Print this page

ഫെഡറല്‍ ബാങ്ക് ആസ്ഥാനത്ത് സൗരോർജ വൈദ്യുത പ്ലാന്റ്

Solar power plant at Federal Bank headquarters Solar power plant at Federal Bank headquarters
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാന മന്ദിരമായ ആലുവയിലെ ഫെഡറല്‍ ടവേഴ്‌സില്‍ 100 കിലോവാട്ട്‌സ് പീക്ക് ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റിനു തുടക്കമായി. ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഇതോടെ മന്ദിരത്തിലെ വൈദ്യുതി ഉപഭോഗത്തിൽ 20 ശതമാനം വരെ കുറവ് വരുത്താൻ കഴിയും.
"പുതിയ സോളാര്‍ പവര്‍ പ്ലാന്റ് ഞങ്ങളുടെ സുസ്ഥിരതാ പ്രയാണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം. പ്ലാന്റ് സ്ഥാപിച്ചതിലൂടെ പ്രതിവര്‍ഷം 129 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സാധിക്കും," ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും ചെയ്യുക എന്ന ബാങ്കിന്റെ സുസ്ഥിരതാ നയത്തിന്റെ ഭാഗമായാണ് പുതിയ ഓണ്‍-ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് തുറന്നതോടെ ഫെഡറല്‍ ബാങ്കിന്റെ മൊത്തം സൗരോർജ്ജ വൈദ്യുത ഉല്‍പ്പാദന ശേഷി 300 കിലോവാട്ട്‌സ് പീക്ക് ആയി ഉയര്‍ന്നു. ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്കിന്റെ വിവിധ ശാഖകളിലും ഓഫീസുകളിലും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പദ്ധതികളിലൂടെ പരിസ്ഥിതിയുമായുള്ള ബാങ്കിന്റെ ബന്ധം കൂടുതല്‍ ദൃഢമാവുകയാണ്.
പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് & സിഎഫ്ഒ വെങ്കടരാമന്‍ വെങ്കടേശ്വരന്‍, പ്രസിഡന്റ് & സിഎച്ആര്‍ഒ അജിത് കുമാര്‍ കെ കെ, എസ് വി പി & ചീഫ് റിസ്‌ക് ഓഫീസര്‍ ദാമോദരന്‍ സി, ഡിവിപി& ഹെഡ് കോര്‍പറേറ്റ് സര്‍വീസസ് ഹേമ ശിവദാസന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam