Print this page

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Application invited to Special Public Prosecutor Panel Application invited to Special Public Prosecutor Panel
പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌പെഷ്യല്‍ കോടതിയിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും 1978ലെ കേരള ഗവണ്‍മെന്റ് ലാ ഓഫീസേഴ്‌സ് (അപ്പോയിന്‍മെന്റ് ആന്‍ഡ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ്) ആന്‍ഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകളും പ്രകാരമാണ് നിയമനം. ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള 60 വയസില്‍ കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് പാനലിലേക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോള്‍മെന്റ് തീയതി, പ്രവര്‍ത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പോലീസ് സ്‌റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡേറ്റ, ജനനത്തീയതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ് സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവസാന തീയതി ഒക്ടോബര്‍ 31.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam