Print this page

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് എസ്ബിഐയുമായി സാമ്പത്തിക കരാറില്‍

Java YZD Motorcycles in financial agreement with SBI Java YZD Motorcycles in financial agreement with SBI
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ റീട്ടെയ്ല്‍ ബിസിനസ് മേഖലയില്‍ സമഗ്രമായ സാമ്പത്തിക വ്യവസ്ഥ സ്ഥാപിക്കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇത് കമ്പനിയുടെ ബിസിനസ്സ് പങ്കാളികള്‍ക്കും ഉപയോക്താക്കള്‍ക്കും സാമ്പത്തിക സേവനങ്ങള്‍ ഉറപ്പാക്കും.
ഈ തന്ത്രപരമായ പങ്കാളിത്തം തങ്ങളുടെ ചാനല്‍ പങ്കാളികള്‍ക്കും ഉപയോക്താക്കള്‍ക്കും കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയും അത് തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും അവര്‍ക്ക് കൂടുതല്‍ ലഭ്യമാക്കുകയും ചെയ്യുമെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു.
ജാവ യെസ്ഡി മോട്ടോര്‍സൈക്കിളിന് നിലവില്‍ രാജ്യത്തെമ്പാടുമായി 375-ലധികം ടച്ച് പോയിന്‍റുകളുണ്ട്. ജാവ, യെസ്ഡി ബ്രാന്‍ഡുകളിലായി 7 മോഡലുകള്‍ റീട്ടെയില്‍ വിപണിയില്‍ ലഭ്യമാണ്. എസ്ബിഐയുടെ ശൃംഖല സൗകര്യപ്രദമായ ഫിനാന്‍സിങ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നതിനാല്‍ ഈ പങ്കാളിത്തം ബ്രാന്‍ഡിന്‍റെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ചാനല്‍ പങ്കാളികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam