്പിച്ച് പ്രാർത്ഥിച്ചപ്പോൾ ലഭിച്ച അനുഭവ കഥ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച് സിനിമാതാരം മണിയൻപിള്ള രാജുവേറെ ശ്രദ്ധേയനായി. മുൻമന്ത്രിയും എംഎൽഎയും ആയ കടകംപള്ളി സുരേന്ദ്രൻ കരിക്കകത്തമ്മ പുരസ്കാരം നേടിയ അശ്വതി തിരുനാൾ ലക്ഷ്മിഭായി തമ്പുരാട്ടിയുടെ സാഹിത്യ പ്രതിഭയെ ചിത്രീകരിച്ചത് ജനങ്ങളിൽ വളരെ വലിയ അറിവ് പകർന്ന് നൽകി.


കണ്ണൂർക്കാരൻ കൂടിയായ ബിജെപി നേതാവ് കെ സുരേന്ദ്രൻ കരിക്കകത്ത് അമ്മയോടുള്ള വിശ്വാസം പ്രകടിപ്പിച്ചത് ഭക്തവിശ്വാസം പ്രകടിപ്പിച്ചത് ഭക്തരിൽ വലിയ ആവേശം ഉണ്ടാക്കി. വിദ്യാഭ്യാസ കലാരംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങൽ ആദരിച്ചു. പ്രശസ്ത പിന്നണി ഗായകൻ ഖാലിദ് നയിച്ച ഗാനമേള ഉത്സവത്തിന് നിറം പകർന്നു.
Rate this item
(0 votes)
Last modified on Tuesday, 28 March 2023 11:38
Author

Latest from Author