Print this page

പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്മെന്‍റ് പുരോഗമിക്കുന്നു;മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് സ്കൂൾ സന്ദർശിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്മെന്‍റ് ആഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ് 2022 ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച്പ്ര വേശനം ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കുന്നതാണ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് 2022 ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്നതാണ്.

ആകെ അപേക്ഷകര്‍ 4,71,849 ആണ് . ഒന്നാമത്തെ അലോട്ട്മെന്‍റില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ 2,38,150 ആണ്. മറ്റ് ക്വാട്ടകളിലും, വി.എച്ച്.എസ്.എസ്.ഇ ലും പ്രവേശനം നേടുന്നവരും ഉണ്ട്.

പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്മെന്‍റ് പുരോഗമിക്കവെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് സ്കൂളിൽ നേരിട്ടെത്തി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂൾ സന്ദർശനത്തിന് ശേഷം മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് അവലോകനം നടത്തി. കമ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട തുടങ്ങിയവയുമായി ബന്ധപ്പെട്ട വിലയിരുത്തലും നടന്നു.
Rate this item
(0 votes)
Author

Latest from Author