Print this page

5 ജി സ്മാര്ട്ട് സിറ്റി ട്രയല്സിനായി വീ എല് ആന്റ് ടിയുമായി സഹകരിക്കുന്നു

കൊച്ചി : 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുന്നിര ടെലികോം സേവന ദാതാക്കളായ വീയും എല് ആന്റ് ടിയുടെ സ്മാര്ട്ട് വേള്ഡ് ആന്റ് കമ്യൂണിക്കേഷന്സ് ബിസിനസും സഹകരിക്കും. സര്ക്കാര് അനുവദിച്ച 5 ജി സ്പെക്ട്രത്തില് നടന്നു വരുന്ന 5 ജി ട്രയലുകളുടെ ഭാഗമായാണ് 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങള് പരീക്ഷിക്കുന്നതിനുള്ള ഈ പൈലറ്റ് പദ്ധതി.
ഇന്റര്നെറ്റ് ഓഫ് തിങ്സ്, എല് ആന്റ് ടി സ്മാര്ട്ട് സിറ്റി സംവിധാനം ഉപയോഗിച്ചുള്ള നിര്മിത ബുദ്ധി വീഡിയോ സാങ്കേതികവിദ്യകള്, നഗരവല്ക്കരണത്തിന്റെ വെല്ലുവിൡകള്, സുരക്ഷയും മറ്റു സ്മാര്ട്ട് സംവിധാനങ്ങളും ലഭ്യമാക്കല് എന്നിവ അടങ്ങിയ പൈലറ്റ് പദ്ധതിക്കായാണ് പൂനെയില് ഈ കമ്പനികള് സഹകരിക്കുക. സ്ഥായിയായ സ്മാര്ട്ട് സിറ്റികള് നിര്മിക്കുന്നതിന്റെ അടിസ്ഥാനം ടെലികമ്യൂണിക്കേഷന് സംവിധാനങ്ങളാണെന്ന് 5 ജി ട്രയലിനേയും സഹകരണത്തേയും കുറിച്ചു പ്രതികരിക്കവെ വോഡഫോണ് ഐഡിയ എന്റര്പ്രൈസസ് ബിസിനസ് ഓഫിസര് അഭിജിത്ത് കിഷോര് പറഞ്ഞു.
നഗര വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികള് നേരിടാനുള്ള പുതിയ അവസരമാണ് 5 ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്. 5 ജി അധിഷ്ഠിത സ്മാര്ട്ട് സിറ്റി സംവിധാനങ്ങള് പരീക്ഷിക്കാനായി എല് ആന്റ് ടിയുമായി സഹകരിക്കുന്നതിന് വീയ്ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്ച്ചയായി വികസിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്ത് സ്മാര്ട്ട് സംവിധാനങ്ങള്ക്ക് വന് തോതില് ആവശ്യം വര്ധിക്കുമെന്നാണു തങ്ങള് കണക്കാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എല് ആന്റ് ടി ഡിഫന്സ് ആന്റ് സ്മാര്ട്ട് ടെക്നോളജീസ് സീനിയര് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ ജെ ഡി പാട്ടീല് പറഞ്ഞു. വര്ധിപ്പിച്ച മൊബൈല് ബാന്ഡ് വിഡ്ത്ത്, അള്ട്രാ റിയലബില് ലോ ലാറ്റെന്സി കമ്യൂണിക്കേഷന്സ്, മള്ട്ടി അക്സസ് എഡ്ജ് കംപ്യൂട്ടിങ് തുടങ്ങിയവയെല്ലാം 5 ജി സേവനങ്ങളിലൂടെ ലഭ്യമാക്കാനാണ് ഈ പരീക്ഷണങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. വീയുടെ 5 ജി നെറ്റ് വര്ക്ക് ട്രയല് ഉപയോഗങ്ങള്ക്കായി ടെലകോം വകുപ്പ് എംഎം വേവ് ബാന്ഡില് 26 ജിഗാഹെര്ട്ട്സ്, 3.5 ജിഗാഹെര്ട്ട്സ് സ്പെക്ട്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam