Print this page

റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി

Royal Enfield has launched the new Super Meteor 650 Royal Enfield has launched the new Super Meteor 650
കൊച്ചി: ക്രൂയിസർ വിഭാഗത്തിലേക്ക് പുതിയ സ്വഭാവവും സ്റ്റൈലും ഉൾപ്പെടുത്തിക്കൊണ്ട്, റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ വാർഷിക മോട്ടോർസൈക്കിൾ ഉത്സവമായ റൈഡർ മാനിയയിൽ എല്ലാ നിറങ്ങളിലും പ്രദർശിപ്പിച്ചു. ഇക്കഴിഞ്ഞ 2022 നവംബറിൽ ഇ ഐ സി എം എ യിൽ ആദ്യമായി ഈ മോഡൽ പ്രദർശിപ്പിച്ചിരുന്നു.
റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 ഇന്ത്യയിലും യൂറോപ്പിലുമാണ് പുറത്തിറക്കിയത്. രണ്ട് വ്യത്യസ്ത വേരിയന്റുകളായി നിർമ്മിച്ചിരിക്കുന്ന സൂപ്പർ മെറ്റിയോർ 650, സൂപ്പർ മെറ്റിയോർ 650 ടൂറർ എന്നിവ ഏഴ് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. പുതിയ സൂപ്പർ മെറ്റിയോർ 650 ന്റെ വില 3,48,900 രൂപ (എക്സ്-ഷോറൂം) യിൽ ആരംഭിക്കുന്നു. ഇന്ത്യയിൽ ഡിസ്‌പ്ലേയും ബുക്കിംഗും ആരംഭിച്ചു. ഡെലിവറി ഫെബ്രുവരിയിൽ തുടക്കം കുറിക്കും.
സൂപ്പർ മെറ്റിയോർ 650 റോയൽ എൻഫീൽഡിന്റെ ശ്രേഷ്ഠമായ ക്രൂയിസറുകൾ നിർമ്മിക്കുന്ന പാരമ്പര്യം തുടരുകയാണ്. 2018 മുതൽ, നിരവധി അവാർഡുകൾ നേടിയ മോട്ടോർസൈക്കിളുകളായ ഇന്റർസെപ്റ്റർ ഐ എൻ ടി 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയുമായി ലോകമെമ്പാടും അംഗീകാരം നേടിയ പ്രശസ്തമായ 648 സി സി ഇരട്ട പ്ലാറ്റ്‌ഫോമിനെ കേന്ദ്രീകരിച്ചാണിത്. ഇന്ത്യ, യുകെ, സ്പെയിൻ എന്നിവിടങ്ങളിലെ പ്രൂവിംഗ് ട്രാക്കുകൾ, ബെൽജിയൻ പേവ്, ഹൈവേകൾ, ബൈവേകൾ, പട്ടണങ്ങൾ, നഗര കേന്ദ്രങ്ങൾ എന്നിവയിൽ ഇത് കർക്കശമായി പരീക്ഷിച്ചു. ഏറ്റവും വിശ്വസനീയവും ആസ്വാദ്യകരവുമായ സവാരി ഉറപ്പാക്കാൻ ഈ പ്രക്രിയയിൽ ഒരു ദശലക്ഷം കിലോമീറ്ററിലധികം വാഹനം സഞ്ചരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam