Print this page

എസ്.എസ്.എൽ.സി. പരീക്ഷ: വിജയശതമാനം 99.69

ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാനത്ത് 99.69 ശതമാനം വിജയം. പരീക്ഷ എഴുതിയ 4,27,153 വിദ്യാർഥികളിൽ 425563 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണു ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 99.7 ആയിരുന്നു വിജയ ശതമാനം. ഇത്തവണ പരീക്ഷയെഴുതിയവരിൽ 71831 പേർ എല്ലാ വിഷയങ്ങൾക്കും എ+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ 3227 എണ്ണം അധികമാണിത്.


ഉത്തര കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകൾ മേയ് ഒമ്പതു മുതൽ 15 വരെ ഓൺലൈനായി നൽകാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. 2024 മാർച്ച് പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author