Print this page

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൊച്ചി-മുസിരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികള്‍

Air India and Air India Express are the official travel partners of the Kochi-Muziris Biennale Air India and Air India Express are the official travel partners of the Kochi-Muziris Biennale
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയുമായ കൊച്ചി-മുസിരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികളായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഡിസംബർ 23-ന് ആരംഭിക്കുന്ന നാല് മാസം നീണ്ടുനിൽക്കുന്ന ബിനാലെയിൽ ഇന്ത്യൻ, അന്തർദേശീയ കലാകാരന്മാർ ഫിലിം, ഇൻസ്റ്റലേഷൻ, പെയിന്‍റിംഗ്, ശിൽപം, നവമാധ്യമങ്ങൾ, പെർഫോമൻസ് ആർട്ട് എന്നിവയുൾപ്പെടെയുള്ള വിവിധ കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. പ്രദർശനത്തോടൊപ്പം, സംഭാഷണങ്ങൾ, സെമിനാറുകൾ, സ്‌ക്രീനിങ്ങുകൾ, സംഗീത പരിപാടികള്‍, ശിൽപശാലകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ വിപുലമായ പരിപാടികളും ബിനാലെയുടെ ഭാഗമായി ഉണ്ടാകും.
യാത്ര പങ്കാളിത്തത്തിന്‍റെ ഭാഗമായി, എയര്‍ ഇന്ത്യ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കലാകാരന്മാരേയും കലാപ്രേമികളേയും കൊച്ചിയില്‍ എത്തിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ബിനാലെയുടെ സ്പോൺസറായി പിന്തുണയ്ക്കുകയും ചെയ്യും. ആഴ്ചയിൽ 38-ലധികം ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ കൊച്ചിയെ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നുണ്ട്. വിമാനങ്ങളുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ആഴ്ചയിൽ 80 ഫ്ലൈറ്റുകളുമായി ഗൾഫ് മേഖലയിലെ എല്ലാ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് നഗരത്തെ ബന്ധിപ്പിക്കുന്നു.
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് പ്രത്യേകതകളുള്ള ഡിസൈനുകൾ ഉണ്ട്. ഓരോ വിമാനത്തിന്‍റെയും പിൻ ഭാഗത്ത് രാജ്യത്തിന്‍റെ വൈവിധ്യമാർന്ന കലയും സംസ്‌കാരവും ചിത്രീകരിക്കുന്നു. ഈ സവിശേഷത തിരിച്ചറിഞ്ഞ് കൊച്ചി ബിനാലെ ഫൗണ്ടേഷനിലെ കലാകാരന്മാർ എയർ ഇന്ത്യ എക്സ്പ്രസിനായി ഒരു പ്രത്യേക ടെയിൽ ആർട്ട് രൂപകൽപന ചെയ്യും. എയർ ഇന്ത്യ എക്‌സ്പ്രസ് നിരയില്‍ പുതുതായി ഉൾപ്പെടുത്തിയ ബോയിംഗ് 737-800 വിമാനം ഈ ടെയില്‍ ആർട്ടുമായി ബിനാലെയുടെ ചൈതന്യം ആഗോളതലത്തിലേക്ക് എത്തിക്കും. കൂടാതെ, എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെ ഉയർത്തിക്കാട്ടുന്ന അഞ്ച് സവിശേഷ മ്യൂറൽ പെയിന്‍റിങ്ങുകൾ ബിനാലെയിൽ പ്രദർശിപ്പിക്കും.
എയർ ഇന്ത്യ എല്ലായ്‌പ്പോഴും ഇന്ത്യയുടെ വ്യതിരിക്തമായ കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും പ്രാദേശികവും അന്തർദേശീയവുമായ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികള്‍ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാന്‍ വേദിയൊരുക്കുന്ന കൊച്ചി ബിനാലെയുമായി സഹകരിക്കുന്നതിലൂടെ ഞങ്ങളുടെ ഈ പൈതൃകം തുടരുകയാണെന്നും എയർ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യൽ ആൻഡ് ട്രാൻസ്ഫോർമേഷൻ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു. ഈ സഹകരണത്തിലൂടെ, ഇന്ത്യയിലും വിദേശത്തുമുള്ള കല സംസ്‌കാരിക ആരാധകരുമായി ബന്ധം പുലർത്തുവാനും തങ്ങൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വിമാനത്തിലും തങ്ങളുടെ ടെയില്‍ ആര്‍ട്ട് ഉപയോഗിച്ച് ഇന്ത്യന്‍ കലയേയും സംസ്‌കാരത്തേയും പ്രോത്സാഹിപ്പിക്കുതില്‍ എയര്‍ ഇന്ത്യയ്ക്ക് ദീര്‍ഘവും മഹത്തായതുമായ ചരിത്രമുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിംഗ് പറഞ്ഞു. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ കലാകാരന്മാരെ പിന്തുണയ്ക്കുതിനുള്ള അവസരമാണ് കൊച്ചി ബിനാലെയുമുള്ള സഹകരണത്തിലൂടെ തങ്ങള്‍ക്കു മുമ്പിലെത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam