Print this page

ആക്സിസ് ബാങ്ക് റിവാര്‍ഡ് റിഡംപ്ഷന്‍ പദ്ധതി അവതരിപ്പിച്ചു

Axis Bank Introduces Reward Redemption Scheme Axis Bank Introduces Reward Redemption Scheme
കൊച്ചി: എയര്‍ലൈന്‍, ഹോട്ടല്‍ മേഖലകളിലെ ലോയല്‍റ്റി പദ്ധതികളുമായി സഹകരിച്ചു കൊണ്ട് ആക്സിസ് ബാങ്ക് കൂടുതല്‍ ആകര്‍ഷകമായ റിവാര്‍ഡ്സ് പദ്ധതി അവതരിപ്പിച്ചു. ആക്സിസ് ബാങ്കിന്‍റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നേടിയ എഡ്‌ജ്‌ റിവാര്‍ഡുകളും മൈലുകളും 13 പങ്കാളികളിലേക്കു കൈമാറ്റം ചെയ്യാനാവും വിധമാണിത്. സിംഗപൂര്‍ എയര്‍ലൈന്‍സ്, മാരിയറ്റ് ഇന്‍റര്‍നാഷണല്‍, ഐടിസി ഹോട്ടല്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്സ് പ്രിവിലേജ് ക്ലബ്, യുണൈറ്റഡ് എയര്‍ലൈന്‍സ് മൈലേജ് പ്ലസ് തുടങ്ങിയവയിലേക്ക് ഇങ്ങനെ റിവാര്‍ഡുകള്‍ കൈമാറ്റം ചെയ്യാം. പദ്ധതി വികസിപ്പിക്കുന്നതു തുടര്‍ന്ന് ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ റിവാര്‍ഡ്സ് കൈമാറ്റ തലത്തിലേക്ക് എത്താനാണ് ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്.നിരവധി തെരഞ്ഞെടുപ്പുകള്‍ വഴി തങ്ങളുടെ യാത്രാ പദ്ധതികളില്‍ ആകര്‍ഷകമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താന്‍ ഇത് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കും.

പുതുമകളുടെ അടിസ്ഥാനത്തിലുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ മൂല്യം നല്‍കാനാണ് തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്‍റ് പെയ്മെന്‍റ് മേധാവിയും പ്രസിഡന്‍റുമായ സഞ്ജീവ് മോഘെ പറഞ്ഞു. യാത്രാ മേഖല തങ്ങളുടെ ഉപഭോക്താക്കള്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്ന ഒന്നാണെന്നും തങ്ങളുടെ ഏറ്റവും മികച്ച റിവാര്‍ഡുകള്‍ ഉപഭോക്താക്കളുടെ യാത്രാ പദ്ധതികള്‍ക്കിടെ മികച്ച മൂല്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam