Print this page

റെനോ ഇന്ത്യ കൈഗറിന്റെ മെച്ചപ്പെടുത്തിയ ശ്രേണി പുറത്തിറക്കുന്നു

Renault India is launching an enhanced range of Kigur Renault India is launching an enhanced range of Kigur
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന യൂറോപ്യന്‍ ബ്രാന്‍ഡായ റെനോ കൈഗര്‍ വേരിയന്റ് പോര്‍ട്ട്‌ഫോളിയോ പണത്തിന് മൂല്യം എന്ന സ്ഥാനം ഒന്ന് കൂടി മെച്ചപ്പെടുത്തി കൊണ്ട് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു കൈഗര്‍ ആര്‍ എക്‌സ് പി (ഒ) എം ടി വേരിയന്റ്. 7.99 ലക്ഷം രൂപ എന്ന ആകര്‍ഷകമായ നിരക്കാണ് ഇതിനുള്ളത്. വയര്‍ലസ് കണക്റ്റിവിറ്റിയോടു കൂടിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍, അലോയ് വീലുകള്‍, ഹയര്‍ സെന്റര്‍ കണ്‍സോള്‍ എന്നിങ്ങനെയുള്ള പ്രമുഖ ഫീച്ചറുകള്‍ ഈ വേരിയന്റില്‍ ഉള്‍പ്പെടുന്നു. ഡ്രൈവിങ്ങ് അനുഭവം മൊത്തത്തില്‍ മെച്ചപ്പെടുത്തുന്ന മറ്റ് നിരവധി ഫീച്ചറുകളും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല, ആര്‍ എക്‌സ് സെഡ് വേര്‍ഷന് എക്കാലത്തേയും മികച്ച നിരവധി ഓഫറുകളും കമ്പനി നല്‍കുന്നു. 10,000 രൂപ വരെ ആനുകൂല്യങ്ങള്‍, 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യം, 12,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, 49,000 രൂപ വരെ ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
റെനോ ഇന്ത്യ ഓപ്പറേഷന്‍സിന്റെ കണ്‍ട്രി സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ വെങ്കിട്ട് റാം മാമില്ലപല്ലെ പറയുന്നു, “ഞങ്ങളുടെ ഉപഭോക്താക്കളുടെ മാറി കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാൻ ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുക എന്നുള്ള കാര്യത്തില്‍ റെനോ ഇന്ത്യ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ്. റെനോ കൈഗര്‍ മോഡലുകളുടെ പുതുക്കിയ ശ്രേണി പുറത്തിറക്കുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സ്‌റ്റൈല്‍, പ്രകടനം, സുരക്ഷ എന്നിവയുടെ എല്ലാം തികഞ്ഞ ഒരു സംയുക്തം നല്‍കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഹ്യൂമന്‍ ഫസ്റ്റ് പ്രോഗ്രാം എന്ന ഞങ്ങളുടെ ആഗോള തലത്തിലുള്ള ലക്ഷ്യത്തിന്റെ ഭാഗമായി അടുത്ത തലമുറ സാങ്കേതികവിദ്യ ജനാധിപത്യവല്‍ക്കരിച്ചു കൊണ്ട് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ റീച്ച് വിശാലമാക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനാല്‍ തന്നെ കൈഗറിന്റെ വില നിലവാരം തീര്‍ത്തും മത്സര സ്വഭാവമുള്ളതാണെന്ന് ഞങ്ങള്‍ ഉറപ്പാക്കിയിരിക്കുന്നു. അതേസമയം തന്നെ സുരക്ഷിതത്വം, നിലവാരം, സവിശേഷതകള്‍ എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എല്ലാ ശ്രമങ്ങളും നടത്തിയിട്ടുമുണ്ട്. ഇതിനു പുറമേയാണ് ഞങ്ങള്‍ ആകര്‍ഷകമായ നിരവധി വാഗ്ദാനങ്ങളും ഫൈനാന്‍സ് ഓപ്ഷനുകളും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഞങ്ങളുടെ ഉപഭോക്താക്കളുടെ റെനോ ഉടമകള്‍ എന്നുള്ള അനുഭവം കൂടുതല്‍ സന്തോഷകരമാക്കുവാനാണ് ഈ നടപടികള്‍. റെനോ കൈഗറിന്റെ പുതിയ മെച്ചപ്പെടുത്തിയ ശ്രേണി ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്കായിരിക്കുമെന്നും വാഹന വ്യവസായ മേഖലയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡ് എന്ന ഞങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുമെന്നും ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.''
ഇനി പറയുന്നവ റെനോ കൈഗര്‍ കാറുകള്‍ക്ക് നല്‍കിയിട്ടുള്ള നൂതനവും ഈ ക്ലാസിലെ ഏറ്റവും മികച്ചതുമായ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു:-
ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ എസ് പി)- വളവും തിരിവുമുള്ള റോഡുകള്‍ ഡ്രൈവിങ്ങ് പഠിച്ചു വരുന്നവരുടെയും നല്ല അനുഭവജ്ഞാനമുള്ളവരുടെയും കഴിവുകളെ ഒരു പോലെ വെല്ലുവിളിച്ചേക്കാം. അതിനാല്‍ വളവും തിരിവുമുള്ള റോഡുകളിലെ അപ്രതീക്ഷിതത്വങ്ങളില്‍ കാര്‍ റോഡില്‍ ഉറച്ച് മുന്നോട്ട് പോകുന്നതിന് റെനോ കൈഗര്‍ ശ്രേണിയില്‍ ഇപ്പോള്‍ ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മുന്നോട്ടുള്ള പോക്കിനെ നിയന്ത്രിക്കുവാന്‍ നിങ്ങളെ സഹായിക്കുകയും കാര്‍ ഉരുണ്ട് മറിയുകയോ അല്ലെങ്കില്‍ ഇടിക്കുകയോ ചെയ്യുന്നത് തടയുന്നു.
ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച് എസ് എ)- റെനോ കൈഗറിലെ ഈ സവിശേഷത നിങ്ങള്‍ കയറ്റം കയറുമ്പോള്‍ ഒന്ന് നിറുത്തേണ്ടി വന്ന് വീണ്ടും മുന്നോട്ട് എടുക്കുമ്പോള്‍ കാര്‍ പിറകോട്ട് പോകുന്നത് തടയുന്നു.
ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (ടി സി എസ്)- വഴുക്കുള്ള ഇടങ്ങളാണ് എപ്പോഴും അപകടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ കാര്‍ തെന്നുന്നതാണ് ഇതിനു കാരണം. ഇവിടെ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഒരുപടി മുന്നോട്ട് കടന്നു കൊണ്ട് പ്രവര്‍ത്തിക്കും. വീലുകളുടെ അസാധാരണമായ സ്പീഡ് തിരിച്ചറിയുകയും ഓട്ടോമാറ്റിക്കായി വീലിന്റെ കറക്കം കുറച്ചു കൊണ്ട് റോഡിലുള്ള അതിന്റെ ഗ്രിപ്പ് നിലനിര്‍ത്തുകയും ചെയ്യും.
ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം (ടി പി എസ് എസ്)- കൈഗര്‍ ശ്രേണിയിലുള്ള ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം കാറിന്റെ ഏതെങ്കിലും ടയറുകളില്‍ കാറ്റ് കുറവാണെങ്കില്‍ അത് അപ്പപ്പോള്‍ അറിയിക്കും.
ഫ്രാന്‍സിലേയും ഇന്ത്യയിലേയും രൂപകല്‍പ്പന സംഘങ്ങളുടെ സംയുക്ത ശ്രമങ്ങളുടെ ഫലമായി ഉണ്ടായ റെനോ കൈഗര്‍, ഇന്ത്യയെ റെനോയുടെ ലോകത്തെ ഏറ്റവും വലിയ 5 വിപണികളിലൊന്നാക്കി മുന്നോട്ട് പോയ്‌കൊണ്ടിരിക്കുകയാണ്. ആഗോള നിലവാരമുള്ള എക്‌സ്-ട്രോണിക് സി വി ടി, 5 സ്പീഡ് ഇ സി-ആര്‍ എ എം ടി ട്രാന്‍സ്മിഷനുകള്‍ സഹിതമുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.0 ലിറ്റര്‍ എനര്‍ജി പെട്രോള്‍ എഞ്ചിനുകളുടെ കരുത്തിലൂടെ റെനോ കൈഗര്‍ മെച്ചപ്പെടുത്തിയ ഡ്രൈവിങ്ങ് അനുഭവവും സുഖവും നല്‍കുന്നു. കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഒന്നാക്കി റെനോ കൈഗറിനെ മാറ്റുന്നത് അതിന്റെ മിതമായ പരിപാലന ചെലവു കൂടിയാണ്. കോംപാക്റ്റ് എസ് യു വി വിഭാഗത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ റെനോ കൈഗര്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ അതിന്റെ വിജയത്തെ ഇത് തെളിയിക്കുന്നു. ആഗോള നിലവാരമുള്ള ടര്‍ബോ ചാര്‍ജ്ജ് ചെയ്ത 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ കരുത്തുള്ള ഈ കാര്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനവും സ്‌പോര്‍ട്ടി ഡ്രൈവും മാത്രമല്ല ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയായ 20.62 കിലോമീറ്റര്‍/ലിറ്ററും വാഗ്ദാനം ചെയ്യുന്നു.
പ്രായപൂര്‍ത്തിയായ യാത്രക്കാരുടെ സുരക്ഷക്കുള്ള ഗ്ലോബല്‍ എന്‍ സി എ പി യുടെ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിങ്ങും റെനോ കൈഗറിന് ലഭിച്ചിട്ടുണ്ട്. ആഗോള കാര്‍ വിലയിരുത്തല്‍ പരിപാടികളിലെ മുന്‍ നിരയിലുള്ള ഒന്നാണ് ഗ്ലോബല്‍ എന്‍ സി എ പി. ഡ്രൈവറുടേയും മുന്നിലിരിക്കുന്ന യാത്രക്കാരന്റേയും സുരക്ഷിതത്വത്തിനായി റെനോ കൈഗറില്‍ 4 എയര്‍ബാഗുകള്‍ ഉണ്ട്. മുന്നിലും അരുകിലും. അതോടൊപ്പം തന്നെ ഡ്രൈവർക്ക് പ്രീ-ടെന്‍ഷണറും ലോഡ് ലിമിറ്ററും ഉള്ള സീറ്റുബെല്‍റ്റുകളും നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ റെനോ കൈഗറില്‍ ഇംപാക്റ്റ് സെന്‍സ് ചെയ്തുകൊണ്ട് ഡോറുകള്‍ അണ്‍ലോക്ക് ചെയ്യുന്ന സംവിധാനവും സ്പീഡ് അറിഞ്ഞു കൊണ്ട് ഡോറുകള്‍ ലോക്ക് ചെയ്യുന്ന സംവിധാനവും അധികമായുണ്ട്. ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റുകളോടു കൂടിയ 60/40 സ്പ്ലിറ്റ് പിറകിലെ സീറ്റും, കുട്ടികളുടെ സീറ്റുകള്‍ക്ക് ഐ എസ് ഒ എഫ് ഐ എക്‌സ് ആംഗറേജും മറ്റ് സവിശേഷതകളാണ്.
റെനോ കൈഗര്‍ ചുരുങ്ങിയത് മറ്റ് 10 പുരസ്‌ക്കാരങ്ങള്‍ കൂടി ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്. 2022-ലെ ഓട്ടോകാര്‍ ഇന്ത്യ കോംപാക്റ്റ് എസ് യു വി പുരസ്‌കാരം, 2022-ലെ സി ആന്റ് ബി സബ് കോംപാക്റ്റ് എസ് യു വി പുരസ്‌കാരം, 2022-ലെ ടോപ്പ് ഗിയര്‍ കോംപാക്റ്റ് എസ് യു വി പുരസ്‌കാരം എന്നിവ അതില്‍ ഉള്‍പ്പെടുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam